• Logo

Allied Publications

Middle East & Gulf
റിയാദിൽ തങ്ങൾ അനുസ്മരണവും റംസാൻ സംഗമവും സംഘടിപ്പിച്ചു
Share
റിയാദ്: പെരിന്തൽമണ്ണ നിയോജകമണ്ഡലം റിയാദ് കെഎംസിസി കമ്മിറ്റി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും റംസാൻ സംഗമവും സംഘടിപ്പിടിച്ചു.

ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി റിയാദ് മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡന്‍റ് മുഹമ്മദ് വേങ്ങര ഉദ്ഘാടനം ചെയ്തു. പെരിന്തൽമണ്ണ നിയോജകമണ്ഡലം കെഎംസിസി പ്രസിഡന്‍റ് മജീദ് മണ്ണാർമല അധ്യക്ഷത വഹിച്ചു.

മാതൃകാപരവും ലളിതമായ ജീവിതം കൊണ്ടും എല്ലാവരുടെയും മനസിൽ സ്ഥാനം കണ്ടെത്തിയ നേതാവായിരുന്നു ഹൈദരലി ശിഹാബ് തങ്ങളെന്ന് അനുസ്മരണ പ്രഭാഷണം നിർവഹിച്ച ഷാഫി മാസ്റ്റർ തുവൂർ പറഞ്ഞു.

പാരമ്പര്യത്തിൻെ കരുത്ത് കൊണ്ടും സമ്പന്നമായ കാഴ്ചപ്പാട് കൊണ്ടും ഒരു ജനതക്ക് പുരോയാനം സാധ്യമാക്കുവാൻ തങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. കലുഷിതമായ ഇന്ത്യൻ സാഹചര്യങ്ങളിൽ പിന്നാക്ക സമൂഹങ്ങൾക്ക് ആത്മവിശ്വാസം പകരാൻ തങ്ങൾക്ക് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘റംസാൻ, ധാർമിക ജീവിതത്തിന്‍റെ പ്രചോദിത മാസം’ എന്ന വിഷയത്തിൽ ഷാഫി ദാരിമി പൂക്കോട്ടൂർ പ്രഭാഷണം നിർവഹിച്ചു.

റംസാൻ മാസത്തിൽ വൃതമനുഷ്ടിക്കുമ്പോൾ ഒരു വിശ്വാസി നേടിയെടുക്കുന്ന ആത്മനിർവൃതി മുന്നോട്ടുള്ള ജീവിതത്തിനു വലിയ പ്രചോദനമാണ്. ആത്മസംസ്കരണം നടക്കുമ്പോൾ തന്നെ മാനവിക മൂല്യങ്ങൾ കൂടി കരസ്ഥമാക്കുവാൻ എല്ലാവർക്കും കഴിയണം. സമഭാവനയുടെയും ലാളിത്യ ജീവിതത്തിന്‍റേയും ഉന്നതമായ സന്ദേശമാണ് നോന്പു നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

"എന്‍റെ പാർട്ടിക്ക് എന്‍റെ ഹദിയ' എന്ന പേരിൽ മുസ് ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ഫണ്ട് സമാഹരണം വിജയിപ്പിക്കുവാൻ തീരുമാനിച്ചു.

സൗദി കെഎംസിസി ദേശീയ കമ്മിറ്റി സെക്രട്ടറിയേറ്റംഗങ്ങളായ കെ കെ കോയാമു ഹാജി, ഉസ്മാൻ അലി പാലത്തിങ്ങൽ, അഡ്വ. അനീർ ബാബു പെരിഞ്ചീരി, മലപ്പുറം ജില്ലാ കെഎംസിസി ആക്റ്റിംഗ് സെക്രട്ടറി ഷാഫി മാസ്റ്റർ ചിറ്റത്തുപാറ, ഓർഗനൈസിംഗ് സെക്രട്ടറി ഷൗക്കത്ത് കടമ്പോട്ട്, സത്താർ താമരത്ത്, യൂനുസ് സലീം താഴെക്കോട്, മുനീർ വാഴക്കാട്, റഫീഖ് മഞ്ചേരി, നജ്മുദ്ദീൻ മഞ്ഞളാംകുഴി, ഷറഫു പുളിക്കൽ, ഖമറുദ്ദീൻ ഏലംകുളം, ബുഷൈർ താഴെക്കോട്, സിദ്ധീഖ് താഴെക്കോട്, ഹാരിസ് പള്ളിക്കുന്ന്, ഷബീർ കളത്തിൽ, അഷ്റഫ് മണ്ണിൽ എന്നിവർ പ്രസംഗിച്ചു. ഹുസൈൻ ഏലംകുളം ഖിറാഅത്ത് നിർവഹിച്ചു. ജനറൽ സെക്രട്ടറി നാസർ മംഗലത്ത് സ്വാഗതവും ഹാരിസ് അമ്മിനിക്കാട് നന്ദിയും പറഞ്ഞു.

അബ്ദുള്ള മുസ്‌ലിയാർ, സബിത്ത് പെരിന്തൽമണ്ണ, ശിഹാബ് കുന്നപ്പള്ളി, ശരീഫ് തൂത, സജീർ മണലായ, സക്കീർ താഴെക്കോട്, ഷഫീഖ് വളപുരം, സക്കീർ മാടമ്പാറ, റഫീഖ് റഹ്മാനി, ഖാലിദ് മലയിൽ, ആബിദ് തങ്ങൾ അമ്മിനിക്കാട്, ഇസ്മായിൽ മണ്ണാർമല എന്നിവർ നേതൃത്വം നൽകി.

ഷക്കീബ് കൊളക്കാടൻ

ഇന്ത്യൻ എംബസി പശ്ചിമ ബംഗാള്‍ ആഘോഷം സംഘടിപ്പിച്ചു.
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യന്‍ എംബസിയിൽ പശ്ചിമ ബംഗാള്‍ ആഘോഷം സംഘടിപ്പിച്ചു. അംബാസിഡർ സിബി ജോര്‍ജ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
കുവൈറ്റ് കല ട്രസ്റ്റ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്‍റെ കേരളത്തിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന കുവൈറ്റ് കല ട്രസ്റ്റിന് പുതിയ ഭാരവാഹികളായ
തിരുവനന്തപുരം പൂങ്കുളം സ്വദേശിയുടെ മൃതദേഹം നാട്ടിൽ എത്തിച്ചു.
റിയാദ്: ബദിയയിൽ മരിച്ച തിരുവനന്തപുരം പൂങ്കുളം സ്വദേശി ഉത്രാടത്തിൽ ബിന്ദുകുമാറിന്‍റെ (53) മൃതദേഹം നാട്ടിൽ എത്തിച്ചു.
പ്രവാസി മലയാളി കുവൈറ്റിൽ കുഴഞ്ഞുവീണു മരിച്ചു.
കുവൈറ്റ് സിറ്റി: പ്രവാസി മലയാളി കുഴഞ്ഞുവീണു മരിച്ചു. തൃശൂര്‍ ഏനാമാവ് പണിക്കവീട്ടില്‍ അബ്ദുല്‍ കലാമാണ് മരിച്ചത്. 61 വയസായിരുന്നു.
മാധ്യമപ്രവർത്തകർക്ക് പ്രത്യേക ആരോഗ്യ പ്രിവിലേജ് കാർഡുമായി എൽ എൽ എച്ച് ഹോസ്പിറ്റൽ.
അബുദാബി: മാധ്യമപ്രവർത്തകർക്ക് പ്രത്യേക ആരോഗ്യ സേവനങ്ങളും ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിനായി അബുദാബി വിപിഎസ് എൽഎൽഎച്ച് ആശുപത്രി പ്രിവിലേജ് കാർഡ് പുറത