• Logo

Allied Publications

Americas
ഡോ. ​മാ​ത്യു വ​ർ​ഗീ​സ് ഫൊ​ക്കാ​ന അ​സോ​സി​യേ​റ്റ് ട്ര​ഷ​റ​റാ​യി മ​ത്സ​രി​ക്കു​ന്നു
Share
ഡി​ട്രോ​യി​റ്റ്: പ്ര​മു​ഖ സാ​മൂ​ഹ്യ, സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നും വെ​റ്റ​റി​ന​റി മെ​ഡി​സി​ൻ പ്രാ​ക്റ്റീ​ഷ​ന​റും ഫൊ​ക്കാ​ന​യു​ടെ ത​ല​മു​തി​ർ​ന്ന നേ​താ​വു​മാ​യ ഡോ. ​മാ​ത്യു വ​ർ​ഗീ​സ് (രാ​ജ​ൻ) ഫൊ​ക്ക​ന​യു​ടെ 202224 വ​ർ​ഷ​ത്തെ ഭ​ര​ണ​സ​മി​തി​യി​ൽ അ​സോ​സി​യേ​റ്റ് ട്ര​ഷ​റ​റാ​യി മ​ത്സ​രി​ക്കു​ന്നു. നി​ല​വി​ൽ ഫൊ​ക്കാ​ന​യു​ടെ അ​സോ​സി​യേ​റ്റ് സെ​ക്രെ​ട്ട​റി​യാ​യ ഡോ. ​മാ​ത്യു ഫൊ​ക്കാ​ന​യു​ടെ ഡെ​ട്രോ​യി​റ്റി​ൽ നി​ന്നു​ള്ള ഏ​റ്റ​വും സീ​നി​യ​ർ നേ​താക്കന്മാരി​ലൊ​രാ​ളാ​ണ്.

ഫൊ​ക്കാ​ന​യി​ലെ പ്ര​ത്യേ​കി​ച്ച് ഡെ​ട്രോ​യി​റ്റി​ലെ മ​ല​യാ​ളി​ക​ളു​ടെ​യി​ട​യി​ൽ ഏ​റെ പ്ര​ശ​സ്ത​നാ​യ ഡോ. ​മാ​ത്യു വ​ര്ഗീ​സ് ഡി​ട്രോ​യി​റ്റി​ലെ അ​മേ​രി​ക്ക​ക്കാ​ർ​ക്കി​ട​യി​ലും സു​പ​രി​ചി​ത​നാ​ണ്. ഫൊ​ക്കാ​ന​യി​ലെ ഏ​റ്റ​വും സീ​നി​യ​ർ നേ​താ​ക്ക·ാ​രി​ലൊ​രാ​ളാ​യ മാ​ത്യു വ​ർ​ഗീ​സി​നെ​പ്പോ​ലെ ഏ​വ​രും ബ​ഹു​മാ​നി​ക്കു​ന്ന നേ​താ​ക്ക·ാ​രെ ഫൊ​ക്കാ​ന അം​ഗ​ങ്ങ​ൾ മു​ൻ കാ​ല​ങ്ങ​ളി​ലെ​ന്ന​പോ​ലെ ഇ​ക്കു​റി​യും ഇ​രു കൈ​യും നീ​ട്ടി സ്വീ​ക​രി​ക്കു​മെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ് ഫൊ​ക്കാ​ന​യു​ടെ ഉ​ന്ന​ത നേ​താ​ക്ക·ാ​ർ. ലീ​ല മാ​രേ​ട്ട് നേ​തൃ​ത്വം ന​ൽ​കു​ന്ന ടീ​മി​ൽ നി​ന്നാ​ണ് അ​ദ്ദേ​ഹം ജ​ന​വി​ധി തേ​ടു​ന്ന​ത്.

സൗ​മ്യ പ്ര​കൃ​ത​ക്കാ​ര​നാ​യ ഡോ. ​മാ​ത്യു വ​ർ​ഗീ​സ് ഡെ​ട്രോ​യി​റ്റി​ലെ മ​ല​യാ​ളി​ക​ളു​ടെ ഏ​തു കാ​ര്യ​ങ്ങ​ൾ​ക്കും കൃ​ത്യ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്താ​റു​ണ്ട്. ഡി​ട്രോ​യി​റ്റി​ലെ സാ​മൂ​ഹ്യ രാ​ഷ്ട്രീ​യ സാ​മു​ദാ​യി​ക മേ​ഖ​ല​ക​ളി​ൽ നി​ര​വ​ധി സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യി​ട്ടു​ള്ള ഡോ. ​മാ​ത്യു വ​ർ​ഗീ​സ് ര​ണ്ടു ത​വ​ണ ഫൊ​ക്കാ​ന​യു​ടെ മു​ൻ അ​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി സ്ഥാ​ന​വും ഒ​രു ത​വ​ണ ട്ര​സ്റ്റി ബോ​ർ​ഡ് അം​ഗ​വു​മാ​യി​രു​ന്നു.

2018ലെ ​ഫൊ​ക്കാ​ന​യു​ടെ ഫി​ല​ഡ​ൽ​ഫി​യ ക​ണ്‍​വ​ൻ​ഷ​നി​ൽ ഫൊ​ക്കാ​ന സ്പെ​ല്ലിം​ഗ് ബീ ​കോ​ന്പ​റ്റീ​ഷ​ന്‍റെ ദേ​ശീ​യ കോ​ർ​ഡി​നേ​റ്റ​റു​മാ​യി​രു​ന്ന അ​ദ്ദേ​ഹം ത​ന്നെ​യാ​ണ് ഇ​ത്ത​വ​ണ ഒ​ർ​ലാ​ണ്ടോ ഫൊ​ക്കാ​ന ക​ണ്‍​വ​ൻ​ഷ​നോ​ട​നു​ബ​ന്ധി​ച്ചു ന​ട​ത്തു​ന്ന സ്പെ​ല്ലിം​ഗ് ബീ ​കോ​ന്പ​റ്റീ​ഷ​ന്‍റെ ദേ​ശീ​യ കോ​ർ​ഡി​നേ​റ്റ​ർ. തു​ട​ർ​ച്ച​യാ​യി മൂ​ന്നാം ത​വ​ണ​യാ​ണ് അ​ദ്ദേ​ഹം സ്പെ​ല്ലിം​ഗ് ബീ ​മ​ത്സ​ര​ത്തി​ന്‍റെ കോ​ർ​ഡി​നേ​റ്റ​ർ ആ​കു​ന്ന​ത്. ജോ​ർ​ജി വ​ർ​ഗീ​സ് നേ​തൃ​ത്വം ന​ൽ​കു​ന്ന ഇ​പ്പോ​ഴ​ത്തെ ക​മ്മി​റ്റി​യി​ൽ അ​സോ​സി​യേ​റ്റ് സെ​ക്രെ​ട്ട​റി​യാ​യ അ​ദ്ദേ​ഹം ഫൊ​ക്കാ​ന​യു​ടെ വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ൽ കാ​ര്യ​മാ​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യി​ട്ടു​ണ്ട്.

ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ അ​മേ​രി​ക്ക​ൻ ഡ​യോ​സി​സു​ക​ളു​ടെ മു​ൻ കൗ​ണ്‍​സി​ൽ അം​ഗം, ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് പ്ര​സി​ഡ​ന്‍റ്, ഡി​ട്രോ​യി​റ്റ് സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് സെ​ക്ര​ട്ട​റി, ഡി​ട്രോ​യി​റ്റ് എ​ക്യൂ​മെ​നി​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി, ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ സൗ​ത്ത് വെ​സ്റ്റ് അ​മേ​രി​ക്ക​ൻ അ​ഡ്ഹോ​ക്ക് ക​മ്മി​റ്റി അം​ഗം തു​ട​ങ്ങി​യ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

തൃ​ശൂ​ർ വെ​റ്റ​റി​ന​റി കോ​ള​ജി​ൽ നി​ന്ന് വെ​റ്റ​റി​ന​റി സ​യ​ൻ​സി​ൽ ബി​രു​ദം നേ​ടി​യ ശേ​ഷം 1978ലാ​ണ് അ​മേ​രി​ക്ക​യി​ലേ​ക്ക് കു​ടി​യേ​റി​യ​ത്. അ​മേ​രി​ക്ക​യി​ലെ അ​ഗ്രി​ക​ൾ​ച്ച​റ​ൽ ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ വെ​റ്റ​റി​ന​റി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റാ​യി 15 വ​ർ​ഷ​ത്തെ സ്തു​ത്യ​ർ​ഹ​മാ​യ സേ​വ​ന​ത്തി​നു​ശേ​ഷം ക​ഴി​ഞ്ഞ 21 വ​ർ​ഷ​ക്കാ​ല​മാ​യി മി​ഷി​ഗ​ണി​ൽ സ്വ​ന്ത​മാ​യി വെ​റ്റ​റി​ന​റി പ്രാ​ക്ടീ​സ് ന​ട​ത്തി വ​രു​ന്നു.​തി​രു​വ​ല്ല​യ്ക്ക​ടു​ത്തു​ള്ള പു​റ​മ​റ്റം സ്വ​ദേ​ശി​യാ​യ ഡോ. ​മാ​ത്യു വ​ർ​ഗീ​സ് മി​ഷി​ഗ​ണി​ലെ നോ​ർ​ത്ത് വി​ല്ലി​ൽ ഭാ​ര്യ ആ​നി​യോ​ടൊ​പ്പം താ​മ​സി​ച്ചു​വ​രു​ന്നു. ഏ​ക മ​ക​ൾ ആ​ഞ്ചി സു​മ​വേ​ൽ ഷി​ക്കാ​ഗോ​യി​ൽ ഡെ​ന്‍റി​സ്റ്റ് ആ​യി പ്രാ​ക്ടീ​സ് ചെ​യ്യു​ന്നു. മ​രു​മ​ക​ൻ : ടോം ​സാ​മു​വേ​ൽ എ​ഞ്ചി​നീ​യ​റാ​ണ്.

ഫ്രാ​ൻ​സി​സ് ത​ട​ത്തി​ൽ

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്