• Logo

Allied Publications

Americas
കോവിഡ് മഹാമാരിയിലും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുഴുകി ജോസഫ് ചാണ്ടി
Share
ഡാളസ് : അമേരിക്കിൻ മലയാളിയും കോട്ടയം സ്വദേശിയുമായ ജോസഫ് ചാണ്ടി രൂപീകരിച്ച ഇന്ത്യൻ ജീവകാരുണ്യ ട്രസ്റ്റിന്‍റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ കോവിഡ് കാലമായ 2022 ലും മുടക്കം കൂടാതെ നടന്നു വരുന്നു.

41 വർഷമായി അമേരിക്കയിലെ ഡാളസിൽ കഴിയുന്ന ജോസഫ് ചാണ്ടി, ശാരീരിക അസ്വസ്ഥതകൾ പോലും വകവയ്ക്കാതെ എല്ലാ വർഷവം അമേരിക്കയിൽ നിന്നും നേരിട്ട് കേരളത്തിലും അയൽസംസ്ഥാനങ്ങളിലും സഞ്ചരിച്ച് വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പും മറ്റു അവശതയനുഭവിക്കുന്നവർക്ക് ധനസഹായവും നൽകിവരുന്നു.

തന്‍റെ സമ്പാദ്യം മുഴുവനും വിവിധ ബാങ്കുകളിലായി നിക്ഷേപിച്ച് അതിന്‍റെ പലിശ ഉപയോഗിച്ചാണ് നാട്ടുകാർക്ക് മുഴുവനുമായി ദാനം നൽകുന്നത്. ഏതാണ്ട് ഒന്നേകാൽ കോടി രൂപ ഇതിനായി അദ്ദേഹം പ്രതിവർഷം ചെലവിടുന്നു. മദർതെരാസ അവാർഡ് ഉൾപ്പെടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള നിരവധി അവാർഡുകളാണ് അദ്ദേഹത്തെ തേടിയെത്തിയിട്ടുള്ളത്. കോട്ടയം അയര്‍കുന്നം പുന്നത്തുറ സ്വദേശിയായ ‌ഇദ്ദേഹം ഡാളസില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തുന്നു

വേൾഡ് മലയാളി കൗൺസിൽ നോർത്ത് ടെക്‌സസ് ഡാളസ് പ്രൊവിൻസുകൾ സംയുക്തമായി നടത്തിയ ചടങ്ങിലും ജോസഫ് ചാണ്ടിയെ ആദരിച്ചു.

എന്‍റെ സമ്പാദ്യം മുഴുവൻ ലോകം അവസാനിക്കും വരെ എന്‍റെ നാട്ടുകാർക്ക് എന്നതാണ് അദ്ദേഹം ലോകത്തിനു നൽകുന്ന സന്ദേശം. ഇവിടെ എന്‍റെ നാട്ടുകാർ എന്നു പറഞ്ഞാൽ ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളിലേയും ജാതി, മത പരിഗണകളില്ലാതെയുള്ള സഹോദരങ്ങളെന്നാണ് അദ്ദേഹം അർഥമാക്കിയിട്ടുള്ളത്. ഇത്തരത്തിൽ കഴിഞ്ഞ 25 വർഷക്കാലയമായി പത്തു കോടി എഴുപത്തിയൊൻപത് ലക്ഷം രൂപ ഇതേ വരെ എല്ലാ വിഭാഗം ആൾക്കാർക്കുമായി അദ്ദേഹം വീതിച്ചു നൽകിയിട്ടുണ്ട്. ഈ വർഷം ട്രസ്റ്റ് രൂപീരണത്തിന്‍റെ 25ാം വാർഷികം കണക്കിലെടുത്ത് കേരളത്തിലെ ഓരോ ജില്ലയിലേയും ഓരോ പഞ്ചായത്തുകളിലെ 10 പേർക്ക് 15,000 രൂപ വീതവും ധനസഹായം നൽകി.

കഴിഞ്ഞ രണ്ടു വർഷമായി കൊറോണ പ്രോട്ടോക്കോൾ അനുസരിച്ച് ഫ്‌ളൈറ്റ് ലഭ്യതയും മറ്റും ഇല്ലാത്തതു കാരണം കേരളത്തിലെ ന്യൂസ് ചാനലായ ന്യൂസ് ഡെയ്‌ലി കേരളയുടെ എഡിറ്റോറിയൽ ജീവനക്കാരാണ് അദ്ദേഹത്തിനായി ഈ ദൗത്യം ഏറ്റെടുത്ത് ധനസഹായ വിതരണം നടത്തിയത്. ഇതിലേക്കായി എല്ലാ ജില്ലകളിലും മുൻകൂട്ടി നിശ്ചയിച്ച തീയതികളിൽ മീറ്റിംഗുകൾ സംഘടിപ്പിച്ചാണ് ധനസഹായ വിതരണം നടത്തുന്നത്.

ഈ വർഷം കൊല്ലം ജില്ലയിൽ നിന്നുംമാണ് മീറ്റിംഗുകൾ ആരംഭിച്ചത്. 11നു പത്തനം തിട്ടയിലും 12നു ആലപ്പുഴയിലും ധനസഹായ വിതരണ ചടങ്ങുകൾ നടന്നു. കോട്ടയത്ത് ബെസേലിയോസ് കോളജിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തത് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് നിർമ്മല ജിമ്മിയാണ്. ദൈവതുല്യനാണ് ജോസഫ് ചാണ്ടി എന്നാണവർ അദ്ദേഹത്തെ നിർമ്മല ജിമ്മി വിശേഷിപ്പിച്ചത്.

എറണാകുളം ജില്ലയിൽ സെന്‍റ് ആൽബർട്ട്‌സ് കോളജിൽ നടന്ന ചടങ്ങ് ഐഎൻടിയുസി ദേശീയ സെക്രട്ടറി അഡ്വ.കെ.പി ഹരിദാസും തൃശൂരിലെ പൂങ്കുന്നം ജിഎച്ച് എസിൽ നടന്ന സ്‌കോളർഷിപ്പ് വിതരണം ഉദ്ഘാടനം എ. പി. ബാലചന്ദ്രൻ എംഎൽഎയും കോഴിക്കോട് സെന്‍റ് സേവ്യേഴ്‌സ് കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎയും ഉദ്ഘാടനം ചെയ്തു. കോഴിക്കോട് തന്നെ നടന്ന മറ്റൊരു ചടങ്ങ് എസ്എൻഡിഎസ് ദേശീയ അദ്ധ്യക്ഷ ഷൈജ കൊടുവള്ളി ഉദ്ഘാടനം ചെയ്തു. കണ്ണൂർ ജില്ലയിൽ നടന്ന ചടങ്ങ് മുൻ കൃഷി മന്ത്രി കെ.പി മോഹനൻ ഉദ്ഘാടനം ചെയ്തു. കാസർകോഡു നടന്ന ചടങ്ങ് കാഞ്ഞങ്ങാട് എഇഒ പി.വി.ജയരാജ് ഉദ്ഘാടനം ചെയ്തു. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം എൻഎസ്എസ് കോളേജിൽ നടന്ന യോഗം പാലക്കാട് മുനിസിപ്പൽ ചെയർപേഴ്‌സൺ ജാനകീദേവി ഉദ്ഘാടനം ചെയ്തു. വയനാട് നടന്ന യോഗം മുട്ടിൽ ഡബ്‌ള്യുഎംഒ ആർട്‌സ് കോളജിൽ കോളജ് പ്രിൻസിപ്പൽ ഉബൈദ് ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ജില്ലയിലെ യോഗം കെ.ആൻസലൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലെ സ്‌കോളർഷിപ്പ് വിതരണം എസ്എൻഡിപി കന്യാകുമാരി യൂണിയൻ പ്രസിഡന്റ് ഹിന്ദുസ്ഥാൻ മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. ഇവിടങ്ങളിൽ നിരവധി പേരാണ് ആശംസകൾ അർപ്പിച്ച് സംസാരിച്ചത്.

പ്രതിഫലേഛ കൂടാതെ വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പ് വാങ്ങി നൽകുവാനും വീടു നഷ്ടപ്പെട്ടവർക്ക് ധനസഹായം വാങ്ങി നൽകുവാനുമായി ആത്മാർഥമായ ചാരിറ്റി വർക്ക് ചെയ്യുന്ന ജില്ലാ കോഓർഡിനേറ്റർമാരാണ് യഥാർത്ഥത്തിൽ ഈ ട്രസ്റ്റിന്‍റെ ശക്തി. ധാരാളം രോഗമുണ്ടായിട്ടും ഇപ്പോഴും കേരളത്തിലേക്ക് കണ്ണിമ വെട്ടാതെ നോക്കി എല്ലാ പേർക്കും ധനം എത്തിക്കുന്നതിൽ നിതാന്തമായ ജാഗ്രത പുലർത്തുന്ന ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി ജോസഫ് ചാണ്ടിയുടെ ആയുരാരോഗ്യത്തിനായി എല്ലാ ചടങ്ങുകളും പ്രാർഥനായോഗങ്ങൾ കൂടെയായിരുന്നു.

പി.പി. ചെറിയാൻ

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്