• Logo

Allied Publications

Americas
എസ്ബി ആന്‍ഡ് അസംപ്ഷന്‍ കോളജ് പൂർവവിദ്യാർഥി സംഗമവും വാർഷിക യോഗവും
Share
ന്യൂജേഴ്സി: ചങ്ങനാശേരി എസ്‌ബി കോളജിലേയും അസംപ്‌ഷന്‍ കോളജിലേയും പൂര്‍വ വിദ്യാര്‍ഥികളുടെ സംഘടന നോര്‍ത്ത്‌ അമേരിക്കന്‍ ചാപ്‌റ്ററിന്‍റെ പൂര്‍വ വിദ്യാര്‍ഥി സംഗമവും വാർഷികയോഗം ന്യൂ ജേഴ്‌സിയിലെ സോമർസെറ്റ് സെന്‍റ് തോമസ് സീറോ മലബാർ ദേവാലയത്തിലെ ഫെല്ലോഷിപ് ഹാളിൽ നടന്നു.

മാർച്ച് 27 നു നടന്ന വാർഷിക യോഗത്തിൽ ന്യൂയോർക്ക്, ന്യൂ ജേഴ്‌സി, കണക്റ്റികട്ട്, ഫിലഡൽഫിയ, ബാൾട്ടിമോർ എന്നിവിടങ്ങളിൽ നിന്നുമുള്ള പൂര്‍വ വിദ്യാര്‍ഥി പ്രതിനിധികൾ പങ്കെടുത്തു. പൂര്‍വ വിദ്യാര്‍ഥിയും ഹ്രസ്വ സന്ദര്‍ശനാര്‍ഥം അമേരിക്കയില്‍ എത്തിയിയ ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ മുഖ്യാതിഥിയിരുന്നു.

തുടർന്നു നടന്ന യോഗത്തിൽ ടോം പെരുമ്പായിൽ സദസിനെ സ്വാഗതം ആശംസിച്ചു അധ്യക്ഷ പ്രസംഗത്തിൽ എല്ലാ പൂർവ എസ്‌ബി, അസംപ്‌ഷന്‍ കുടുംബാങ്ങൾക്കും തന്റെ നന്ദിയും, സ്നേഹവും അറിയിച്ചതോടൊപ്പം, എസ്ബി കോളജിന്‍റെ ഉത്ഭവത്തിന്‌ നമ്മുടെ പൂർവീകർ നൽകിയ സംഭാവനകളെക്കുറിച്ചും, ഇന്ന് അതിന്‍റെ ഫലം അനുഭവിക്കുന്ന നമ്മുടെയൊക്കെ ഉത്തവാദിത്വത്തെക്കുറിച്ചും,കർത്തവ്യത്തെക്കുറിച്ചും എസ്ബി കോളജിന്‍റെ വികസന പദ്ധതികളിൽ നോര്‍ത്ത്‌ അമേരിക്കന്‍ ചാപ്‌റ്ററിന്‍റെ പങ്കാളിത്തം എന്തു രീതിയിൽ പ്രയോജനപ്പെടുത്തണമെന്നതിനെക്കുറിച്ചും മാർ തറയിൽ സംസാരിച്ചു.

പൂർവ വിദ്യാർഥികളായിരുന്ന ഇടവക വികാരി ഫാ. ടോണി പുല്ലുകാട്ട്, ബാൾട്ടിമോർ സെന്‍റ് അൽഫോൻസ ചർച്ച് വികാരി ഫാ. വിൽസൺ കണ്ടംകേരി, ഫാ. ജോസഫ് അലക്സ് എന്നിവരും ആശംസകൾ നേർന്നു സംസാരിച്ചു.

സമ്മേളനത്തിൽ ഈവർഷം വർഷം സമ്മറിൽ ട്രൈസ്റ്റേറ്റ് (ന്യൂയോർക്ക്, ന്യൂജേഴ്‌സി, കണക്റ്റികട്ട്) മേഖലകളിലെയും ഫിലഡൽഫിയായിലെയും പൂർവ വിദ്യാർഥികളെ ഉൾപ്പെടുത്തിക്കൊണ്ട് റോക്ക്‌ലാൻഡിൽ താങ്ക്സ് ഗിവിംഗ് ഡിന്നർ നടത്താനും യോഗത്തിൽ തീരുമാനമായി.

തുടർന്നു നടന്ന തെരഞ്ഞെടുപ്പിൽ പുതിയ ഭാരവാഹികളായി ടോം പെരുമ്പായിൽ ( പ്രസിഡന്‍റ്), പ്രഫ. ജോർജ് മാത്യു (വൈസ് പ്രസിഡന്‍റ്), പ്രിയ മാത്യു (സെക്രട്ടറി) ജോജോ ചിറയിൽ (ട്രഷറർ) എന്നിവരെ യോഗം തെരഞ്ഞെടുത്തു.

ഗൃഹാതുരത്വത്തിന്‍റെ ഓർമകൾ അയവിറക്കുന്നതിനും പൂർവകാല കലാലയ സ്മരണകളും പുതിയതും പഴയതുമായ ജീവിതാനുഭവങ്ങളും സുഹൃദ്ബന്ധങ്ങളും പരിചയങ്ങളും പുതുക്കുന്നതിനും പരസ്പരം പങ്കുവയ്ക്കുന്നതിനും വേണ്ടി ഒരുക്കിയിരുന്ന ഈ സൗഹൃദസംഗമം മറക്കാനാവാത്ത അനുഭവമായിമാറി.

തോമസ് കോലോക്കോട്ടിന്‍റെ നന്ദി പ്രകാശനത്തോടെ യോഗനടപടികൾ അവസാനിച്ചു. തുടർന്നു താങ്ക്സ് ഗിവിംഗ് ഡിന്നറും നൽകി.

ജോയിച്ചൻ പുതുക്കുളം

ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്
ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന​തി​നു​ള്ള ബി​ല്ലി​ൽ ബൈ​ഡ​ൻ ഒ​പ്പു​വ​ച്ചു.
വാഷിംഗ്ടൺ ഡിസി: യു​എ​സി​ൽ ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന ബി​ല്ലി​ൽ ബൈ​ഡ​ൻ ബു​ധ​നാ​ഴ്ച ഒ​പ്പു​വ​ച്ചു.
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ യൂ​ത്ത് ഫോ​റം ലോ​ക​ഭൗ​മ​ദി​നം ആ​ഘോ​ഷി​ച്ചു.
നാ​ഷ്വി​ൽ: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ (കാ​ൻ) യൂ​ത്ത് ഫോ​റ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 24 USA സീ 2 ​സ്കൈ സ്കൈ (Sea2sky)പ്രോ​ഗ്രാ​മു​മാ​യി ക