• Logo

Allied Publications

Middle East & Gulf
"പ്രബോധകർ മാറ്റങ്ങൾ ഉൾക്കൊള്ളണം'
Share
കുവൈറ്റ് സിറ്റി: ഇസ് ലാമിക പ്രബോധന ദൗത്യം കാലോചിതമായി ആസൂത്രണം ചെയ്യുന്നതിന്‍റെ പ്രാധാന്യം ഓരോ പ്രവർത്തകനും ഉൾക്കൊള്ളണമെന്ന് കേരള മുസ് ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയിദ് ഇബ്രാഹി ഖലീൽ അൽബുഖാരി. ദസ്മ ടീച്ചേഴ്സ് ഹാളിൽ കുവൈത്ത് നാഷണൽ ഐസിഎഫ് വാർഷിക കൗൺസിലിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

സഹജീവീ സ്നേഹത്തിലൂന്നിയ ഇസ്‌ലാമിക ദർശനങ്ങളൽ മുഴുവൻ മനുഷ്യരെയും പരിചയപ്പെടുത്തുന്നതിന് അനുയോജ്യമായ തരത്തിൽ നൂതനമായ എല്ലാ സാങ്കേതിക വിദ്യയെയും മീഡിയകളെയും ക്രിയാത്മകമായി പ്രയോജനപ്പെടുത്തണമെന്നും അതിലുപരി സംഘടനാ പ്രവർത്തകർ ഇസ്ലാമികമായ ജീവിതനിഷ്ഠ പുലർത്തുക വഴി മാതൃകായോഗ്യരായിരിക്കണമെന്നും അദ്ദേഹം കൂട്ടിചേർത്തു.

അബ്ദുൽഹക്കീം ദാരിമി അദ്ധ്യക്ഷത വഹിച്ച സമ്മേളനം ശുക്കൂർ മൗലവി ഉദ്ഘാടനം ചെയ്തു. 202223 വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി അബ്ദുൽഹക്കീം ദാരിമി (പ്രസിഡന്‍റ്), അബ്ദുല്ല വടകര (ജനറൽ സെക്രട്ടറി), ശുക്കൂർ മൗലവി (ഫിനാൻസ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

മറ്റു ഭാരവാഹികൾ: പ്രസിഡന്‍റുമാർ: അഹ്മദ് കെ മാണിയുർ (സംഘടനാകാര്യം), അഹമദ് സഖാഫി കാവനൂർ (ദഅ് വ), അബ്ദുൽഅസീസ് സഖാഫി കൂനോൾമാട് (അഡ്മിൻ & പി ആർ), സയ്യിദ് ഹബീബ് ബുഖാരി പൊന്മുണ്ടം (വെൽഫെയർ & സർവീസ്), സയ്യിദ് സൈതലവി സഖാഫി വാവാട് (മീഡിയ & പബ്ലിക്കേഷൻ), അലവി സഖാഫി തെഞ്ചേരി (എഡ്യുക്കേഷൻ).

സെക്രട്ടറിമാര്‍ : സ്വാലിഹ് കിഴക്കേതിൽ (സംഘടനാകാര്യം), അബു മുഹമ്മദ് (ദഅ് വ), ബഷീർ അണ്ടിക്കോട് (അഡ്മിൻ & പിആർ), സമീർ മുസ്ലിയാർ (വെൽഫെയർ & സർവീസ്), നൗഷാദ് തലശ്ശേരി (മീഡിയ & പബ്ലിക്കേഷൻ), റഫീഖ് കൊച്ചനൂർ (എഡ്യുക്കേഷൻ).

ഐസിഎഫ് ഗൾഫ് കൗൺസിൽ ഫിനാൻസ് സെക്രട്ടറി സയിദ് ഹബീബ് അൽബുഖാരി, ജിദ്ദ തെരഞ്ഞെടുപ്പിനു നേതൃത്വം നൽകി.

സലിം കോട്ടയിൽ

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.