• Logo

Allied Publications

Americas
ഫോമാ ജനറൽ ബോഡി ; റ്റാമ്പായിൽ ഒരുക്കങ്ങൾ പൂർത്തിയായി
Share
റാമ്പാ: 2022 ഏപ്രിൽ മുപ്പതിന് റ്റാമ്പായിൽ വച്ച് നടക്കുന്ന ഫോമയുടെ ഇടക്കാല പൊതുയോഗത്തിനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായി. സെഫ്നറിലെ സെന്റ് ജോസഫ് സീറോ മലബാർ കാത്തലിക് പള്ളിയുടെ ഓഡിറ്റോറിയമാണ് പൊതുയോഗ വേദിയായി നിശ്ചയിച്ചിട്ടുള്ളത്.

ഫോമയുടെ എൺപതോളം വരുന്ന കാനഡയിലും അമേരിക്കയുമായുള്ള അംഗസംഘടനകളെ പ്രതിനിധീകരിച്ചു പങ്കെടുക്കുന്ന പ്രതിനിധികളുടെ വിവരങ്ങൾ, നാളിതു വരെയുള്ള സംഘടനയുടെ പ്രവർത്തനവികസന രേഖ എന്നിവയും തയ്യാറാക്കിയതായി ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻ അറിയിച്ചു. പ്രതിനിധികൾക്ക് താമസഭക്ഷണ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനുള്ള നടപടികളും പൂർത്തിയായി.

ഫ്ളോറിഡയിലുള്ള ഫോമയുടെ അംഗസംഘടന പ്രതിനിധികളാണ് സമ്മേളനത്തിന്റെ മുന്നൊരുക്കങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. ഫോമായുടെ ബൈലോ കാലാനുസൃതമായ മാറ്റങ്ങളോടെയോ കൂടി പരിഷ്കരിച്ചിട്ടുണ്ട് , പുതുക്കിയ ബൈലോ ജനറൽ ബോഡിയിൽ അംഗീകാരത്തിനായി സമർപ്പിക്കുന്നതാണ്.

മെമ്പർ അസ്സോസിയേഷനുകൾക്ക് ഡെലിഗേറ്റ് ലിസ്റ്റ് അയക്കാനുള്ള അവസാന തീയതി ഏപ്രിൽ 17 ആണ് , ഡെലിഗേറ്റ് ലിസ്റ്റ് സമർപ്പിക്കാനുള്ള ഫോം ഫോമായുടെ വെബ് സൈറ്റിൽ ലഭ്യമാണ്. അമേരിക്കയിലെമ്പാടുമുള്ള അസോസിയേഷൻ ലീഡേഴ്സിനും , മറ്റ് ഭാരവാഹികൾക്കും പരിചയപ്പെടുന്നതിനും , പരിചയം പുതുക്കുന്നതിനുമുള്ള വേദിയാണ് ദേശീയ സംഘടനകളുടെ പൊതുയോഗങ്ങൾ.

2022 സെപ്റ്റംബർ രണ്ടു മുതൽ അഞ്ചു വരെ മെക്സിക്കോയിലെ കൻകൂണിലെ മൂൺപാലസിൽ വച്ച് നടക്കുന്ന ഏഴാമത് രാജ്യാന്തര കുടുബ സംഗമത്തിന്റെയും തിരഞ്ഞെടുപ്പിന്റെയും മുന്നോടിയായി നടക്കുന്ന പൊതുയോഗം വിജയിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്.. പൊതുയോഗത്തിൽ ഫോമായുടെ ബെലോ പുതുക്കലും , കംപ്ലൈൻസ് കമ്മിറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പും നടക്കും.

കംപ്ലൈൻസ് കമ്മിറ്റിയിലേക്കുള്ള നോമിനേഷൻസ് ജനറൽ ബോഡിയിൽ നിന്നാണ് സ്വീകരിക്കുന്നത്. ഇടക്കാല ഫോമാ വനിതാ ഫോറം സഞ്ജയിനിയുടെ ധന ശേഖരണാർത്ഥം നടത്തിയ വേഷവിധാന മത്സരത്തിന്‍റെ വിജയികൾക്കുള്ള കിരീടധാരണവും പൊതുയോഗ വേദിയിൽ നടക്കും. തുടർന്ന് കലാപരിപാടികളും ഉണ്ടാകും.

പൊതുയോഗത്തിലും തുടർന്നുള്ള കലാപരിപാടികളുടെ വിജയത്തിനായി എല്ലാവരുടെയും അകമഴിഞ്ഞ സഹകരണം ഉണ്ടാകണമെന്ന് ഫോമാ എക്സിക്യൂട്ടീവ്‌ ഭാരവാഹികളായ പ്രസിഡന്റ് അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻ, ട്രഷറർ, തോമസ് ടി.ഉമ്മൻ, വൈസ് പ്രസിഡന്‍റ് പ്രദീപ് നായർ, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ,എന്നിവർ അഭ്യർത്ഥിച്ചു.

സലിം.അയിഷ (ഫോമാ പിആർഒ)

ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന​തി​നു​ള്ള ബി​ല്ലി​ൽ ബൈ​ഡ​ൻ ഒ​പ്പു​വ​ച്ചു.
വാഷിംഗ്ടൺ ഡിസി: യു​എ​സി​ൽ ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന ബി​ല്ലി​ൽ ബൈ​ഡ​ൻ ബു​ധ​നാ​ഴ്ച ഒ​പ്പു​വ​ച്ചു.
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ യൂ​ത്ത് ഫോ​റം ലോ​ക​ഭൗ​മ​ദി​നം ആ​ഘോ​ഷി​ച്ചു.
നാ​ഷ്വി​ൽ: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ (കാ​ൻ) യൂ​ത്ത് ഫോ​റ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 24 USA സീ 2 ​സ്കൈ സ്കൈ (Sea2sky)പ്രോ​ഗ്രാ​മു​മാ​യി ക
സൈ​ജ​ൻ ക​ണി​യൊ​ടി​ക്കൽ​ ഫോ​മാ അ​ഡ്വൈ​സ​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് മത്സരിക്കുന്നു.
ഡി​ട്രോ​യി​റ്റ് : ഫോ​മാ ഗ്രേ​റ്റ് ലേ​ക്സ് റീ​ജ​ൺ സൈ​ജ​ൻ ക​ണി​യൊ​ടി​ക്ക​ലി​നെ 202426 വ​ർ​ഷ​ത്തേ​ക്കു​ള്ള അ​ഡ്വൈ​സ​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്
പന്പയുടെ കുടുംബ സംഗമവും മാതൃദിനാഘോഷവും മേയ് 11ന്.
ഫിലഡൽഫിയ: പന്പ മലയാളി അസോസിയേഷന്‍റെ വാർഷിക കുടുംബ സംഗമവും 2024ലെ പ്രവർത്തനോദ്ഘാടനവും മാതൃദിനാഘോഷവും സംയുക്തമായി മേയ് 11ന് ശനിയാഴ്ച വൈകുന്നേരം 5
ഇ​സ്രാ​യേ​ൽ വി​രു​ദ്ധ പ്ര​വ​ർ​ത്ത​ക​ർ ടെ​ക്സ​സ് റി​പ്പ​ബ്ലി​ക്ക​ൻ പ്ര​തി​നി​ധി​യു​ടെ ഓ​ഫീ​സ് ത​ക​ർ​ത്തു.
ടെ​ക്സ​സ്: ഇ​സ്രാ​യേ​ൽ വി​രു​ദ്ധ മു​ദ്രാ​വാ​ക്യ​ങ്ങ​ളു​മാ​യി എ​ത്തി​യ പ്ര​തി​ഷേ​ധ​ക്കാ​ർ ടെ​ക്സ​സ് പ്ര​തി​നി​ധി​യു​ടെ ഓ​ഫി​സ് ആ​ക്ര​മി​ച്ചു.