• Logo

Allied Publications

Europe
മെയ്ഡ്സ്റ്റോൺ എംഎംഎ മൈത്രിയുടെ മാതൃദിനാഘോഷം വർണാഭമായി
Share
മെയ്ഡ്സ്റ്റോൺ: കെന്‍റിലെ മുൻനിര മലയാളി കൂട്ടായ്മ ആയ മെയ്ഡ്സ്റ്റോൺ മലയാളി അസോസിയേഷന്‍റെ വനിതാ വിഭാഗമായ എംഎംഎ മൈത്രി മാതൃദിനത്തോടനുബന്ധിച്ച് ആഘോഷാരവങ്ങളോടെ മാതൃദിന സംഗമം നടത്തി.

മെയ്ഡ്സ്റ്റോൺ സെന്റ് ആൻഡ്രൂസ് ഹാളിൽ ചേർന്ന മാതൃദിന സംഗമത്തിൽ സൂസൻ അലക്സ് സ്വാഗതം ആശംസിക്കുകയും നിലവിൽ ഉള്ള ഭാരവാഹികളായ ജിമിത ബെന്നി, ജിബി ലാലിച്ചൻ, സൂസൻ അലക്സ് എന്നിവർക്കൊപ്പം മുൻഭാരവാഹികളും സംയുക്തമായി ദീപം തെളിച്ച് ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തു.

അനു ജോമോൻ ആലപിച്ച ഹൃദയസ്പർശിയായ ഗാനവും സോമിനി മനോജ് നൽകിയ മാതൃദിന സന്ദേശവും ഹർഷാരവത്തോടെ അംഗങ്ങൾ വരവേറ്റു. എംഎംഎ മൈത്രി കുടുംബത്തിലെ ഏറ്റവും പരിചയ സമ്പന്ന ആയ അമ്മ എന്ന നിലയിൽ ഷേർലി ബാബുവിനെ ആദരിച്ചത് ഹൃദ്യമായ അനുഭവമായി. ഷൈനി ജെഫിൻ, ഷേർലി ബാബുവിന് പൂച്ചെണ്ട് നൽകുകയും ഷേർലി ബാബു തന്‍റെ അമ്മ നിലയിലുള്ള അനുഭവങ്ങൾ പങ്കു വക്കുകയും ചെയ്തു.

ദിലിറാണിയുടെ നൃത്ത അവതരണത്തിന് ശേഷം തന്‍റെ ഔദ്യോഗിക ജീവതത്തിൽ ഉന്നത നേട്ടം കൈവരിച്ച ജിൻസി ബിനുവിന് ജിസ്ന എബി പൂച്ചെണ്ടുകൾ നൽകുകയും അംഗങ്ങൾ എല്ലാവരും അഭിനന്ദിക്കുകയും ചെയ്തു. നാടിന്‍റെ പൈതൃകം വിളിച്ചോതിക്കൊണ്ട് സൂസി സിസനും സംഘവും അവതരിപ്പിച്ച നാടൻ പാട്ടിനുശേഷം കുഞ്ഞുപൈതലുകളുടെ മുട്ടിൻ മേൽ ഇഴച്ചിൽ മത്സരം ഒരേ സമയം ആവേശവും വൈകാരികവുമായ മാറി.

കുട്ടികൾ പാകം ചെയ്ത കേക്ക് പ്രദർശന മത്സരവും നിമ്മി ബൈജുവിന്റെയും ടാനിയ രഞ്ജുവിന്‍റേയും നേതൃത്വത്തിൽ നടന്ന കലാപരിപാടികളും വേദിയിൽ ആവേശമായി മാറുകയും ഒപ്പം മനസിക ഉല്ലാസമേകുകയും ചെയ്തു. നാട്ടിൽനിന്നും എത്തിയ മുത്തശിമാർ സമ്മാനദാനം നിർവഹിച്ചു. ദിലി റാണിയുടേയും സൗമ്യ രഞ്ജിഷിന്‍റേയും നേതൃത്വത്തിൽ മഹിളകൾ ഒന്നടങ്കം പങ്കെടുത്ത തത്സമയ നൃത്തച്ചുവടുകൾ വേദിയെ ഒന്നടക്കം ആവേശത്തിലാഴ്ത്തി.

ഈ മാതൃദിനത്തിന്‍റെ തിലകക്കുറി എന്നോണം എംഎംഎ മൈത്രി അവതരിപ്പിച്ച 'മൊമ മൊണാലിസ' മത്സരത്തിലെ വിജയി ആയി ജിസ്ന എബിയെ പ്രഖ്യാപിച്ചവേളയിൽ വേദിയും സദസ്സും അക്ഷരാർത്ഥത്തിൽ ഇളകി മറിഞ്ഞു.

സ്വയം ഉൾകാഴച്ചയും ബലവുമേകാൻ ദിലി റാണിയുടെ മേൽനോട്ടത്തിൽ വനിതകൾക്കുള്ള യോഗ ക്ലാസുകൾ പുരോഗമിക്കുന്നു . മറ്റു മലയാളികൾക്കും മാതൃക ആകാവുന്ന പ്രവർത്തനങ്ങൾ ആണ് എംഎംഎ മൈത്രിയുടെ മുഖമുദ്ര.

ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍.
ബ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ് : ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബര്‍ലിന്‍: ചാരവൃത്തി ആരോപിച്ച് തീവ്ര വലതുപക്ഷ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എഎഫ്ഡി) രാഷ്ട്രീയ പാര്‍ട്ടിയിലെ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ