• Logo

Allied Publications

Americas
സാറാ പലിനു പിന്തുണയുമായി നിക്കി ഹേലി
Share
ചാൾസ്റ്റൻ (സൗത്ത് കരൊളൈന): യുഎസ് കോൺഗ്രസിലേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച മുൻ അലാസ്ക ഗവർണറും റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ സാറാ പലിനു യുഎന്നിലെ മുൻ അമേരിക്കൻ അംബാസഡർ നിക്കി ഹേലി പിന്തുണ പ്രഖ്യാപിച്ചു.

അലാസ്കയിൽ നിന്നാണു സാറാ യുഎസ് കോൺഗ്രസിലേക്ക് മത്സരിക്കുന്നത്. 88 ാം വയസിൽ കഴിഞ്ഞ മാസം അന്തരിച്ച ഡോൺ യംഗിന്‍റെ ഒഴിവിലേക്കാണ് സാറ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചിരിക്കുന്നത്. പതിറ്റാണ്ടുകളായി ഇവിടെ ജയിച്ചുവന്നിരുന്നത് റിപ്പബ്ലിക്കൻ സ്ഥാനാർഥിയായിരുന്ന ഡോൺ തന്നെയായിരുന്നു.

2006 മുതൽ 2009 വരെയാണ് സാറ അലാസ്കയുടെ ഗവർണറായിരുന്നത്. പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപും സാറയെ എൻഡോഴ്സ് ചെയ്തതോടെ ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന തെരഞ്ഞെടുപ്പായി ഇതു മാറി.

1964 ഫെബ്രുവരി 11 നാണ് സാറയുടെ ജനനം. ചെറുപ്പത്തിൽ തന്നെ ഇവർ മാതാപിതാക്കളോടൊപ്പം അലാസ്ക്കയിലേക്ക് താമസം മാറി. യൂണിവേഴ്സിറ്റി ഓഫ് ഹവായിൽ കോളജ് വിദ്യാഭ്യാസം ആരംഭിച്ചു. 1986 ൽ ബിരുദവും 1987 ൽ ജേർണലിസവും പൂർത്തീകരിച്ചു. രാഷ്ട്രീയ പ്രവർത്തനത്തിൽ ഡമോക്രാറ്റിക് പാർട്ടിയുടെ നിശിത വിമർശനങ്ങൾക്ക് ഇവർ വിധേയയായിട്ടുണ്ട്. രാഷ്ട്രീയത്തിൽ പയറ്റി തെളിഞ്ഞ സാറക്ക് മുൻഗാമിയുടെ സീറ്റ് നിലനിർത്താനാകുമെന്നാണ് പ്രതീക്ഷ.

പി.പി. ചെറിയാൻ

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്