• Logo

Allied Publications

Middle East & Gulf
കൊല്ലം പ്രവാസി അസോസിയേഷൻ ഹമദ് ടൗൺ ഏരിയ ബാഡ്മിന്‍റൺ ടൂർണമെന്‍റ്
Share
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ ഹമദ് ടൗൺ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏരിയ അംഗങ്ങൾക്കായി ബാഡ്മിന്‍റൺ ടൂർണമെന്‍റ് സംഘടിപ്പിച്ചു.

സർവാൻ ഫൈബർ ഗ്ലാസ് ഫാക്ടറി ഇൻഡോർ ഗ്രൗണ്ടിൽ നടന്ന ടൂർണമെന്‍റ് കൊല്ലം പ്രവാസി അസോസിയേഷൻ സ്പോർട്സ് വിംഗ് കൺവീനർ സജീവ് ആയൂർ ഉദ്ഘാടനം ചെയ്തു.

എട്ടു ടീമുകൾ പങ്കെടുത്ത വാശിയേറിയ മത്സരത്തിൽ മുഖത്തല ബ്രോസ് അംഗങ്ങളായ അനിഷ് വിഷ്ണു സഖ്യം ഒന്നാം സ്ഥാനവും കൊല്ലം സ്ട്രൈക്കേഴ്സ് അംഗങ്ങളായ നിജീഷ് പ്രശാന്ത് സഖ്യം രണ്ടാം സ്ഥാനവും നേടി. മികച്ച കളിക്കാരനുള്ള സമ്മാനം വിഷ്ണു കരസ്ഥമാക്കി.

കൊല്ലം പ്രവാസി അസോസിയേഷൻ ഹമദ് ടൗൺ ഏരിയ പ്രസിഡന്‍റ് പ്രമോദിന്‍റെ അധ്യക്ഷതയിൽ നടന്ന സമാപന സമ്മേളനത്തില്‍ ഗ്ലസ്സർ ഓട്ടോ ഷൈൻ നൽകിയ ട്രോഫി ഒന്നാം സ്ഥാനക്കാർക്കും നൂർ ദാന ഫൈബർ ഗ്ലാസ് കമ്പനി നൽകിയ ട്രോഫി രണ്ടാം സ്ഥാനക്കാർക്കും കൊല്ലം പ്രവാസി അസോസിയേഷൻ സെൻട്രൽ കമ്മിറ്റി അംഗം അനോജ് മാസ്റ്റർ കൈമാറി.

ഏരിയ കോ ഓർഡിനേറ്റർ അജിത്ത് ബാബു , നവസ് കരുനാഗപള്ളി എന്നിവർ വിജയികൾക്ക് മെഡൽ സമ്മാനിച്ചു. സീനിയർ അംഗം അജികുമാർ റഫറിമാർക്ക് മൊമെന്‍റോ നൽകി ആദരിച്ചു. സമാപന സമ്മേളനത്തിൽ ജോയിന്‍റ് സെക്രട്ടറി പ്രദീപ്‌ കുമാർ സ്വാഗതവും ഏരിയ ട്രഷറർ അനൂപ് നന്ദിയും പറഞ്ഞു.

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.