• Logo

Allied Publications

Americas
ഒക്‌ലഹോമായിൽ ഗർഭചിദ്ര ബിൽ പാസാക്കി
Share
ഒക്‌ലഹോമ: സംസ്ഥാനത്ത് ഗർഭചിദ്രം നിയമവിരുദ്ധവും ശിക്ഷാർഹവുമാക്കുന്ന ബിൽ ‌ഒക്‌ലഹോമ ഹൗസ് ഏപ്രിൽ അഞ്ചിനു പാസാക്കി.

കാര്യമായ ചർച്ചയോ വാക്‌വാദമോ ഇല്ലാതെയാണ് റിപ്പബ്ലിക്കൻ അംഗങ്ങൾക്കു ഭൂരിപക്ഷമുള്ള സഭ 70 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ബിൽ പാസാക്കിയത്. 14 പേർ എതിർത്തു വോട്ടു ചെയ്തു. റിപ്പബ്ലിക്കൻ അംഗം ജിം ഒൽസനാണ് ബില്ല് സഭയിൽ അവതരിപ്പിച്ചത്.

ഇതനുസരിച്ച് നിയമം ലംഘിച്ചു ഗർഭചിദ്രം നടത്തുന്നവർക്ക് പത്തുവർഷം വരെ തടവും ഒരു ലക്ഷം ഡോളർ പിഴയും ലഭിക്കാവുന്ന വകുപ്പുകളുമാണ് ബില്ലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഹൗസ് പാസാക്കിയ ബിൽ ഗവർണറുടെ ഓഫീസിൽ എത്തിയാൽ ഉടനെ അതിൽ ഒപ്പു വയ്ക്കുമെന്ന് ഒക്‌ലഹോമ ഗവർണർ കെവിൻ സ്റ്റിറ്റ് നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു. ഫലത്തിൽ പൂർണ ഗർഭചിദ്ര നിരോധനമാണ് സംസ്ഥാനത്ത് നടപ്പാകുന്നത്.

ബിൽ പാസാക്കിയ അന്നുതന്നെ സംസ്ഥാന തലസ്ഥാനത്ത് അബോർഷൻ റൈറ്റ്സ് അംഗങ്ങൾ വൻ പ്രകടനം സംഘടിപ്പിച്ചു.

ലൈംഗിക പീഡനത്തിനുശേഷം സ്ത്രീയിൽ ഉരുവാകുന്ന കുഞ്ഞു നിരപരാധി ആണെന്നും ആ കുഞ്ഞിനും ജീവിക്കാൻ അവകാശമുണ്ടെന്നും ബിൽ അവതരിപ്പിച്ച ജിം ഒൽസൻ പറഞ്ഞു. എന്നാൽ ലൈംഗികാതിക്രമം വലിയ കുറ്റമാണെന്നും അദ്ദേഹം കൂട്ടിചേർത്തു. പിതാവ് ചെയ്ത കുറ്റത്തിന് ഗർഭസ്ഥ ശിശു ഉത്തരവാദിയല്ലെന്നും ബിൽ വ്യക്തമാക്കുന്നു.

അതേസമയം ബിൽ പാസാക്കിയ നടപടിയെ ദൗർഭാഗ്യകരമെന്നാണ് ഡെമോക്രാറ്റിക് അംഗം എമലി വെർജിൻ വിശേഷിപ്പിച്ചത്.

പി.പി. ചെറിയാൻ

ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് കോ​ട​തി.
ന്യൂ​യോ​ർ​ക്ക്: കോ​ട​തി ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് ജ​സ
യു​എ​സി​ൽ മ​രു​ന്നു​ക​ൾ തി​രി​കെ വിളിച്ച് ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ൾ.
ന്യൂ​യോ​ർ​ക്ക്: യു​എ​സ് വി​പ​ണി​യി​ൽ നി​ന്ന് പ്ര​ധാ​ന ജീ​വ​ൻ ര​ക്ഷാ മ​രു​ന്നു​ക​ൾ തി​രി​ച്ച് വി​ളി​ച്ച് ഇ​ന്ത്യ​ൻ ക​ന്പ​നി​ക​ളാ​യ സി​പ്ല​യും ഗ്ലെ​ൻ​മാ
കെ.​എം. ഏ​ലി​യ​മ്മ അ​ന്ത​രി​ച്ചു.
തി​രു​വ​ല്ല: ചാ​ത്ത​മ​ല വെ​ട്ടു​ചി​റ​യി​ൽ കൊ​ച്ചു​പ​റ​മ്പി​ൽ പ​രേ​ത​നാ​യ കെ.​സി. ജോ​ർ​ജി​ന്‍റെ ഭാ​ര്യ റി​ട്ട​യേ​ർ​ഡ് അ​ധ്യാ​പി​ക കെ.​എം.
മ​ല​യാ​ളി യു​വ​തി കാ​ന​ഡ​യി​ൽ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ; ഭ​ർ​ത്താ​വി​നെ കാ​ണാ​നി​ല്ല.
ഒട്ടാവ: ചാ​ല​ക്കു​ടി സ്വ​ദേ​ശ​നി​യാ​യ യു​വ​തി കാ​ന​ഡ​യി​ൽ വീ​ടി​ന​ക​ത്ത് ദു​രൂ​ഹ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച​നി​ല​യി​ൽ.
സുനിതയുടെ ബഹിരാകാശയാത്ര മുടങ്ങി.
മ​​​യാ​​​മി: ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ സു​​​നി​​​താ വി​​​ല്യം​​​സി​​​ന്‍റെ മൂ​​​ന്നാം ബ​​​ഹി​​​രാ​​​കാ​​​ശയാ​​​ത്ര സാ​​​ങ്കേ​​​തി​​​ക ത​​​ക​​​രാ​​​ർ മൂ