• Logo

Allied Publications

Europe
യുകെകെസിഎ കൺവൻഷൻ ആപ്തവാക്യം; അവസാന ദിവസം ഏപ്രിൽ ഒന്പത്
Share
ലണ്ടൻ: ചെൽറ്റൻ ഹാമിലെ ജോക്കി ക്ലബിൽ ജൂലൈ രണ്ടിനു നടക്കുന്ന യുകെകെസിഎ കൺവൻഷന് ആപ്തവാക്യം നൽകാൻ ഇനി അവശേഷിക്കുന്നത് ഏതാനും ദിവസങ്ങൾ മാത്രം. ഏപ്രിൽ ഒന്പതിനു (ശനി) നു ശേഷം ലഭിക്കുന്ന എൻട്രികൾ പരിഗണിക്കുന്നതല്ല.

വേലിയിറക്കത്തിനു ശേഷം കൂടുതൽ ആവേശത്തോടെ തീരം പുൽകാനെത്തുന്ന തിരകളെപ്പോലെ ഇതാദ്യമായി ഒരു ഇടവേളയ്ക്കുശേഷം നടക്കുന്ന ക്നാനായ മഹാ സംഗമത്തിന് തിലകക്കുറിയാകാൻ ആപ്തവാക്യങ്ങളുടെ അനസ്യൂതമായ എൻട്രികളാണ് യുകെകെസിഎ ജനറൽ സെക്രട്ടറി ലൂബി മാത്യൂസിന് ലഭിച്ചു വരുന്നത്.

യുകെകെസിഎ കൺവൻഷന്‍റെ പ്രധാന ആകർഷണമായ ക്നാനായ യുവജനങ്ങൾ നടനവൈഭവം കൊണ്ട് ഇന്ദ്രജാലം തീർക്കുന്ന സ്വാഗത നൃത്തത്തിന്‍റെ വരികൾ ആപ്തവാക്യത്തിനനുസരിച്ചാണ് രചിക്കപ്പെടുന്നത്.

ഇതാദ്യമായാണ് ആപ്തവാക്യ രചനയ്ക്ക് ക്നാനായ യുവജനങ്ങളുടെ സജീവ പങ്കാളിത്തം ഏറെ ശ്രദ്ധേയമാകുന്നത്. മാർച്ച് 29 നു അവസാനിക്കേണ്ടിയിരുന്ന ആപ്തവാക്യ സ്വീകരണത്തിന്‍റെ അവസാന തീയതി ഏപ്രിൽ ഒന്പതിലേക്കു നീട്ടിയത്, പരീക്ഷകളുടെ തിരക്കിലായിരിക്കുന്ന യൂണിവേഴ്‌സിറ്റി വിദ്യാർഥികളുടെയും മാതാപിതാക്കളുടെയും അഭ്യർഥന മാനിച്ചാണ്.

മാത്യു ജേക്കബ്

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.