• Logo

Allied Publications

Middle East & Gulf
ഇടുക്കി അസോസിയേഷൻ കുവൈറ്റിനു പുതിയ നേതൃത്വം
Share
കുവൈറ്റ് സിറ്റി: ഇടുക്കി അസോസിയേഷൻ കുവൈറ്റിനു പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി സോജൻ മാത്യു (പ്രസിഡന്‍റ്), ബാബു ചാക്കോ (വൈസ് പ്രസിഡന്‍റ്), ബിജോ തോമസ് (സെക്രട്ടറി), അലൻ സെബാസ്റ്റ്യൻ ( ജോയിന്‍റ് സെക്രട്ടറി), ജിന്‍റോ ജോയി (ട്രഷറർ), പി.ജെ. ജോസ് ( ജോയിന്‍റ് ട്രഷറർ), ജിജി മാത്യു (ഉപദേശക ബോർഡ് ചെയർമാൻ), അനീറ്റ് സിബി (വിമൻസ് ഫോറം ചെയർപേഴ്സൺ) എന്നിവരെയും പത്ത് അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി‌‌‌യേയും പത്ത് ‌അംഗ വിമൻസ് ഫോറം അംഗങ്ങളെയും ഏഴ് അംഗ ഉപദേശക ബോർഡ് അംഗങ്ങളെയും തെരഞ്ഞെടുത്തു.

ബാബു അഗസ്റ്റിൻ പാറയാനിയും ജെയ്സൺ കാളിയാനിയും തെരഞ്ഞെടുപ്പിനു നേതൃത്വം നൽകി.

വഫ്ര ലേക്ക് റിസോർട്ടിൽ നടന്ന വാർഷിക പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. അസോസിയേഷൻ കുടുംബങ്ങൾ പങ്കെടുത്ത പിക്നിക്കിനു പ്രസിഡന്‍റ് ജിജി മാത്യു, സെക്രട്ടറി അഡ്വ. ലാൽജി ജോർജ്, ട്രഷറർ പി. അനീഷ് , ജനറൽ കൺവീനർ ബിജോ തോമസ് , ഫുഡ് കമ്മിറ്റി കൺവീനർ ജോർജി മാത്യു, വൈസ് പ്രസിഡന്‍റ് ടോം എടയോടിയിൽ, ജോയിന്‍റ് സെക്രട്ടറി നോമ്പിൻ ചാക്കോ, ജോയിന്‍റ് ട്രഷറർ പ്രിൻസ് സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി.

പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന അംഗങ്ങൾക്കും കുടുംബത്തിനും ചടങ്ങിൽ യാത്രയയപ്പു നൽകി. മുന്പ് പ്രസിഡന്‍റ് , ജനറൽ സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ച സുനിൽ കുമാറിനും കുടുംബത്തിനും ട്രഷറർ, ഓഡിറ്റർ സ്ഥാനങ്ങൾ വഹിച്ച സ്മിജോ കെ. ഫ്രാൻസിസിനും കുടുംബത്തിനും മുൻ സാൽമിയ ഏരിയ കൺവീനർ അനീഷ് കാപ്പിലിനും കുടുംബത്തിനും ടോം ആന്‍റണിക്കും കുടുംബത്തിനും ബിനോയ് തോമസിനും കുടുംബത്തിനും അഖില സിജോയ്ക്കും കുടുംബത്തിനും ആണ് മൊമെന്‍റോ നൽകി ആദരിച്ചത്.

സലിം കോട്ടയിൽ

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.