• Logo

Allied Publications

Americas
തണൽ കാനഡക്ക് പുതിയ ‌ നേതൃത്വം
Share
ടൊറന്‍റോ: തണൽ കാനഡക്ക് പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി ജോൺസൺ ഇരിമ്പൻ (പ്രസിഡന്‍റ്), ബിജോയ് വർഗീസ് (വൈസ് പ്രസിഡന്‍റ്), ജോഷി കൂട്ടുമ്മേൽ (ജനറൽ സെക്രട്ടറി), ജോൺ ജോസഫ് (ജോയിന്‍റ് സെക്രട്ടറി), റോബിൻസ് കുര്യാക്കോസ് (ട്രഷറർ), ബിജു സെബാസ്റ്റ്യൻ (ജോയിന്‍റ് ട്രഷറർ) എന്നിവരേയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ജോമി ജോർജ്, നിഷ മേച്ചേരി,ദീപ ബിനു, ജെറിൻ രാജ് , മാത്യു മണത്തറ, സുനിൽ തെക്കേക്കര, ബിനോയ് തോമസ് ,ജോജി ജോസഫ് എന്നിവരെയും ഡയറക്ടർ ബോർഡ് അംഗങ്ങളായി ജോസ് തോമസ് ,ബിജോയ് വർഗീസ്‌ ,ജോഷി കൂട്ടുമ്മേൽ ,ജോസഫ് തോമസ് ,ജോസഫ് ഒലേടത്ത്, ജോൺസൺ ഇരിമ്പൻ എന്നിവരെയും തെരഞ്ഞെടുത്തു.

ചെറിയാൻ മാത്യു ഇന്‍റേണൽ ഓഡിറ്റർ ആയും തോമസ് ആലുംമൂട്ടിൽ എക്സ്റ്റേർണൽ ഓഡിറ്റർ ആയും സേവനം അനുഷ്ടിക്കും.

സൂം പ്ലാറ്റ്‌ഫോമിൽ ഫെബ്രുവരി 26 നു ഓൺലൈനായി നടന്ന വാർഷിക പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

അനിതരസാധാരണമായ നിയന്ത്രണങ്ങളുടെയും രോഗ മരണ ഭീതിയുടെയും പശ്ചാത്തലത്തിൽ അകപ്പെട്ടുപോയ കഴിഞ്ഞ വർഷവും കാനഡയിലും കേരളത്തിലുമായി 23 വ്യക്തികൾക്കും അവരുടെ കുടുംബത്തിനും ഏകദേശം ആറു ലക്ഷം രൂപ നൽകി സഹായിക്കുവാൻ സാധിച്ചത് സംഘാടകരെ സംബന്ധിച്ചിടത്തോളം ചാരിതാർഥ്യത്തിനു വക നൽകുന്നതാണ്.

അംഗങ്ങൾ ഓരോരുത്തരും പത്ത് ഡോളർ വീതം മാസം തോറും നൽകിയ തുകയും മറ്റു സംഭാവനകളും സ്വരുക്കൂട്ടിയാണ് ഇതിനാവശ്യമായ പണം കണ്ടെത്തിയത് . തുടർന്നും നല്ലവരായ എല്ലാവരുടെയും ഹൃദയ പൂർവമായ സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു .

തണൽ കാനഡയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളികൾ ആകാൻ ആഗ്രഹമുള്ളവർ കൂടുതൽ വിവരങ്ങൾക്ക് ഭാരവാഹികളുമായി ബന്ധപ്പെടുക.

വിവരങ്ങൾക്ക്: 6478569965, 6475318115, 6479963707, 4168772763
Email: thanalcanada@gmail.com
Website: www.thanalcanada.com

ജീമോൻ റാന്നി

ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്
ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന​തി​നു​ള്ള ബി​ല്ലി​ൽ ബൈ​ഡ​ൻ ഒ​പ്പു​വ​ച്ചു.
വാഷിംഗ്ടൺ ഡിസി: യു​എ​സി​ൽ ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന ബി​ല്ലി​ൽ ബൈ​ഡ​ൻ ബു​ധ​നാ​ഴ്ച ഒ​പ്പു​വ​ച്ചു.
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ യൂ​ത്ത് ഫോ​റം ലോ​ക​ഭൗ​മ​ദി​നം ആ​ഘോ​ഷി​ച്ചു.
നാ​ഷ്വി​ൽ: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ (കാ​ൻ) യൂ​ത്ത് ഫോ​റ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 24 USA സീ 2 ​സ്കൈ സ്കൈ (Sea2sky)പ്രോ​ഗ്രാ​മു​മാ​യി ക