• Logo

Allied Publications

Europe
ബെർമിംഗ്ഹാം സെന്‍റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിലെ പീഡാനുഭവ ശുശ്രൂഷകൾ
Share
ബെർമിംഗ്ഹാം: സെന്‍റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‍സ്‌ പള്ളിയില്‍ മുന്‍ വര്‍ഷങ്ങളില്‍ നടത്തിവന്നിരുന്നതുപോലെ ഈ വര്‍ഷവും ഏപ്രിൽ ഒന്പതിനു (ശനി) മുതല്‍ ഏപ്രിൽ 16 നു (ശനി) വരെ യേശുവിന്‍റെ പീഡാനുഭവവാരം ബെർമിംഗ്ഹാം അള്‍ബെര്‍ട്ട്  റോഡിലുള്ള All Saints പള്ളിയില്‍ (All saints Church, Alberts Road, Stechford, Brimingham, B33 8 UA) നടക്കും.

ഏപ്രിൽ ഒന്പതിന് (ശനി) 10.30 നു ഓശനയുടെ ശ്രുശൂഷയും കുരുത്തോല വാഴ്ത്തല്‍ ശുശ്രുഷകളും കുരുത്തോല വിതരണവും തുടര്‍ന്നു
ഫാ. സജൻ മാത്യുവിന്‍റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുര്‍ബാന, അനുഗ്രഹ പ്രഭാഷണം, ആശിര്‍വാദം എന്നിവ നടക്കും.

13നു (ബുധൻ) വൈകുന്നേരം 5 നു സന്ധ്യാ പ്രാര്‍ഥനയും പെസഹയുടെ ശുശ്രുഷകളും പെസഹകുര്‍ബാനയും അപ്പം മുറിക്കൽ ശുശ്രൂഷയും ഉണ്ടായിരിക്കും.

15നു (ദുഃഖവെള്ളി) രാവിലെ 9.30ന്‌ പ്രഭാത നമസ്കാരവും തുടര്‍ന്നു സ്ലീബാ ആരാധനയുടെ പ്രത്യേക ശുശ്രുഷ, സ്ലീബാവന്ദനം, സ്ലീബാ ആഘോഷം,കബറടക്ക ശുശ്രുഷ, , തുടര്‍ന്നു നമ്മുടെ കര്‍ത്താവിനെ ആക്ഷേപിച്ചു ചൊറുക്ക കൊടുത്തതിനെ അനുസ്മരിച്ചു കൊണ്ടു വിശ്വാസികള്‍ ചൊറുക്കാ കുടിച്ചു ശുശ്രുഷകള്‍ അവസാനിക്കും.

16നു (ശനി) വൈകുന്നേരം 5 നു സന്ധ്യാ പ്രാര്‍ത്ഥനയും തുടര്‍ന്നു ഉയര്‍പ്പുപെരുന്നാളിന്‍റെ
പ്രത്യേക ശുശ്രുഷകളും വിശുദ്ധ കുര്‍ബാന, സ്ലീബാ ആഘോഷം,
സ്നേഹ വിരുന്ന് എന്നിവയോടുകൂടി ഈ വര്‍ഷത്തെ പീഡാനുഭവവാരം അവസാനിക്കും.

വിവരങ്ങള്‍ക്ക് : ഫാ. സജൻ മാത്യു (വികാരി) 07442008903, സാജു വർഗീസ് (സെക്രട്ടറി) 079832021220, സിബിൻ ഏലിയാസ് (ട്രസ്റ്റി) 07730065207.

രാജു വേലംകാല

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.