• Logo

Allied Publications

Middle East & Gulf
കേളി ജരീർ, നഹ്ദ യൂണിറ്റുകൾക്ക് പുതിയ നേതൃത്വം
Share
റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെ പതിനൊന്നാമത് കേന്ദ്രസമ്മേളനത്തിന്‍റെ ഭാഗമായി മലാസ് ഏരിയയിലെ ജരീർ യൂണിറ്റ്, റൗദ ഏരിയയിലെ നഹ്ദ യൂണിറ്റ് സമ്മേളനങ്ങൾ നടന്നു.

ഓഗസ്റ്റിൽ നടക്കുന്ന കേന്ദ്ര സമ്മേളനത്തിന്ന് മുന്നോടിയായി ജനുവരി മുതൽ ഏപ്രിൽ മാസം വരെ യൂണിറ്റ് സമ്മേളനങ്ങളും മേയ് മുതൽ ജൂലൈ വരെ ഏരിയ സമ്മേളനങ്ങളും നടക്കും.

ഹരിദാസ് നഗറിൽ നടന്ന ജരീർ യൂണിറ്റ് സമ്മേളനം കേന്ദ്ര സാംസ്‌കാരിക കമ്മിറ്റി അംഗം നൗഫൽ പൂവക്കുറിശി ഉദ്ഘാടനം ചെയ്തു. സുജിത്ത് സ്വാഗതവും യൂണിറ്റ് പ്രസിഡന്‍റ് ദാസൻ കൃഷ്ണൻ അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി മുകുന്ദൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ റഫീഖ് വരവ്ചെലവു കണക്കും കേളി ട്രഷറർ സെബിൻ ഇക്ബാൽ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.

കേളി സെക്രട്ടറിയേറ്റ് അംഗം ഷമീർ കുന്നുമ്മൽ, യൂണിറ്റ് സെക്രട്ടറി മുകുന്ദൻ എന്നിവർ ചർച്ചകൾക്ക് മറുപടി പറഞ്ഞു. രാധാകൃഷ്ണൻ രക്തസാക്ഷി പ്രമേയവും ബിജിത്ത് കേശവൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. റിജോഷ് രാജൻ, സനീഷ് എന്നിവർ വിവിധ രാഷ്ട്രീയ പ്രമേയങ്ങൾ അവതരിപ്പിച്ചു. സിറാജ്, ഏരിയ സെക്രട്ടറി സുനിൽ, ഏരിയ ജോയിന്‍റ് സെക്രട്ടറി മുഹമ്മദ് അഷറഫ്, കേളി മുഖ്യ രക്ഷാധികാരി സമിതി അംഗം ഫിറോസ് തയ്യിൽ, കേന്ദ്ര കമ്മിറ്റി അംഗം നസീർ മുള്ളൂർക്കര, ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ ഉമ്മർ, റിയാസ്, ഇ.കെ.രാജീവൻ, അൻവർ എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു.

പ്രസിഡന്‍റ് ദാസൻ കൃഷ്ണൻ, സെക്രട്ടറി സുജിത്ത് വി.എം, ട്രഷറർ ബിജിത്ത് കേശവൻ എന്നിവരെ പുതിയ ഭാരവാഹികളായി സമ്മേളനം തെരഞ്ഞെടുത്തു. സുജിത്ത് വി.എം. നന്ദി പറഞ്ഞു.

അബ്ദുൽ അസീസ് നഗറിൽ നടന്ന റൗദ ഏരിയയിലെ നഹ്ദ യൂണിറ്റ് സമ്മേളനം കേളി റൗദ ഏരിയാ കമ്മിറ്റി അംഗം സുരേഷ് ലാൽ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി കൺവീനർ സുധീർ സ്വാഗതവും യൂണിറ്റ് വൈസ് പ്രസിഡന്‍റ് അഭിലാഷ് അധ്യക്ഷതയും വഹിച്ചു. യൂണിറ്റ് ജോയിന്‍റ് സെക്രട്ടറി രണൻ കമലൻ പ്രവർത്തന റിപ്പോർട്ടും ജോയിന്‍റ് ട്രഷറർ അഹമ്മദുൾ കബീർ വരവ്ചെലവ് കണക്കും കേളി കേന്ദ്ര കമ്മിറ്റി അംഗവും സുലൈ ഏരിയ സെക്രട്ടറിയുമായ കാഹിം ചേളാരി സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. കേളി കേന്ദ്ര കമ്മിറ്റിയംഗവും റൗദ രക്ഷാധികാരി കമ്മിറ്റി കൺവീനറുമായ ജോഷി പെരിഞ്ഞനം, രണൻ കമലൻ എന്നിവർ ചർച്ചകൾക്ക് മറുപടി പറഞ്ഞു. സുധീർ, അഹമ്മദുൽ കബീർ, ബവേഷ് കുമാർ എന്നിവർ വിവിധ രാഷ്ട്രീയ പ്രമേയങ്ങൾ അവതരിപ്പിച്ചു. സജാദ്, റൗദ രക്ഷാധികാരി കമ്മിറ്റി അംഗം ബിജി തോമസ്, ഏരിയ സെക്രട്ടറി സുനിൽ സുകുമാരൻ, ഏരിയ രക്ഷാധികാരി സമിതി അംഗം ഉല്ലാസൻ, ഏരിയ വൈസ് പ്രസിഡന്‍റ് പി.പി.സലിം, എരിയ കമ്മിറ്റി അംഗങ്ങളായ ഷാജി കെ.കെ, ശ്രീകുമാർ വാസു എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു. പ്രസിഡന്‍റ് രണൻ കമലൻ, സെക്രട്ടറി അഭിലാഷ്, ട്രഷറർ അനൂപ്, ജോയിന്‍റ് ട്രഷറർ ബവേഷ് കുമാർ എന്നിവരെ പുതിയ ഭാരവാഹികളായി സമ്മേളനം തെരഞ്ഞെടുത്തു. അഭിലാഷ് നന്ദി പറഞ്ഞു.

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.