• Logo

Allied Publications

Europe
മൈഗ്രന്‍റ് നഴ്സസ് അയർലൻഡ് മന്ത്രിയുമായി ചർച്ച നടത്തി
Share
ഡബ്ലിൻ: അയർലൻഡിലെ പ്രവാസി നഴ്സുമാരുടെയും സീനിയർ ഹെൽത്ത് കെയർ അസിസ്റ്റുമാരുടേയും പ്രശ്നങ്ങൾ സംബന്ധിച്ച് മൈഗ്രന്‍റ് നഴ്സസ് അയർലൻഡ് (എംഎൻഐ) ചീഫ് വിപ്പും പ്രതിരോധ, കായിക മന്ത്രിയുമായ ജാക്ക് ചേംബേഴ്‌സുമായി ചർച്ച നടത്തി.

പ്രവാസികളായ നഴ്‌സുമാരുടെയും പുതിയതായി അയർലൻഡിലേക്ക് വർക്ക് പെർമിറ്റ് ലഭിച്ചു ജോലിക്കുവരുന്ന ഹെൽത്ത് കെയർ അസിസ്റ്റന്‍റുമാരുടേയും വിവിധ പ്രശ്നങ്ങൾ സർക്കാരിന്‍റെ ശ്രദ്ധയിൽപ്പെടുത്തുന്നതിനുവേണ്ടി മന്ത്രിതല ചർച്ചകൾക്ക് തുടക്കമിടുന്നതിന്‍റെ ഭാഗമായിട്ടാ‌യിരുന്നു ചർച്ച.

അയർലൻഡിന്‍റെ ആരോഗ്യമേഖലയിൽ , വിദേശ തൊഴിലാളികൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ അവരുടെ താമസ, വീസ നിബന്ധനകൾ , തൊഴിൽ സാഹചര്യങ്ങൾ, മറ്റാനുകൂല്യങ്ങൾ എന്നിവ‌യും ചർച്ച ചെയ്തതായി ഭാരവാഹികൾ അറിയിച്ചു.

പുതുതായി അയർലൻഡിലെത്തുന്ന നഴ്സുമാർക്ക് താമസ സൗകര്യങ്ങളുടെ അപര്യാപ്തത പഠിക്കാനും പരിഹരിക്കാനും വേണ്ട നടപടികൾ സ്വീകരിക്കാം എന്നും സീനിയർ ഹെൽത്ത് കെയർ അസിസ്റ്റന്‍റ് വീസയിൽ എത്തുന്നവരുടെ ആശ്രിതർക്ക് ജോലി ലഭിക്കുന്നതിനുതകുന്ന വീസ മാറ്റങ്ങൾ മന്ത്രിതലത്തിൽ ചർച്ചക്ക് വിധേയമാക്കാം എന്നും മന്ത്രി ഉറപ്പു നൽകിയതായി എംഎൻഐ അറിയിച്ചു. ചർച്ച നടത്തിയ കാര്യം മന്ത്രി ഫേസ്ബുക്കിൽ കുറിക്കുകയും തുടർന്നും എംഎൻഐയുടെ പ്രവർത്തനങ്ങൾക്കു പിന്തുണ നൽകുമെന്നും അറിയിച്ചു.

എംഎൻഐ കൺവീനർ വർഗീസ് ജോയ്, ട്രഷറർ രാജിമോൾ മനോജ്, നാഷണൽ മെമ്പർഷിപ് കോഓർഡിനേറ്റർ വിനു കൈപ്പിള്ളി എന്നിവരാണ് ഡിപ്പാർ‌ട്ട്മെന്‍റ് ഓഫ് ടീഷോകിന്‍റെ (പ്രധാനമന്ത്രി) ഓഫീസിൽ നടന്ന കൂടിക്കാഴ്ചയിൽ പങ്കെടുത്തത്.

അയർലൻഡിൽ പുതുതായി എത്തുന്ന പ്രവാസി നഴ്സ്മാർക്കും തൊഴിൽപരമായി പ്രശ്നങ്ങൾ നേരിടുന്നവർക്കും വലിയ ആശ്വാസമാകുകയാണ് എംഎൻഐ. നഴ്സ്മാരുടെ തൊഴിൽ പ്രശ്നങ്ങളിൽ ഇടപെട്ട് ചൂഷണങ്ങളിൽ നിന്ന് ആശ്വാസം നൽകുക എന്ന ലക്ഷ്യത്തോടെ അയർലഡിലെ പ്രധാന നഴ്സസ് യൂണിയനായ ഐഎൻഎംഒയുടെ സഹകരണത്തോടെ സ്ഥാപിതമായതാണ് രാഷ്ട്രീയ, മത ഭേദങ്ങളില്ലാതെ സ്വതന്ത്രമായി പ്രവർത്തിക്കുന്ന ഈ സംഘടന.

അയർലൻഡിലേക്കു ജോലിക്കു വരാൻ തയാറെടുക്കുന്ന എല്ലാ വിദേശ നഴ്‌സുമാർക്കും സഹായങ്ങൾക്കായി എന്ന info@migrantnurses.ie ഇമെയിൽ വഴിയോ ഫേസ്ബുക്ക് പേജ് വഴിയോ ബന്ധപ്പെടാവുന്നതാണ്.

മൈഗ്രന്റ് നഴ്സസ് അയർലൻഡിൽ ഫ്രീ അംഗത്വം എടുക്കുന്നതിനുള്ള ലിങ്ക്:
https://migrantnurses.ie/joinmni/

മ്യൂസിക് മഗ് സീസൻ 2 പുതിയ ഗാനം പുറത്തിറങ്ങി.
ഡബ്ലിൻ : ഫോർ മ്യൂസിക്‌സിന്‍റെ ഒറിജിനൽ സിരീസ് ആയ “മ്യൂസിക് മഗ് സീസൻ 2”ലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി.
വേൾഡ് മലയാളി കൗൺസിൽ യുകെ പ്രൊവിൻസിന് പുതിയ ഭാരവാഹികൾ.
ലണ്ടൻ : വേൾഡ് മലയാളി കൗൺസിൽ യുകെ പ്രൊവിൻസ് 202224 വർഷത്തേക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
മോദി ജര്‍മന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി.
ബര്‍ലിന്‍: ജര്‍മന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച യു.എ.ഇയിലേക്കു പോയി.
ഗവേഷക വിദ്യാര്‍ത്ഥി അരുണ്‍ സത്യന്റെ മുങ്ങിമരണം ജര്‍മന്‍ മലയാളി സമൂഹത്തെ ഞടുക്കി.
ബര്‍ലിന്‍: ജര്‍മനിയിലെ നീഡര്‍ സാക്സണ്‍ സംസ്ഥാനത്തിലെ ഗോട്ടിംങ്ങന്‍ ജില്ലയിലെ റൈന്‍സ്ഹോഫ് റോസ്ഡോര്‍ഫര്‍ ബാഗര്‍സീയില്‍ ഉണ്ടായ ദുരന്തത്തില്‍ അക്ഷരാര്
ജ​ർ​മ​നി​യി​ൽ മ​ല​യാ​ളി ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി തടാകത്തിൽ മു​ങ്ങി മ​രി​ച്ചു.
ബെ​ർ​ലി​ൻ: മ​ല​യാ​ളി ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​യെ ജ​ർ​മ​നി​യി​ൽ ത​ടാ​ക​ത്തി​ൽ മു​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.