• Logo

Allied Publications

Americas
കാതോലിക്കാദിനം: സക്കറിയ മോർ നിക്കളോവുസ് മെത്രാപോലീത്ത നേതൃത്വം നൽകി
Share
ന്യുയോർക്ക്: റോക്ക് ലാൻഡിലെ ഓറഞ്ച്ബർഗിലുള്ള സെന്‍റ് ജോൺസ് ഓർത്തഡോക്സ് ചർച്ചിൽ കാതോലിക്കാ ദിനാഘോഷവും അന്തരിച്ച വികാരി ഫാ. തോമസ് കാടുവെട്ടൂരിന്‍റെ എട്ടാം ചരമ വാർഷികവും ആചരിച്ചു.

ഭദ്രാസന മെത്രാപ്പോലീത്താ സക്കറിയ മോർ നിക്കളോവുസ് വിശുദ്ധ കുർബാന അർപ്പിച്ചു. വികാരി ഫാ. എബി പൗലോസ് സഹകാർമികനായിരുന്നു.

കാതോലിക്കാ ദിനത്തോടനുബന്ധിച്ചു കോടിയേറ്റിനു ശേഷം സഭാ കൗൺസിലർ അജിത്ത് വട്ടശേരി സത്യവാചകം ചൊല്ലിക്കൊടുക്കുകയും വിശ്വാസികൾ അത് ഏറ്റു ചൊല്ലുകയും ചെയ്തു.

കാതോലിക്കാ ദിനത്തിന്‍റെ പ്രാധാന്യം മെത്രാപോലീത്ത തന്‍റെ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. കുരുടന്‍റെ ഞായർ എന്നറിയപ്പെടുന്ന ഞായറാഴ്ചയാണ് ഇത്. സാധാരണയായി നോമ്പുകാലത്ത് ആഘോഷങ്ങൾ അനുവദിക്കാറില്ല. പക്ഷെ ഇത് വ്യത്യസ്തമാണ്. മണ്ണു കുഴച്ച് കുരുടന്‍റെ കണ്ണിൽ പുരട്ടുകയും പ്രത്യേക സ്ഥലത്തു പോയി അത് കഴികിക്കളയാനും യേശു പറഞ്ഞു. അതനുസരിച്ച കുരുടന് കാഴ്ച തിരിച്ചു കിട്ടി. പക്ഷെ അത് ചെയ്തത് ആരെന്ന് അയാൾക്ക് അറിയില്ലായിരുന്നു. എന്നാൽ കാഴ്ച തന്ന യേശുവിനു മുമ്പിലാണ് താൻ എന്നറിഞ്ഞപ്പോൾ അയാൾ കർത്താവേ ഞാൻ വിശ്വസിക്കുന്നു എന്നു ഉറപ്പിച്ചു പറഞ്ഞു. പിന്നീട് മൈ ലോർഡ്, മൈ ഗോഡ് എന്ന തോമാ ശ്ലീഹായും പറയുന്നു. യേശുവിനെ തിരിച്ചറിയുകയും വിശ്വസിക്കയും ചെയ്തതാണ് ഇതിലൊക്കെ നാം കാണുന്നത്.

വിശ്വാസം ഉറപ്പിച്ചു പറഞ്ഞ കുരുടന്‍റെ ദിനത്തിൽ തന്നെ കാതോലിക്കാ ദിനം ആചരിക്കാൻ സഭാപിതാക്കൾ തീരുമാനിച്ചത് വളരെ ചിന്താപൂർവമായിരിക്കും. കർത്താവിനെ തിരിച്ചറിയുന്ന വിശ്വാസം മറന്ന് ബാഹ്യപ്രകടനത്തിൽ മാത്രം ശ്രദ്ധിക്കുന്നതിൽ കാര്യമില്ല. ഞാൻ വിശ്വസിക്കുന്നു എന്ന പ്രഖ്യാപനം ആണ് സഭാംഗങ്ങളിൽ നിന്ന് ഉണ്ടാകേണ്ടത്. സഭയുടെ വളർച്ചക്കും നടത്തിപ്പിനും എല്ലാ വിശ്വസികളും ഒരു വർഷത്തിൽ ഒരു ദിവസത്തെ വരുമാനം കാതോലിക്കാ ദിന പിരിവായി നൽകണമെന്നും മെത്രാപോലീത്ത പറഞ്ഞു.

കാതോലിക്കാ പതാകയുമേന്തി പ്രദക്ഷിണവും തുടർന്നു മധുരപലഹാരവും ഉച്ചഭക്ഷണവും കഴിഞ്ഞതോടെ ചടങ്ങുകൾക്ക് സമാപ്തിയായി.

സഭാ കൗൺസിലർ സജി പോത്തൻ (സെന്‍റ് മേരീസ് ചർച്ച്, സഫെൺ), ട്രസ്റ്റി പ്രസാദ് ഈശോ, സെക്രട്ടറി ജെനുവിൻ ഷാജി, ജോയിന്‍റ് ട്രഷറർ വിനോദ് പാപ്പച്ചൻ, ജോയിന്‍റ് സെക്രട്ടറി സക്കറിയ വർക്കി തുടങ്ങിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

ജോയിച്ചൻ പുതുക്കുളം

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്