• Logo

Allied Publications

Europe
ബുച്ചിലെ കൂട്ടക്കുരുതിയില്‍ തരിച്ച് ലോകം
Share
ബ്രസല്‍സ്: യുക്രെയ്ൻ റഷ്യ യുദ്ധത്തില്‍ ദുരന്ത നഗരമായി കീവ് പ്രദേശം മാറി. കീവിലെ ബുച്ചയില്‍ നിന്നു മാത്രമായി മുന്നൂറോളം മൃതദേഹങ്ങള്‍ ഒരുമിച്ചു കത്തിച്ചു കളഞ്ഞതായി യുക്രെയ്ൻ പറഞ്ഞു.

നാശനഷ്ടങ്ങള്‍ വരുത്തിയ നഗരത്തില്‍ ശവശരീങ്ങൾകൊണ്ട് നിറഞ്ഞിരിക്കുകയാണ്. സാധാരണ ജനങ്ങളെ നിഷ്ഠൂരം കൊല്ലുകയാണ് റഷ്യന്‍ സൈന്യം. നഗരം തകര്‍ന്നു തരിപ്പണമായി.അവശിഷ്ടങ്ങള്‍ മാത്രമായി കെട്ടിടങ്ങള്‍ മാറി. കാറുകളില്‍ മൃതദേഹങ്ങള്‍, വീടുകള്‍ തിരിച്ചറിയാത്ത വിധത്തില്‍ നിലംപൊത്തി.വാഹനങ്ങളുടെയും യുദ്ധ സാമഗ്രികളുടെയും അവശിഷ്ടങ്ങള്‍ ചിതറിക്കിടക്കുന്നു.

യുക്രെയ്നിലെ പള്ളികളും ചരിത്രപ്രാധാന്യമുള്ള കേന്ദ്രങ്ങളുമടക്കം ഒട്ടേറെ സാംസ്കാരികകേന്ദ്രങ്ങള്‍ റഷ്യന്‍ ആക്രമണത്തില്‍ തകര്‍ന്നതായി യുനെസ്കോ അറിയിച്ചു.

രണ്ടാം ലോക മഹായുദ്ധത്തിന്‍റെ അന്ത്യത്തില്‍ ഡെന്‍മാര്‍ക്കിനോട് നാസികള്‍ ചെയ്ത അതേ ചെയ്തികളാണ് യുക്രെയ്നിൽ റഷ്യ നടത്തിയിരിക്കുന്നത്. രണ്ടു മില്യണോളം വരുന്ന മൈനുകളാണ് നാസിപ്പട ഡെന്‍മാര്‍ക്കിന്‍റെ പല ഭാഗങ്ങളിലുമായി കുഴിച്ചിട്ടത്. ഇതിനു സമാനമാണ് യുക്രെയ്നിലെ ഇപ്പോഴത്തെ സ്ഥിതിയും. പിന്മാറിയ റഷ്യന്‍ സൈന്യം പ്രദേശങ്ങളിലെ വീടുകളിലും മൃതദേഹങ്ങളിലും കുഴിബോംബുകള്‍ ഒളിപ്പിച്ചുവച്ചതായാണ് റിപ്പോര്‍ട്ട്.

ബുച്ചയില്‍ സിവിലിയന്മാരെ കൊലപ്പെടുത്തിയ പ്രവര്‍ത്തിയെ ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് അപലപിച്ചു. യുക്രെയ്നിനെ യുദ്ധക്കുറ്റവാളിയായി ചിത്രീകരിച്ച മോസ്കോയെ അദ്ദേഹം വിമര്‍ശിച്ചു. റഷ്യക്കെതിരെ പുതിയ ഉപരോധങ്ങളും ഷോള്‍സ് പ്രഖ്യാപിച്ചു.
ബുച്ചയില്‍ റഷ്യന്‍ സൈന്യം അതിക്രമം നടത്തിയെന്ന് ആരോപിച്ചാണ് ചാന്‍സലര്‍ ഷോള്‍സ് റഷ്യക്കെതിരെ പുതിയ ഉപരോധം പ്രഖ്യാപിച്ചത്. അടുത്ത ദിവസങ്ങളില്‍ സഖ്യകക്ഷികളുമായി കൂടി ആലോചിച്ച് തുടര്‍നടപടികള്‍ തീരുമാനിക്കുമെന്നും ചാന്‍സലര്‍ പറഞ്ഞു.

സിവിലിയന്മാരെ കൊല്ലുന്നത് യുദ്ധക്കുറ്റമാണ്. ദിവസങ്ങള്‍ക്കു മുമ്പ് റഷ്യന്‍ സൈന്യം കൈവശപ്പെടുത്തിയിരുന്ന കീവിന്‍റെ പ്രാന്തപ്രദേശമായ ബുച്ചയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ വിവരിച്ച ഷോള്‍സ് "തെരുവുകള്‍ മൃതദേഹങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു എന്നും വികാരാധീനനായി പറഞ്ഞു. ഉടന്‍ വെടിനിര്‍ത്തല്‍ വേണമെന്ന് റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിനോട് ഷോള്‍സ് വീണ്ടും ആവശ്യപ്പെട്ടു. ഇത് ഭയങ്കരവും വിവേകശൂന്യവും ന്യായീകരിക്കാനാവാത്തതുമായ യുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഎന്‍ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടറസും റഷ്യയുടെ നീചപ്രവര്‍ത്തിയെ അപലപിച്ചു.

അതേസമയം വിഷം കലര്‍ത്തിയ കേക്കും മദ്യവും നല്‍കി റഷ്യന്‍ സൈനികരെ യുക്രെയ്ൻ പൗരന്മാര്‍ കൊലപ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഖാര്‍കിവ് മേഖലയിലെ ഇസിയം എന്ന നഗരത്തിലാണ് സംഭവം. റഷ്യയുടെ മൂന്നാം മോട്ടര്‍ റൈഫിള്‍ ഡിവിഷന്‍റെ ഭാഗമായ സൈനികരാണ് കൊല്ലപ്പെട്ടതെന്ന് യുക്രെയ്ൻ ഡയറക്ടറേറ്റ് ഓഫ് ഇന്‍റലിജൻസിന്‍റെ ഫേസ്ബുക്ക് കുറിപ്പില്‍ അറിയിച്ചു. കേക്കുകളില്‍ വിഷം കലര്‍ത്തി സൈനികര്‍ക്കു നല്‍കുകയായിരുന്നുവെത്രെ.

ജോസ് കുമ്പിളുവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.