• Logo

Allied Publications

Middle East & Gulf
കേളി സുലൈമാനിയ, ബത്ഹ സെന്‍റർ യൂണിറ്റ് സമ്മേളനം
Share
റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെ പതിനൊന്നാമത് കേന്ദ്രസമ്മേളനത്തിന്‍റെ ഭാഗമായി മലാസ് ഏരിയയിലെ സുലൈമാനിയ യൂണിറ്റ്, ന്യൂസനയ്യ ഏരിയയിലെ അറേഷ് യൂണിറ്റ് സമ്മേളനങ്ങൾ നടന്നു. ഓഗസ്റ്റിൽ നടക്കുന്ന കേന്ദ്ര സമ്മേളനത്തിനു മുന്നോടിയായി ജനുവരി മുതൽ ഏപ്രിൽ മാസം വരെ യൂണിറ്റ് സമ്മേളനങ്ങളും മേയ് മുതൽ ജൂലൈ വരെ ഏരിയ സമ്മേളനങ്ങളും നടക്കും.

രക്തസാക്ഷി അബ്ദുൾ റഹ്മാൻ ഔഫ് നഗറിൽ നടന്ന സുലൈമാനിയ യൂണിറ്റ് സമ്മേളനം കേന്ദ്ര സാംസ്‌കാരിക കമ്മിറ്റി അംഗം നൗഫൽ പൂവക്കുറിശി ഉദ്ഘാടനം ചെയ്തു. റഷീദ് സ്വാഗതവും യൂണിറ്റ് പ്രസിഡന്‍റ് സമീർ മൂസ അധ്യക്ഷതയും വഹിച്ചു. യൂണിറ്റ് സെക്രട്ടറി അബ്ദുൽ കരീം പ്രവർത്തന റിപ്പോർട്ടും വരവ്ചെലവു കണക്കും കേളി കേന്ദ്ര കമ്മിറ്റി അംഗം നസീർ മുള്ളൂർക്കര സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. കേളി ട്രഷറർ സെബിൻ ഇക്ബാൽ, യൂണിറ്റ് സെക്രട്ടറി അബ്ദുൾ കരീം എന്നിവർ ചർച്ചകൾക്ക് മറുപടി പറഞ്ഞു. റിയാസ് രക്തസാക്ഷി പ്രമേയവും ബിജിൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഷാനു, റഷീദ് എന്നിവർ വിവിധ രാഷ്ട്രീയ പ്രമേയങ്ങൾ അവതരിപ്പിച്ചു. നസീം, ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് അഷറഫ്, ഉമ്മർ വി പി, സജിത്ത് കെ.പി., റിയാസ് പള്ളാട്ട്, അഷറഫ് പൊന്നാനി എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു. പ്രസിഡന്‍റ് അബ്ദുൽ റഷീദ്, സെക്രട്ടറി അബ്ദുൽ കരീം പൈങ്ങോട്ടൂർ, ട്രഷറർ സമീർ മൂസ, നസീബ്, സജീം (ജോയിന്‍റ് സെക്രട്ടറി), സുരേഷ്.വി (വൈസ് പ്രസിഡന്‍റ്) ബിജിൻ രാജ് (ജോയിന്‍റ് ട്രഷർ) എന്നിവരെ പുതിയ ഭാരവാഹികളായി സമ്മേളനം തെരഞ്ഞെടുത്തു. അബ്ദുൽ കരീം പൈങ്ങോട്ടൂർ സമ്മേളനത്തിനു നന്ദി പറഞ്ഞു.

രക്തസാക്ഷി അബ്ദുൾ റഹ്മാൻ ഔഫ് നഗറിൽ നടന്ന ബത്ഹ ഏരിയയിലെ സെന്‍റർ യൂണിറ്റ് സമ്മേളനം ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗം അനിൽ അറക്കൽ ഉദ്ഘാടനം ചെയ്തു. സുനിൽ പോത്തോടി സ്വാഗതവും യൂണിറ്റ് പ്രസിഡന്‍റ് ഷെഫീഖ് അധ്യക്ഷതയും വഹിച്ചു. യൂണിറ്റ് സെക്രട്ടറി ഉമ്മർ പ്രവർത്തന റിപ്പോർട്ടും ജോയിന്‍റ് ട്രഷറർ വിജേഷ് വരവ് ചെലവ് കണക്കും കേളി കേന്ദ്ര കമ്മിറ്റി അംഗവും റൗദ ഏരിയ സെക്രട്ടറിയുമായ സുനിൽ സുകുമാരൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ഉമ്മർ, കേളി ആക്ടിംഗ് സെക്രട്ടറി ടി.ആർ.സുബ്രഹ്മണ്യൻ എന്നിവർ ചർച്ചകൾക്ക് മറുപടി പറഞ്ഞു. മനോജ് രക്തസാക്ഷി പ്രമേയവും ഹുസൈൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. നാസർ, ഷംസുദീൻ കാരാട്ട് എന്നിവർ വിവിധ രാഷ്ട്രീയ പ്രമേയങ്ങൾ അവതരിപ്പിച്ചു. ഏരിയ രക്ഷാധികാരി കമ്മിറ്റി കൺവീനർ രജീഷ് പിണറായി, ഏരിയ ട്രഷറർ രാജേഷ് ചാലിയാർ, ഏരിയ പ്രസിഡന്‍റ് രാമകൃഷ്ണൻ, ഏരിയ കമ്മിറ്റി അംഗങ്ങൾ പി.എസ്.എ റഹ്മാൻ, ഗോപിനാഥ്, ഹാഷിഖ്,എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു.

പ്രസിഡന്‍റ് ഷഫീഖ്, വൈസ് പ്രസിഡന്‍റുമാർ അബ്ദുൽ റഹ്മാൻ താനൂർ, മനോജ്, സെക്രട്ടറി സുനിൽ പോത്തോടി, ജോയിന്‍റ് സെക്രട്ടറിമാർ ഹുസൈൻ, സുനീത് അൻസാർ, ട്രഷറർ സൗബീഷ്, ജോയന്‍റ് ട്രഷറർ ഷംസു കാരാട്ട് എന്നിവരെ പുതിയ ഭാരവാഹികളായി സമ്മേളനം തെരഞ്ഞെടുത്തു. സുനിൽ പോത്തോടി സമ്മേളനത്തിന് നന്ദി പറഞ്ഞു.

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.