• Logo

Allied Publications

Australia & Oceania
ഭവന രഹിതർക്ക് സ്വാന്തനമായി പ്രവാസി കേരള കോൺഗ്രസ് എം ഓസ്ട്രേലിയ
Share
മെൽബൺ : നാടിനെ ദുഃഖത്തിലാഴ്ത്തി‌ കോട്ടയത്തിനടുത്ത് കൂട്ടിയ്ക്കലിലുണ്ടായ ഉരുൾ പൊട്ടലിൽ ജീവനും സ്വത്തും നഷ്ടപ്പെട്ടവരുടെ ബന്ധുക്കൾക്കും ആശ്രിതർക്കും സ്വാന്തനമായി പ്രവാസി കേരള കോൺഗ്രസ് ഓസ്ട്രേലിയ ഘടകം ആദ്യഗഡുവായ രണ്ടര ലക്ഷം രൂപ നൽകി.

കേരള കോൺഗ്രസ് എം പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കലിന്‍റെ നേതൃത്വത്തിൽ ദുരിതാശ്വാസ ഫണ്ടുകൾ സ്വരൂപിച്ചു കൊണ്ട് പത്തു വീടുകൾ നിർമിച്ചു നൽകുന്നതിന്‍റെ ഭാഗമായാണ് നടപടി.

വിക്ടോറിയ ഘടകം പ്രസിഡന്‍റ് സെബാസ്റ്റ്യൻ ജേക്കബ് തീക്കോയിൽ നടന്ന പാർട്ടി യോഗത്തിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ യുടെയും കേരള കോൺഗ്രസ് നേതാക്കൻമാരുടെയും സാന്നിദ്ധ്യത്തിൽ കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി എംപിക്കു തുക കൈമാറി.

സിബിച്ചൻ ജോസഫ്, കെന്ന ടി. പട്ടുമാക്കിൽ, ഷാജു ജോൺ, റോബിൻ ജോസ്, ബൈജു സൈമൺ, ഹാജു തോമസ്, ജലേഷ് എബ്രഹാം , ജോസി സ്റ്റീഫൻ, മഞ്ചു പാലകുന്നേൽ, സാജു മാത്യു, അജേഷ് ചെറിയാൻ ,ജോജി കാനാട്ട്, ജീനോ ജോസ്, ജിബിൻ ജോസഫ്, ഷെറിൻ, ഷാജി ഈഴക്കുന്നേൽ, സിബി സെബാസ്റ്റ്യൻ, റിന്‍റോ ജോസഫ്, അജോ ജോൺ, ബിജു തോമസ്, ജേക്കബ് മത്തായി, ടോം തോമസ് , ടോം ജോസഫ് എന്നിവർ ഫണ്ടു സമാഹരണത്തിനു നേതൃത്വം നൽകി.

കേരള കോൺഗ്രസ് പാർട്ടിയെയും മാണി സാറിനെയും സ്നേഹിക്കുന്ന ഏല്ലാവരുടെയും വിലയേറിയ സഹായ സഹകരണങ്ങൾ തുടർന്നും പ്രതീക്ഷിക്കുന്നതായി പ്രസിഡന്‍റ് ജിജോ ഫിലിപ്പ് കുഴികുളം, സെക്രട്ടറി സിജോ ഈന്തനാംകുഴി, ട്രഷർ ജിൻസ് ജയിംസ് എന്നിവർ പറഞ്ഞു.

എബി പൊയ്ക്കാട്ടിൽ

എ​ജ്യു​ക്കേ​ഷ​നി​ൽ പി​എ​ച്ച്ഡി നേ​ടി ഗീ​തു ബേ​ബി.
ടാ​സ്മേ​നി​യ: യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ടാ​സ്മേ​നി​യ​യി​ൽ നി​ന്ന് ഗീ​തു ബേ​ബി കി​ഴ​ക്കേ​ക​ന്നും​കു​ഴി​യി​ൽ എ​ജ്യു​ക്കേ​ഷ​നി​ൽ പി​എ​ച്ച്ഡി ക​ര​സ്ഥ​മാ​ക്ക
വനോതുവിൽ വൻ ഭൂചലനം.
വെ​​​​ല്ലിം​​​​ഗ്ട​​​​ൺ (ന്യൂ​​​​സി​​​​ല​​​​ൻ​​​​ഡ്): പ​​​​സ​​​​ഫി​​​​ക് മ​​​​ഹാ​​​​സ​​​​മു​​​​ദ്ര​​​​ത്തി​​​​ലെ ദ്വീ​​​​പു രാ​​​​ഷ്ട്ര​​​​മാ​​​​യ വ​​
ആ​ടി​പ്പാ​ടി മി​ന്നി​ക്കാ​ൻ ഓ​സ്ട്രേ​ലി​യ​യി​ൽ നി​ന്നും അ​ടി​പൊ​ളി ക്രി​സ്മ​സ് ഗാ​നം.
മെ​ൽ​ബ​ൺ: യേ​ശു​നാ​ഥ​ന്‍റെ ജ​ന​ന​ത്തി​ന്‍റെ സ​ന്തോ​ഷം പ​ങ്കു​വ​ച്ച് "മി​ന്നി​ക്കാ​ൻ ഒ​രു ക്രി​സ്മ​സ്' എ​ന്ന പേ​രി​ൽ അ​ജ​പാ​ല​ക​ൻ യു​ട്യൂ​ബ് ചാ​ന​ലി​ൽ
ഭ​ർ​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്തി പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളി​ലാ​ക്കി ഉ​പേ​ക്ഷി​ച്ച പ്രതി പി​ടി​യി​ൽ.
സി​ഡ്നി: ശാ​രീ​രി​ക മാ​ന​സി​ക പീ​ഡ​ന​ങ്ങ​ളേ​ൽ​പി​ക്കു​ക​യും വി​വാ​ഹേ​ത​ര ബ​ന്ധം പു​ല​ർ​ത്തു​ക​യും ചെ​യ്ത അ​റു​പ​ത്തി​ര​ണ്ടു​കാ​ര​നാ​യ ഭ​ർ​ത്താ​വി​നെ ക
വി​ക്‌ടോ​റി​യ​ന്‍ കമ്മ്യൂണിറ്റി എക്‌സലന്‍സ് അവാര്‍ഡ് മെൽബൺ രൂപതയ്ക്ക്.
മെ​ല്‍​ബ​ണ്‍: വി​ക്‌​ടോ​റി​യ​ന്‍ ക​മ്മ്യൂ​ണി​റ്റി എ​ക്‌​സ​ല​ന്‍​സ് അ​വാ​ര്‍​ഡ് മെ​ൽ​ബ​ൺ രൂ​പ​ത​യ്ക്ക്.