• Logo

Allied Publications

Americas
തണലായി താങ്ങായി ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമ ഇടവക
Share
ഹൂസ്റ്റൺ: കാരുണ്യത്തിന്‍റെ കരങ്ങളുമായി വീണ്ടും ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമ ഇടവക. കോവിഡ് കാലത്ത് പ്രശംസനീയമായ രീതിയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തിയ ട്രിനിറ്റി ഇടവക പ്രേക്ഷിത പ്രവർത്തനങ്ങളുടെ ഭാഗമായി ഭവന ദാന പദ്ധതിയും വിദ്യാഭ്യാസ സഹായ പദ്ധതിയും ആവിഷ്കരിച്ചു നടപ്പാക്കി വരുന്നു.

കോവിഡ് നാളുകളിൽ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കേരളത്തിലെ സഹോദരങ്ങൾക്കായി വിവിധ സഹായ പ്രവർത്തനങ്ങൾ നടത്തിയതോടൊപ്പം ഈ പദ്ധതികൾ വിഭാവനം ചെയ്യാനും നടപ്പിൽ വരുത്തുവാനും ട്രിനിറ്റി ഇടവകയ്ക്ക് കഴിഞ്ഞു.

ഏറ്റവും പുതുതായി നടപ്പിലാക്കികൊണ്ടിരിക്കുന്ന പദ്ധതിയാണ് ജാതി മത വ്യത്യാസമെന്യേ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ഭവനങ്ങളിലെ 24 നഴ്സിംഗ് വിദ്യാർഥിനികൾക്ക് വിദ്യാഭ്യാസ സഹായം നൽകുക എന്നത്. ഒരാൾക്ക് 4 ലക്ഷം രൂപ (ഒരു വർഷം 1 ലക്ഷം രൂപ വീതം) നൽകി ബിഎസ്‌സി നഴ്സിംഗ് വിദ്യാർഥിനികളെ സഹായിക്കുന്ന ഈ പദ്ധതിയിലേക്ക് കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി ലഭിച്ച 90 ൽ പരം അപേക്ഷകൾ പരിഗണിച്ചാണ് ഇടവക അർഹരായവരെ കണ്ടെത്തിയത്.

ഇടവക നേരിട്ടും ഇടവകയിലെ സംഘടനകൾ വഴിയും വ്യക്തികളിൽ നിന്നും സ്പോൺസർമാരെ കണ്ടെത്തിയുമാണ് ഈ ആവശ്യങ്ങൾക്കുള്ള പണം കണ്ടെത്തിയത്. ഇടവകയിലെ യുവജനസഖ്യവും സേവികാ സംഘവും ഇടവക മിഷനും ഇവരിൽ ഓരോ കുട്ടികളെ സ്പോൺസർ ചെയ്യുന്നു.

ഇതിനൊപ്പം ഇടവക നടപ്പിലാക്കി കൊണ്ടിരിക്കുന്ന പദ്ധതിയാണ് മാർത്തോമ സഭയിലെ സുവിശേഷകർക്കും ഇടവക ശുശ്രൂഷകർക്കും ഭവനം നിർമിച്ചു നൽകുക എന്നത്. ലഭിച്ച 78 അപേക്ഷകളിൽ നിന്നും അർഹരായ മൂന്നു പേരെ തിരഞ്ഞെടുത്തു ഭവന നിർമാണ സഹായം ഘട്ടം ഘട്ടമായി നൽകി കൊണ്ടിരിക്കുന്നു.

കണ്ണംകോട് , ഇടയാറന്മുള, കുന്നം എന്നീ ഇടങ്ങളിൽ അവിടുത്തെ ഇടവക വികാരിമാരുടെ മേൽനോട്ടത്തിൽ ഭവന നിർമാണം പൂർത്തീകരണത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. രണ്ടു ഇടവക ശുശ്രൂഷകർക്കും ഒരു സുവിശേഷകനുമാണ് ഭവനങ്ങൾ ലഭിക്കുന്നത്. ഈ വർഷം ഏപ്രിൽ മാസത്തോടെ ഈ ഭവനങ്ങൾ പൂർത്തീകരിച്ച്‌ താമസയോഗ്യമാക്കാൻ പരിശ്രമിച്ചു കൊണ്ടിരിക്കുന്നത്. 20 ലക്ഷം രൂപയാണ് ഭവന നിർമാണ പദ്ധതിക്കായി വകയിരിത്തിയിരിക്കുന്നത്.

കോവിഡ് കാലം രൂക്ഷമായ സമയത്ത് നിരവധി പ്രവർത്തനങ്ങളാണ് ഇടവക നടത്തിയത്. റാന്നി മാർത്തോമ മെഡിക്കൽ മിഷൻ ആശുപത്രിക്ക് 6 ലക്ഷം രൂപ വില വരുന്ന പുതിയ ഒരു വെന്‍റിലേറ്റർ വാങ്ങി നൽകി മാതൃക കാണിച്ചത് അതിലൊന്നു മാത്രം.

2022 ലെ മാരാമൺ കൺവൻഷനിൽ സംബന്ധിച്ച സഭയിലെ എല്ലാ സുവിശേഷകർക്കും പ്രത്യേക ഗിഫ്റ്റുകൾ സ്‌പോൺസർ ചെയ്ത് ഇടവകയിലെ ഇടവക മിഷൻ മാതൃകയായി. ഈ പദ്ധതികളോടൊപ്പം ലോക്കൽ മിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി അമേരിക്കയിലെ വിവിധ ജീവ കാരുണ്യ സാമൂഹ്യ പ്രവർത്തനങ്ങൾക്കും പദ്ധതികൾ ആവിഷ്ക്കരിച്ചു നടപ്പാക്കി വരുന്നു. ഹൂസ്റ്റണിലെ ഫോർട്ട് ബെൻഡ് കൗണ്ടി കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന "ഫാമിലി ഹെല്പിംഗ് ഫാമിലീസി' നു 12,500 ഡോളർ നൽകിയും സഹായിച്ചു.

ഇടവക വികാരി ഇൻ ചാർജ് റവ. റോഷൻ വി. മാത്യൂസിന്‍റെ നേതൃത്വത്തിൽ ഇടവക ചുമതലക്കാരും കൈസ്ഥാന സമിതി അംഗങ്ങളും ഇടവകയിലെ സംഘടനാ ചുമതലക്കാരും പദ്ധതികൾക്ക് നേതൃത്വം നൽകി വരുന്നു.

ജീമോൻ റാന്നി

ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സി​ൽ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു.
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ കാ​ത്ത​ലി​ക്ക് ഇ​ട​വ​ക​യി​ൽ വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു.
ഫാ. ജോ​സ​ഫ് ​ത​ച്ചാ​റ​യ്ക്ക് ഹൂ​സ്റ്റ​ണി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
ഹൂ​സ്റ്റ​ൺ: സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ഫൊ​റോ​നാ ഇ​ട​വ​ക​യി​ൽ അ​സി​സ്റ്റ​ന്‍റ് വി​കാ​രി​യാ​യി ര​ണ്ടു വ​ർ​ഷം സേ​വ​ന​മ​നു​ഷ്ടി​ച്ച​ശേ​ഷം ഉ​പ​രി​പ​ഠ​ന​ത്
ജെ​യിം​സ് കൂ​ട​ൽ ശ​നി​യാ​ഴ്ച ചു​മ​ത​ല​യേ​ൽ​ക്കും.
തി​രു​വ​ന​ന്ത​പു​രം: ഓ​വ​ർ​സീ​സ് ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ കോ​ൺ​ഗ്ര​സ് ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റാ​യി ജെ​യിം​സ് കൂ​ട​ൽ ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് കെ​പ
റീ​നി അ​മേ​രി​ക്ക​യി​ല്‍ അ​ന്ത​രി​ച്ചു.
വാഷിംഗ്ടൺ ഡിസി: ചെ​ങ്ങ​ന്നൂ​ര്‍ പാ​ണ്ട​നാ​ട് മൂ​ലേ​ത്ത​റ ജേ​ക്ക​ബ് തോ​മ​സി​ന്‍റെ (ബാ​ബു) ഭാ​ര്യ റീ​നി (റീ​നി മ​മ്പ​ലം70) അ​മേ​രി​ക്ക​യി​ല്‍ അ​ന്ത​രി​
പ്ര​ധാ​ന സം​സ്ഥാ​ന​ങ്ങ​ളി​ൽ ക​ടു​ത്ത മ​ത്സ​രം; ട്രം​പി​ന് നേ​രി​യ മു​ൻ‌​തൂ​ക്ക​മെ​ന്ന് സ​ർ​വേ.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: യു​എ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രം ക​ടു​ക്കു​മെ​ന്ന് പു​തി​യ സ​ർ​വേ.