• Logo

Allied Publications

Middle East & Gulf
കേളി സനയ്യ അർബൈൻ ഈസ്റ്റ്‌, ന്യൂസനയ്യ അറേഷ് യൂണിറ്റ് സമ്മേളനങ്ങൾ നടന്നു
Share
റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെ പതിനൊന്നാമത് കേന്ദ്രസമ്മേളനത്തിന്‍റെ ഭാഗമായി സനയ്യ അർബൈൻ ഏരിയയിലെ ഈസ്റ്റ് യൂണിറ്റ്, ന്യൂസനയ്യ ഏരിയയിലെ അറേഷ് യൂണിറ്റ് സമ്മേളനങ്ങൾ നടന്നു. ഓഗസ്റ്റ് മാസം നടക്കുന്ന കേന്ദ്ര സമ്മേളനത്തിന്ന് മുന്നോടിയായി ജനുവരി മുതൽ ഏപ്രിൽ മാസം വരെ യൂണിറ്റ് സമ്മേളനങ്ങളും, മെയ് മുതൽ ജൂലൈ വരെ ഏരിയ സമ്മേളനങ്ങളും നടക്കും.

സഖാവ് രാംദാസ് നഗറിൽ നടന്ന സനയ്യ അർബൈൻ ഈസ്റ്റ്‌ യൂണിറ്റ് സമ്മേളനം ബ്രിഡ്ജ് യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം സത്താർ ഉദ്ഘാടനം ചെയ്തു. അബ്ദുൽ റഷീദ് സ്വാഗതവും, മെഹറൂഫ് അധ്യക്ഷതയും വഹിച്ചു. യൂണിറ്റ് സെക്രട്ടറി നൗഷാദ് പ്രവർത്തന റിപ്പോർട്ടും, അബ്ദുൽ റഷീദ് വരവ്ചെലവു റിപ്പോർട്ടും, കേളി കേന്ദ്ര കമ്മിറ്റി അംഗം സുകേഷ് കുമാർ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.

കേളി കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം പ്രഭാകരൻ കണ്ടോന്താർ, യൂണിറ്റ് സെക്രട്ടറി നൗഷാദ് എന്നിവർ ചർച്ചകൾക്ക് മറുപടി പറഞ്ഞു. ഹാരിസ് മണ്ണാർക്കാട് രക്തസാക്ഷി പ്രമേയവും, അതുൽ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഹിളർ, ഷിബു കൃഷ്ണപണിക്കർ, അതുൽ എന്നിവർ വിവിധ രാഷ്ട്രീയ പ്രമേയങ്ങൾ അവതരിപ്പിച്ചു. ഏരിയ രക്ഷാധികാരി സമിതി അംഗങ്ങളായ വിജയ കുമാർ, സുരേന്ദ്രൻ, അബ്ദുൽ നാസർ, സഫറുള്ള, വിജയൻ ബി, ഏരിയ സെക്രട്ടറി അബ്ദുൽ ഗഫൂർ, പ്രസിഡന്റ്‌ അജിത്, ഏരിയാ കമ്മറ്റി അംഗം രാജൻ പി.കെ, മൊയ്‌തീൻ, ഉമ്മർ വി ടി എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു.

പ്രസിഡന്‍റ് അബ്ദുൾ റഷീദ്, വൈസ് പ്രസിഡന്‍റ് അതുൽ ബദേത്, സെക്രട്ടറി സഫറുള്ള, ജോയിന്റ് സെക്രട്ടറി ഷിബു കൃഷ്ണപണിക്കർ, ട്രഷറർ ഹാരിസ് മണ്ണാർക്കാട്, ജോയന്റ് ട്രഷറർ മുസാഫിർ എന്നിവരെ പുതിയ ഭാരവാഹികളായി സമ്മേളനം തിരഞ്ഞെടുത്തു. സഫറുള്ള സമ്മേളനത്തിന് നന്ദി പറഞ്ഞു.

അബുൾ അസീസ് നഗറിൽ നടന്ന ന്യൂസനയ്യ ഏരിയയിലെ അറേഷ് യൂണിറ്റ് സമ്മേളനം അസീസിയ ഏരിയാ കമ്മിറ്റി അംഗം ഷാജി റസാഖ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഷിബു അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി ഷിബു തോമസ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ വരവ് ചെലവ് കണക്കും കേളി സെക്രട്ടറിയേറ്റ് അംഗം ഷമീർ കുന്നുമ്മൽ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.

ഷിബു തോമസ്, കേളി ജോയിന്റ് സെക്രട്ടറി സുരേഷ് കണ്ണപുരം എന്നിവർ ചർച്ചകൾക്ക് മറുപടി പറഞ്ഞു. ഗിരീഷ് രക്തസാക്ഷി പ്രമേയവും അനൂപ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഹരികുമാർ,താജ്ദീൻ,ജ്യോതിഷ് എന്നിവർ വിവിധ രാഷ്ട്രീയ പ്രമേയങ്ങൾ അവതരിപ്പിച്ചു. ഏരിയ രക്ഷാധികാരി സമിതി സെക്രട്ടറി മനോഹരൻ, ഏരിയ ആക്ടിങ് സെക്രടറി ജോർജ് വർഗീസ്, ഏരിയ കമ്മിറ്റി അംഗങ്ങളായ നിസാർ മണ്ണഞ്ചേരി, ബൈജു ബാലചന്ദ്രൻ, അബ്ദുൾനാസർ, കരുണാകരൻ മണ്ണടി, വിജയരാഘവൻ, എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു.

പ്രസിഡൻറ് താജുദ്ധീൻ, വൈസ് പ്രസിഡന്‍റുമാർ ഹരികുമാർ, ജോതിഷ്, സെക്രട്ടറി ഷിബുതോമസ്, ജോയിന്‍റ് സെക്രട്ടറി ഗിരീഷ്, ട്രഷറർ ജയപ്രകാശ്, ജോയിന്‍റ് ട്രഷറർ അനൂപ് എന്നിവരെ പുതിയ ഭാരവാഹികളായി സമ്മേളനം തിരഞ്ഞെടുത്തു. ഷിബുതോമസ് സമ്മേളനത്തിന് നന്ദി പറഞ്ഞു.

ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭ ​തെരഞ്ഞെ​ടു​പ്പ് : ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭ ഇ​ല​ക്ഷ​ൻ പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​ലൈ​ൻ തെ
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി