• Logo

Allied Publications

Americas
ഫൊക്കാന ഭരണസമിതിയിലേക്ക് വൈസ് പ്രസിഡന്‍റായി ചാക്കോ കുര്യൻ മത്സരിക്കുന്നു
Share
ഫ്ലോറിഡ: ഫൊക്കാനയുടെ 2022 2024 ലെ ഭരണസമിതിയിൽ വൈസ് പ്രസിഡന്‍റായി ഒർലാണ്ടോയിലെ നിന്നുള്ള പ്രമുഖ സംഘടനാ നേതാവ് ചാക്കോ കുര്യൻ മത്സരിക്കുന്നു.

ഫൊക്കാനയുടെ വിവിധ തലങ്ങളിൽ മൂന്നു പതിറ്റാണ്ടിലേറെ പ്രവർത്തിച്ച മുതിര്‍ന്ന നേതാവായ ചാക്കോ കുര്യൻ ഒര്‍ലാന്‍ഡോ റീജിയണല്‍ മലയാളി അസോസിയേഷ(ഓർമ്മ)നെ പ്രതിനിധീകരിച്ചാണ് വൈസ് പ്രസിഡണ്ട് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. ഒർലാണ്ടോയിൽ അറിയപ്പെടുന്ന സാമൂഹ്യ സംഘടനാ പ്രവർത്തകനായ അദ്ദേഹം മുൻപ് ഫൊക്കാന ഓഡിറ്ററും ആയിരുന്നു. 1999, 2008 വര്‍ഷങ്ങളില്‍ ഓര്‍മയുടെ പ്രസിഡന്‍റായിരുന്ന ചാക്കോ കുര്യന്‍ ഇപ്പോള്‍ അതിന്റെ അഡ്വൈസറി കമ്മിറ്റി അംഗമാണ്. ലോങ്ങ് ഐലന്റ് കാത്തലിക്ക് അസോസിയേഷന്റെ 19931994 വര്‍ഷത്തെ ഡയറക്ടര്‍ ആയിരുന്നു.

സാമൂഹിക രംഗങ്ങളിലെന്നപോലെ ബിസിനസ് രംഗത്തും വൻ നേട്ടങ്ങളുണ്ടാക്കിയ അദ്ദേഹം ജീവിതത്തിൽ നിരവധി നേട്ടങ്ങൾ കൊയ്ത വ്യക്തിത്വത്തിന്റെ ഉടമയാണ്.ഒർലാണ്ടോയിലും സമീപ പ്രദേശങ്ങളിലും നൂറോളം ഗ്യാസ് സ്റ്റേഷനുകളുടെയും വിതരണ ശൃംഖലകളുടെയും ബിസിനസ് പങ്കാളിയായിരിക്കുന്ന അദ്ദേഹം ഇപ്പോൾ റിയൽറ്റി രംഗത്തു മാത്രം തുടരുകയാണ്.

ഫ്ലോറിഡയിൽ നിരവധി സംഘടനകളുടെ സ്പോണ്‍സര്‍ ആയും ചാക്കോ മുന്നിട്ടിറങ്ങാറുണ്ട്.നിരവധി സംഘടനകളുടെ സ്പോൺസർ ആകാനും അദ്ദേഹത്തിന് കഴിഞ്ഞു. ഒർലാൻഡോ സെന്‍റ് മേരീസ് കാത്തലിക് പള്ളി വാങ്ങാൻ മുഖ്യ പങ്കു വഹിച്ച അദ്ദേഹം പള്ളി വാങ്ങുന്നതിനുള്ള റിയലെറ്ററും പ്രധാന സ്പോണ്സർമാരിലൊരാളുമായിരുന്നു.

കെഎസ്ആർടിസിയിൽ കണ്ടക്ടർ ആയി ജീവിതം ആരംഭിച്ച ചാക്കോ 40 വർഷം മുമ്പ് അമേരിക്കയിൽ കുടിയേറുമ്പോൾ നല്ലൊരു ജോലി എന്ന സ്വപ്നം മാത്രമായിരുന്നു ഉണ്ടായിരുന്നത്. അവിടെ നിന്ന് തന്റെ ആഗ്രഹം ആദ്യമേ പൂർത്തീകരിക്കപ്പെട്ടത് ട്രാഫിക് പോലീസ് ഓഫീസറുടെ റോളിലായിരുന്നു. 1979 മുതൽ 1982 വരെ നീണ്ടുനിന്ന ആ ജോലിക്കു ശേഷം ന്യൂയോർക്ക് എമർജൻസി മെഡിക്കൽ സർവീസിൽ (NYEMS)ൽ നാലു വർഷം എമർജൻസി മെഡിക്കൽ ടെക്നീഷൻ ആയി ജോലി ചെയ്തു. അന്ന് ആദ്യമായിട്ടായിരുന്നു ഒരു ഇന്ത്യക്കാരൻ NYEMS ൽ ജോലി ചെയ്യുന്നത്.

ഇതിനിടെ നഴ്സിംഗ് പാസ്സായി മെയിൽ നേഴ്സ് ആയി ജോലി ആരംഭിച്ചു. കൂടുതൽ ജോലി സുരക്ഷിതത്വം നോക്കിയായിരുന്നു നഴ്സിംഗിലേക്കുള്ള ചുവടുമാറ്റം. ന്യൂയോർക്കിലെ സെയിന്റ് ജോസഫ് മേരി ഇമ്മാക്കുലേറ്റ് ഹോസ്പിറ്റലിൽ നേഴ്സ് ആയി ജോലി ആരംഭിച്ച അദ്ദേഹം പിന്നീട് 1994 ഇൽ ഫ്ളോറിഡയിലേക്കു താമസം മാറ്റി. അവിടെ 19 വർഷം ലീസ്ബർഗ് റീജിയണൽ മെഡിക്കൽ സെന്‍ററിൽ ഓപ്പൺ ഹാർട്ട് സർജറി ഡിപ്പാർട്ടുമെൻറ്റിൽ നേഴ്സ് ആയി സേവനം ചെയ്ത ശേഷം എട്ടു വർഷം മുൻപ് വിരമിച്ചു.

ഇതിനിടെ അദ്ദേഹത്തിന്‍റെ നേതൃത്വത്തിലുള്ള ബിസിനസ് ഗ്രൂപ്പ് പലയിടത്തായി ഗ്യാസ് സ്റ്റേഷനുകളും വിതരണ ശൃംഖലകളും ആരംഭിച്ചു. ഇപ്പോൾ റിയൽറ്റി രംഗത്തു മാത്രം കേന്ദ്രീകരിച്ചു പ്രവർത്തിക്കുകയാണ് അദ്ദേഹം.

കോട്ടയം മുണ്ടക്കയത്തിനടുത്തു പെരുവന്താനം സ്വദേശിയാണ് ചാക്കോ കുര്യൻ. ഭാര്യ:ഏലിക്കുട്ടി ചാക്കോ നേഴ്സിംഗ് രംഗത്ത് പ്രവർത്തിച്ച ശേഷം വിരമിച്ചു. ഡിസ്നി വേൾഡിൽ ഫിനാൻഷ്യൽ കൺസൾട്ടന്റ് ആയിരുന്ന എലിസബത്ത് ചാക്കോ,കൈസർ യൂണിവേഴ്സിറ്റിയിൽ അസ്സിസ്റ്റന്റ് ഡീൻ ആയിരുന്ന ഡയാന ചാക്കോ എന്നിവർ മക്കളാണ്.

ഫ്രാൻസിസ് തടത്തിൽ

"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്
ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന​തി​നു​ള്ള ബി​ല്ലി​ൽ ബൈ​ഡ​ൻ ഒ​പ്പു​വ​ച്ചു.
വാഷിംഗ്ടൺ ഡിസി: യു​എ​സി​ൽ ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന ബി​ല്ലി​ൽ ബൈ​ഡ​ൻ ബു​ധ​നാ​ഴ്ച ഒ​പ്പു​വ​ച്ചു.
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ യൂ​ത്ത് ഫോ​റം ലോ​ക​ഭൗ​മ​ദി​നം ആ​ഘോ​ഷി​ച്ചു.
നാ​ഷ്വി​ൽ: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ (കാ​ൻ) യൂ​ത്ത് ഫോ​റ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 24 USA സീ 2 ​സ്കൈ സ്കൈ (Sea2sky)പ്രോ​ഗ്രാ​മു​മാ​യി ക
സൈ​ജ​ൻ ക​ണി​യൊ​ടി​ക്കൽ​ ഫോ​മാ അ​ഡ്വൈ​സ​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് മത്സരിക്കുന്നു.
ഡി​ട്രോ​യി​റ്റ് : ഫോ​മാ ഗ്രേ​റ്റ് ലേ​ക്സ് റീ​ജ​ൺ സൈ​ജ​ൻ ക​ണി​യൊ​ടി​ക്ക​ലി​നെ 202426 വ​ർ​ഷ​ത്തേ​ക്കു​ള്ള അ​ഡ്വൈ​സ​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്