• Logo

Allied Publications

Europe
മാര്‍പാപ്പാ മാള്‍ട്ടയിലെത്തി
Share
വലേറ്റ : മാള്‍ട്ടയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ രണ്ടുദിന സന്ദര്‍ശനം ആരംഭിച്ചു. തലസ്ഥാനമായ വലേറ്റ, റബാറ്റ്, ഫ്ളോറിയാന, ഗോസോ ദ്വീപ് എന്നിവിടങ്ങളിലാണ് മാര്‍പാപ്പ സന്ദര്‍ശനം നടത്തുന്നത്. കോവിഡ് 19 കാരണം മാറ്റിവെച്ച 2020 മേയ് മാസത്തില്‍ നടക്കേണ്ട സന്ദര്‍ശനമാണ് ഇപ്പോള്‍ നടക്കുന്നത്.

ശനിയാഴ്ച രാവിലെ 10ന് മാള്‍ട്ട ഇന്‍റര്‍ നാഷണല്‍ വിമാനത്താവളത്തിലെത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പയെ ഊഷ്മളമായി സ്വീകരിച്ച് വലേറ്റയിലെ ഗ്രാന്‍ഡ് മാസ്റേറഴ്സ് പാലസിലേക്ക് ആനയിച്ചു. രാജ്യത്തിന്റെ പ്രസിഡന്‍റ് ജോര്‍ജ്ജ് വില്യം വെല്ല, പ്രധാനമന്ത്രി റോബര്‍ട്ട് അബേല എന്നിവരുമായി കൂടിക്കാഴ്ച നടത്തി.

ഉന്നത, നയതന്ത്ര ഉദ്യോഗസ്ഥരുമായി കൂടിക്കണ്ട് ചര്‍ച്ച നടത്തി. തുടര്‍ന്ന് റബാറ്റിലെ താല്‍ വിര്‍ട്ടിലെ അപ്പസ്തോലിക് ന്യൂണ്‍ഷിയേച്ചറും സന്ദര്‍ശിച്ചു. ഗോസോ ദ്വീപിലെ ടാ പിനുവിന്റെ മരിയന്‍ ദേവാലയവും സന്ദര്‍ശിച്ച് പ്രാര്‍ഥനാ ശുശ്രൂഷയിലും കാര്‍മ്മികത്വം വഹിച്ചു.

ഞായറാഴ്ച സെന്‍റ് പോള്‍ അഭയം പ്രാപിച്ച റാബറ്റിലെ സെന്‍റ് പോള്‍ ഗ്രോട്ടോയിലെത്തി പ്രാര്‍ത്ഥിക്കും. തുടര്‍ന്ന് രാവിലെ 10.15ന് നടക്കുന്ന വിശുദ്ധ കുര്‍ബാനയില്‍ മാര്‍പാപ്പ മുഖ്യ കാര്‍മ്മികനാകും.

പൗലോസ് ശ്ളീഹായ്ക്ക് ആതിഥ്യമരുളിയ രാജ്യമാണ് മാള്‍ട്ട. മാര്‍പാപ്പയുടെ 36ാമത്തെ അപ്പസ്തോലിക യാത്രയില്‍ അവര്‍ ഞങ്ങളോട് അസാധാരണമായ ദയ കാണിച്ചു' എന്ന വിഷയത്തെ ആധാരമാക്കിയാണ് സന്ദര്‍ശനം. ഞായറാഴ്ച പാപ്പാ റോമിലേയ്ക്ക് മടങ്ങും. മാള്‍ട്ട സന്ദര്‍ശിക്കുന്ന നാലാമത്തെ മാര്‍പാപ്പയാണ് ഫ്രാന്‍സിസ്. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ രണ്ട് തവണയും (1990, 2001), ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ഒരു പ്രാവശ്യവും (2010) രാജ്യം സന്ദര്‍ശിച്ചിരുന്നു.

ഏകദേശം അഞ്ചു ലക്ഷത്തോളം ജനങ്ങളാണ് മാള്‍ട്ടയിലുള്ളത്. 85 ശതമാനവും കത്തോലിക്കരാണ്. ആഫ്രിക്കയില്‍ നിന്നുള്ള കുടിയേറ്റക്കാരുടെ പ്രധാന കേന്ദ്രമാണ് മാള്‍ട്ട. എന്നാല്‍ കഴിഞ്ഞ കാലങ്ങളില്‍ ഇന്‍ഡ്യാക്കാരുടെ കുടിയേറ്റം പ്രത്യേകിച്ച് മാള്‍ട്ടയെ ഏറെ പ്രസിദ്ധമാക്കി. ഏതാണ്ട് 5000 ഓളം മലയാളികള്‍ അവിടെ കുടിയേറിയിട്ടുണ്ട്.

ചങ്ങനാശേരി അതിരൂപതയിലെ മണിമല, കറിക്കാട്ടൂര്‍ സ്വദേശി ഫാ.മാത്യു വാരുവേലില്‍ ഇവരുടെ അജപാലനത്തിനായി നിയോഗിച്ചിട്ടുണ്ട്. ഒരു ദേവാലയവും ഇവര്‍ക്കായി നല്‍കിയിട്ടുണ്ട്. പാപ്പായുടെ സന്ദര്‍ശനത്തില്‍ ഏറെ ആഹ്ളാദത്തിലാണ് ഇവിടുത്തെ മലയാളികള്‍.

ജോസ് കുമ്പിളുവേലില്‍

മ്യൂസിക് മഗ് സീസൻ 2 പുതിയ ഗാനം പുറത്തിറങ്ങി.
ഡബ്ലിൻ : ഫോർ മ്യൂസിക്‌സിന്‍റെ ഒറിജിനൽ സിരീസ് ആയ “മ്യൂസിക് മഗ് സീസൻ 2”ലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി.
വേൾഡ് മലയാളി കൗൺസിൽ യുകെ പ്രൊവിൻസിന് പുതിയ ഭാരവാഹികൾ.
ലണ്ടൻ : വേൾഡ് മലയാളി കൗൺസിൽ യുകെ പ്രൊവിൻസ് 202224 വർഷത്തേക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
മോദി ജര്‍മന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി.
ബര്‍ലിന്‍: ജര്‍മന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച യു.എ.ഇയിലേക്കു പോയി.
ഗവേഷക വിദ്യാര്‍ത്ഥി അരുണ്‍ സത്യന്റെ മുങ്ങിമരണം ജര്‍മന്‍ മലയാളി സമൂഹത്തെ ഞടുക്കി.
ബര്‍ലിന്‍: ജര്‍മനിയിലെ നീഡര്‍ സാക്സണ്‍ സംസ്ഥാനത്തിലെ ഗോട്ടിംങ്ങന്‍ ജില്ലയിലെ റൈന്‍സ്ഹോഫ് റോസ്ഡോര്‍ഫര്‍ ബാഗര്‍സീയില്‍ ഉണ്ടായ ദുരന്തത്തില്‍ അക്ഷരാര്
ജ​ർ​മ​നി​യി​ൽ മ​ല​യാ​ളി ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി തടാകത്തിൽ മു​ങ്ങി മ​രി​ച്ചു.
ബെ​ർ​ലി​ൻ: മ​ല​യാ​ളി ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​യെ ജ​ർ​മ​നി​യി​ൽ ത​ടാ​ക​ത്തി​ൽ മു​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.