• Logo

Allied Publications

Middle East & Gulf
റിയാദ് കേളി ഇഎംഎസ്, എകെജി അനുസ്മരണം സംഘടിപ്പിച്ചു
Share
റിയാദ് : കേളി കലാസാംസ്കാരിക വേദി, രക്ഷാധികാരി സമിതിയുടെ നേതൃത്വത്തിൽ ഇ.എം.എസ്, എ.കെ.ജി അനുസ്മരണം സംഘടിപ്പിച്ചു. മലാസ് ലുലു ഹൈപ്പർ മാർക്കറ്റ് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ ചടങ്ങിൽ കേളി രക്ഷാധികാരി സമിതി സെക്രട്ടറി കെപിഎം സാദിഖ് അധ്യക്ഷത വഹിച്ചു. കേളി ആക്ടിങ് സെക്രട്ടറി ടി ആർ സുബ്രഹ്മണ്യൻ സ്വാഗതം പറഞ്ഞു.

രക്ഷാധികാരി സമിതി അംഗം വർഗീസ് ഇടിച്ചാണ്ടി അനുസ്മരണ പ്രമേയവും, റൗദ ഏരിയ അംഗവും ചില്ല സർഗ്ഗവേദി കോഡിനേറ്ററുമായ സുരേഷ് ലാൽ മുഖ്യപ്രഭാഷണവും നടത്തി.

രക്ഷാധികാരി സമിതി അംഗങ്ങളായ പ്രഭാകരൻ കണ്ടോന്താർ, ഫിറോസ് തയ്യിൽ, അൽഖർജ് ഏരിയ രക്ഷാധികാരി സെക്രട്ടറി പ്രദീപ് കൊട്ടാരത്തിൽ, കുടുംബവേദി പ്രസിഡന്റ് പ്രിയ വിനോദ്, സെക്രട്ടറി സീബ കൂവോട്, ജോയിന്റ് സെക്രട്ടറി സജിന സിജിൻ, ന്യൂസനയ്യ രക്ഷാധികാരി സമിതി അംഗം ലീന കോടിയത്ത്, കേളി പ്രസിഡന്റ് ചന്ദ്രൻ തെരുവത്ത് എന്നിവർ സഖാക്കളെ അനുസ്മരിച്ചു സംസാരിച്ചു.

അനുസ്മരണത്തോടനുബന്ധിച്ച് സൗദി ആരോഗ്യ മന്ത്രാലയത്തിനു വേണ്ടി മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ആയിരത്തോളം പ്രവാസികൾ പങ്കെടുത്ത ക്യാമ്പിൽ 539 പേരുടെ രക്തം സ്വീകരിച്ചതായി സൗദി ആരോഗ്യമന്ത്രാലയം അധികൃതർ അറിയിച്ചു.

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.