• Logo

Allied Publications

Middle East & Gulf
റംസാൻ സൂഖ് സംഘടിപ്പിച്ച് ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്
Share
കുവൈറ്റ് സിറ്റി: റംസാനെ വരവേൽക്കാൻ വിപുലമായ ഷോപ്പിങ് അനുഭവം ഒരുക്കി ലുലു ഹൈപർമാർക്കറ്റ് . അല്‍ റായ് ലുലു ഹൈപർമാർക്കറ്റിൽ നടന്ന ചടങ്ങിൽ 'റംസാൻ സൂഖ്' നാമ ചാരിറ്റി ഓർഗനൈസേഷൻ സിഇഒ സാദ് അൽ ഒത്വൈബി ഉദ്ഘാടനം ചെയ്തു. നാമ ചാരിറ്റി ഓർഗനൈസേഷൻ മുതിർന്ന ഉദ്യോഗസ്ഥർ, ലുലു ഗ്രൂപ്പ് റീജിണല്‍ ഡയറക്ടർ ഹാരിസ് ഉൾപ്പെടെ പ്രമുഖരും ലുലു ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.

പരമ്പരാഗത ശൈലിയിലാണ് വിവിധ റമദാൻ സ്പെഷൽ ഉൽപന്നങ്ങളുടെ ശേഖരവുമായി 'റമദാൻ സൂഖ്' പ്രവർത്തനമാരംഭിച്ചത്. ഈത്തപ്പഴങ്ങൾ, തേൻ, വിവിധ ഇനം നട്സുകൾ, വീട്ടുപകരണങ്ങൾ, ഗൃഹോപകരണ വിഭാഗങ്ങൾ, ഡെക്കറേഷൻ വസ്തുക്കൾ, കർട്ടൻ, കാർപറ്റ്,ഇലക്‌ട്രോണിക്‌സ്, ഗിഫ്റ്റ് ഇനങ്ങൾ തുടങ്ങിയ വിവിധ ഉൽപന്നങ്ങളാണ് റമദാൻ സൂഖിൽ തയാറാക്കിയിരിക്കുന്നത്.

കുവൈറ്റിലെ വിവിധ ലുലു ഔട്ട്‌ലെറ്റുകളില്‍ പ്രമോഷന്‍ ലഭ്യമാണ്. റമദാൻ മാസത്തോട് അനുബന്ധിച്ച് നമാ ചാരിറ്റിയുമായി സഹകരിച്ച് 'ചാരിറ്റി കാർഡുകളും' പുറത്തിറക്കി. റമദാൻ തീം ലുലു ഗിഫ്റ്റ് കാർഡുകൾ രാജ്യത്തെ എല്ലാ ലുലു ഔട്ട്‌ലെറ്റുകളിലും 10 ദിനാര്‍ , 25 ദിനാര്‍ , 50 ദിനാറില്‍ ലഭ്യമാണ്.റമദാൻ മീറ്റ് മാർക്കറ്റ്, ഫിഷ് ഫെസ്റ്റിവൽ, പരമ്പരാഗത റമദാൻ മധുരപലഹാരങ്ങൾ,റമദാൻ സ്വീറ്റ് ട്രീറ്റുകളും പ്രമോഷന്‍റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

റമദാനിലുടനീളം വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിരവധി ഓൺലൈൻ മത്സരങ്ങള്‍ സംഘടിപ്പിക്കുമെന്ന് മാനേജ്‌മെന്‍റ് അറിയിച്ചു. രണ്ടുവർഷത്തെ ഇടവേളക്കുശേഷം, എല്ലാ അർഥത്തിലും ആസ്വാദ്യകരമായ റംസാനാണ് വരുന്നത്. പരസ്പരം കാണാനും പുറത്തിറങ്ങാനും കഴിയുന്ന റമദാനെ വരവേൽക്കുകയാണ് എല്ലാവരും. ഒപ്പം, ഏറ്റവും മികച്ച ഷോപ്പിങ്ങിനുള്ള സമയംകൂടിയാക്കിമാറ്റാൻ ലുലു ഹൈപർമാർക്കറ്റ് തയാറായി കഴിഞ്ഞതായി ലുലു ഗ്രൂപ് റീജിണല്‍ ഡയറക്ടർ ഹാരിസ് പറഞ്ഞു.

സലിം കോട്ടയിൽ

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.