• Logo

Allied Publications

Americas
ഫൊക്കാന വിമൻസ് ഫോറം ചെയർപേഴ്സണായി ഡോ. ബ്രിജിത്ത് ജോർജ് മത്സരിക്കുന്നു
Share
ഷിക്കാഗോ: ഫൊക്കാനയുടെ അടുത്ത ഭരണസമിതിയിൽ വിമൻസ് ഫോറത്തിന്‍റെ അമരത്തേക്കുള്ള സ്ഥാനമുറപ്പിക്കാൻ വീണ്ടും മറ്റൊരു ഡോക്ടർ കൂടി. ഷിക്കാഗോയിൽ നിന്നുള്ള പ്രമുഖ വനിതാ സംഘടനാ നേതാവും ഫിസിയോ തെറാപ്പി ഡോക്ടറുമായ ഡോ. ബ്രിജിറ്റ് ജോർജ് ആണ് ഫൊക്കാനയുടെ 20222024 ഭരണസമിതിയിൽ വിമൻസ് ഫോറം ചെയർപേഴ്സൺ ആയി മത്സരിക്കാനൊരുങ്ങുന്നത്. ലീല മാരേട്ട് പ്രസിഡന്‍റായി മത്സരിക്കുന്ന ടീമിൽ നിന്നാണ് ഡോ. ബ്രിജിത്തും മത്സരത്തിനൊരുങ്ങുന്നത്.

മികച്ച പ്രസംഗിക, ടി.വി. അവതാരിക, പ്രോഗ്രാം അവതാരിക, സംഘടനാ പ്രവർത്തക, ഗായിക, മതസാംസ്‌കാരിക പ്രവർത്തക, ആതുരസേവന സംഘടനാ പ്രവർത്തക തുടങ്ങി നിരവധിയായ മേഖലകളിൽ തനതായ വ്യക്തി മുദ്ര പതിപ്പിച്ച ബഹുമുഖപ്രതിഭയാണ് ചിക്കാഗോക്കാരുടെ അഭിമാനമായ ഡോ. ബ്രിജിത്ത് ജോർജ്.

മറ്റൊരു ബഹുമുഖ പ്രതിഭയും മെഡിക്കൽ ഡോക്ടറും അതുല്യ കലാകാരിയുമായ ഡോ. കല ഷഹി നേതൃത്വം നൽകുന്ന ഇപ്പോഴത്തെ ഫൊക്കാന വിമൻസ് ഫോറത്തിന്‍റെ മിഡ് വെസ്റ്റ് റീജിയണൽ കോർഡിനേറ്റർ കൂടിയായ ഡോ. ബ്രിജിത്ത്, വിമൻസ് ഫോറം ഇത് വരെ നടത്തിയ മിക്കവാറുമുള്ള എല്ലാ പരിപാടികളിലും സജീവ സാന്നിധ്യം ആറിയിച്ചിട്ടുള്ള വ്യകതി കൂടിയാണ്. മാത്രമല്ല, ഡോ. കല ഷഹി ഇത്തവണ സെക്രട്ടറിയായി മത്സരിക്കുക കൂടി ചെയ്യുന്നതോടെ ഫൊക്കാനയിൽ ശക്തമായ സ്ത്രീ സാന്നിധ്യം ഇക്കുറി അടിയുറച്ചതായി മാറുകയാണ്.

ഷിക്കാഗോ മലയാളി അസോസിയേഷന്‍റെ (സി.എം.എ) മുഖ്യധാരയിൽ പ്രവർത്തിക്കുന്ന വനിതാ നേതാവായ ഡോ. ബ്രിജിത്ത് 20102012, 20122014 കാലയളവുകളിൽ സി.എം.എയുടെ ബോർഡ് മെമ്പർ ആയി പ്രവർത്തിച്ചു. ഇതേ കാലയളവിൽ സി.എം.എ യുടെ വിമൻസ് ഫോറം കോർഡിനേറ്റർ ആയും പ്രവർത്തിച്ച അവർ 2011 ൽ സി.എം.എ യുടെ യൂത്ത് ഫെസ്റ്റിവൽ കോർഡിനേറ്റർ ആയും പ്രവർത്തിച്ചിരുന്നു.

2012ൽ ഷിക്കാഗോയിൽ വച്ച് നടന്ന ഫൊക്കാന കൺവെൻഷനിൽ മലയാളി മങ്കയായി തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഫൊക്കാന ഒർലാണ്ടോ കൺവെൻഷൻ കൾച്ചറൽ കോർഡിനേറ്റർ, മലയാളി മങ്ക കോർഡിനേറ്റർ എന്നീ ഉത്തരവാദിത്വങ്ങളും ഡോ. ബ്രിജിത്തിൽ ഭരമേല്പിച്ചിട്ടുണ്ട്. 20102012 കാലയളവിൽ ഫൊക്കാനയുടെ മിഡ് വെസ്റ്റ് റീജിയണൽ ജോയിന്റ് സെക്രെട്ടറിയായിരുന്ന ഡോ. ബ്രിജിത്ത് ഫൊക്കാനയുടെ വിവിധ കൺവെൻഷനുകളുടെ നടത്തിപ്പിനായി രൂപീകരിക്കപ്പെട്ട പല കമ്മിറ്റികളിലും അംഗമായിരുന്നു.

2011ൽ രൂപീകരിക്കപ്പെട്ട അസോസിയേഷൻ ഓഫ് റീഹാബിലിറ്റേഷൻ പ്രൊഫഷണൽസ് ഓഫ് കേരള ഒറിജിൻ (ARPKO) എന്ന സംഘടനയുടെ സ്ഥാപക നേതാവും സെക്രെട്ടറിയുമായി ചുമതലയേറ്റ ഡോ. ബ്രിജിത്ത് 20162018 കാലയളവിൽ ആ സംഘടനയുടെ പ്രസിഡന്‍റ് സ്ഥാനവും ആലങ്കരിച്ചു. 20162018 കാലഘട്ടത്തിൽ ഷിക്കാഗോ സീറോ മലബാർ കത്തീഡ്രൽ ദേവാലയത്തിന്‍റെ പാരിഷ് കൗൺസിൽ മെമ്പറും പബ്ലിക്ക് റിലേഷൻ ഓഫീസറുമായിരുന്നു.

ഏഷ്യാനെറ്റിന്‍റെ യു.എസ്.എ റൗണ്ട് അപ്പ് പ്രോഗ്രാമിൽ അവർ ഗസ്റ്റ് എന്ന വിഭാഗത്തിൽ അവതരികയായി പ്രവർത്തിച്ചിട്ടുള്ള ഡോ ബ്രിജിത്ത് ഇപ്പോൾ കൈരളി ടി.വി. യു.എസ്.എ യുടെ ഭാഗമായി പ്രവർത്തിക്കുന്നു.

കാഞ്ഞിരപ്പള്ളി കരിപ്പാപ്പറമ്പിൽ ബെർഗ് മാൻ മേരിയമ്മ ദമ്പതികളുടെ മകളായി പിറന്ന ബ്രിജിത്ത് 1998ൽ കോയമ്പത്തൂർ ശ്രീരാമകൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസിൽ നിന്ന് ഫിസിക്കൽ തെറാപ്പിയിൽ ബിരുദം നേടിയ ശേഷം അതേ വർഷം അമേരിക്കയിൽ കുടിയേറി. 2015ൽ ന്യൂയോർക്കിലെ യുറ്റിക യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടർ ഓഫ് ഫിസിക്കൽ തെറാപ്പി (ഡി.പി.ടി)യും കരസ്ഥമാക്കി. ഹെൽത്ത് പ്രൊ റീഹാബിലിറ്റേഷനിൽ ഫിസിക്കൽ തെറാപ്പിസ്റ്റ് ആയി ജോലി ചെയ്യുന്നു.

സെർട്ടിഫൈഡ് അക്കൗണ്ട്സ് പ്രാക്ടീഷണർ (സി.പി.എ) ആയ സെബാസ്ററ്യൻ ജോർജ് ആണ് ഭർത്താവ്. മക്കൾ: ജോഷ്വ, ജെസീക്ക.

ഫ്രാൻസിസ് തടത്തിൽ

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്