• Logo

Allied Publications

Europe
പുടിന്‍ കശാപ്പുകാരനെന്ന് ബൈഡന്‍
Share
ബര്‍ലിന്‍: റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിന്‍റെ വെളിച്ചത്തില്‍ റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിനെ കശാപ്പുകാരന്‍ എന്ന് യുഎസ് പ്രസിഡന്‍റ്ജോ ബൈഡന്‍ വിശേഷിപ്പിച്ചു. പോളണ്ടില്‍ യുക്രെയ്ൻ മന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയിലായിരുന്നു ബൈഡന്‍റെ ഈ പരാമര്‍ശം.

യുക്രെയ്നില്‍ ഇപ്പോള്‍ സംഭവിക്കുന്ന കാര്യങ്ങള്‍ 21~ാം നൂറ്റാണ്ടിന്റെ ചരിത്രത്തെ മാറ്റിമറിക്കുമെന്ന് ബൈഡന്‍ പറഞ്ഞു. യുക്രെയ്നുമായുള്ള സംഘര്‍ഷം റഷ്യയുടെ നയതന്ത്രപരമായ പരാജയമാണെന്ന് ബൈഡന്‍ കൂട്ടിച്ചേര്‍ത്തു. ആ മാറ്റം യുൈ്രകനും ലോക ജനാധിപത്യത്തിന് അനൂകൂലമാക്കുന്നതിന് ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്നും ബൈഡന്‍ ആഹ്വാനം ചെയ്തതായി യുക്രെയ്ൻ മന്ത്രി ദിമിത്രോ കുലേബ പറഞ്ഞു.

യുക്രെയ്ൻ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ, പ്രതിരോധ മന്ത്രി ഒലേക്സി റെസ്നിക്കോവ്, യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ളിങ്കന്‍, പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്ററിന്‍ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. റഷ്യന്‍ സേനയ്ക്കെതിരെ പോരാടാന്‍ യുക്രെയ്നു കൂടുതല്‍ യുദ്ധടാങ്കുകളും വിമാനങ്ങളും മിസൈലുകളും എത്തിക്കണമെന്ന് പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്കി പാശ്ചാത്യ രാജ്യങ്ങളോട് ആവശ്യപ്പെട്ടു. എണ്ണയും ഭക്ഷ്യ വസ്തുക്കളും സൂക്ഷിച്ചിരിക്കുന്ന മേഖലകളിലേക്ക് റഷ്യ ആക്രമണം വ്യാപിപ്പിച്ചതിനെ തുടര്‍ന്നാണ് സെലെന്‍സ്കിയുടെ അഭ്യര്‍ഥന.

അതേസമയം യുക്രെയ്നെ രണ്ടായി വിഭജിക്കാനാണ് റഷ്യയുടെ പുതിയ ശ്രമമെന്ന് യുക്രെയ്ന്‍ മിലിറ്ററി ഇന്റലിജന്‍സ് മേധാവി ക്രൈലോ ബിഡാനോവ മുന്നറിയിപ്പ് നല്‍കി. എന്നാല്‍ രാജ്യത്തിന്റെ വിഭജനം ഇല്ലാതാക്കാന്‍ ഗറില്ലാ യുദ്ധരീതി ഉപയോഗിക്കേവരുമെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം ലോക മഹായുദ്ധത്തിനു പിന്നാലെയാണ് ഉത്തര കൊറിയ, ദക്ഷിണ കൊറിയ എന്നിങ്ങനെ രണ്ടു രാജ്യങ്ങളായി കൊറിയ വിഭജിക്കപ്പെട്ടത്.

ജോസ് കുമ്പിളുവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.