• Logo

Allied Publications

Americas
ഡപ്യൂട്ടികളുടെ വെടിയേറ്റു മരിച്ചയാളുടെ കുടുംബത്തിന് 10.37 മില്യന്‍ ഡോളര്‍ നഷ്ടപരിഹാരം
Share
ടെക്‌സസ്: രണ്ടു ഡപ്യൂട്ടികള്‍ ചേര്‍ന്നു വെടിവച്ചു കൊലപ്പെടുത്തിയ ഗില്‍ബര്‍ട്ട് ഫ്‌ളോഴ്‌സിന്‍റെ കുടുംബാംഗങ്ങള്‍ക്ക് 10.37 മില്യന്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ബാക്ലര്‍ കൗണ്ടി ജൂറി വിധിച്ചു. റോബര്‍ട്ട് ഡാഞ്ചസ്, ഗ്രോഗ് ഹസ്‌ക്വസ് എന്നീ ഷെരിഫ് ഡപ്യൂട്ടികളാണു നഷ്ടപരിഹാരതുക നല്‍കേണ്ടത്.

2015 ഓഗസ്റ്റ് 28ന് സാന്‍അന്റോണിയായിലെ ഒരു വീട്ടിലായിരുന്നു സംഭവം. മകന്‍ വീട്ടില്‍ ബഹളം വയ്ക്കുന്നുവെന്നും ഭാര്യയെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നുവെന്നും ഗില്‍ബര്‍ട്ടിന്റെ അമ്മ പോലീസില്‍ വിളിച്ചറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് കയ്യില്‍ കത്തിയുമായി നില്‍ക്കുന്ന ഗില്‍ബര്‍ട്ടിനോട് കൈകള്‍ ഉയര്‍ത്താനും, കത്തി താഴെയിടാനും നിര്‍ദേശിച്ചു. പലതവണ ആവശ്യപ്പെട്ടപ്പോള്‍ രണ്ടു കൈകളും ഉയര്‍ത്തിയെങ്കിലും കത്തി കയ്യില്‍ തന്നെ ഉണ്ടായിരുന്നു.

കത്തി താഴെ ഇടാന്‍ വിസമ്മതിച്ചതിനാല്‍ കത്തിയുമായി ഉപദ്രവിക്കാന്‍ സാധ്യതയുണ്ടെന്നു കരുതിയാണു വെടിയുതിര്‍ത്തതെന്നു പോലീസ് പറഞ്ഞു. മാതാവ് 911 വിളിച്ചു പൊലിസില്‍ വിവരം അറിയിച്ചപ്പോള്‍ തന്നെ മകന്‍ പൊലിസിനാല്‍ മരിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് എന്നറിയിച്ചിരുന്നു.

ഈ സംഭവത്തില്‍ ഒരു മാസത്തെ സസ്‌പെന്‍ഷനു ശേഷം ഇരു ഡപ്യൂട്ടികളും ജോലിയില്‍ തിരിച്ചെത്തുകയും ജൂറി ഇവര്‍ക്കെതിരെ കേസെടുക്കാന്‍ വിസമ്മതിക്കുകയും ചെയ്തിരുന്നു.

പിന്നീട് കുടുംബാംഗങ്ങള്‍ നല്‍കിയ സിവില്‍ കേസിലാണ് ജൂറിയുടെ വിധി. പൊലിസ് ഗില്‍ബര്‍ട്ടിന്റെ സിവില്‍ റൈറ്റ്‌സ് ലംഘിച്ചുവെന്നും അമിതവും മരണത്തിനു കാരണമാകുന്നതുമായ ഫോഴ്‌സ് ഉപയോഗിച്ചെന്നും ജൂറി കണ്ടെത്തി.അമിത ഫോഴ്‌സ് ഉപയോഗിക്കുന്ന അമേരിക്കന്‍ ഷെറിഫുകള്‍ക്ക് ഈ വിധി ഒരു മുന്നറിയിപ്പാണെന്ന് അറ്റോര്‍ണി തോമസ് ഹെന്‍ട്രി പറഞ്ഞു.

പി.പി. ചെറിയാന്‍

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്