• Logo

Allied Publications

Americas
കേരളാ ലിറ്റററി സോസൈറ്റിക്ക് മുപ്പതുവയസ്, നവ നേതൃത്വം
Share
ഡാളസ് : കേരള ലിറ്റററി സൊസൈറ്റി എന്ന ഡാലസിലെ പ്രവാസി എഴുത്തുകാരുട സംഘടനയ്ക്കു 2022ൽ മുപ്പതു വയസ്. സംഘടയുടെ പുതിയ പ്രസിഡന്റായി മാർച്ച്‌ 26 ശനിയാഴ്ച കേരള അസോസിയേഷൻ ഹാളിൽ നടന്ന സമ്മേളനത്തിൽ വച്ചു അനുപാ സാം ചുമതലയേറ്റു.

ശക്തമായ വനിതാ പ്രാതിനിധ്യമുള്ള പുതിയ പ്രവർത്തകസമിതിയിലെ സെക്രട്ടറി മീനു എലിസബത്തും, ജോയിന്‍റ് സെക്രട്ടറി എം പി ഷീലയുമാണു്. ഷാജു ജോൺ ട്രഷറാറായും സിജു.വി. ജോർജ്ജ്‌ വൈസ്‌ പ്രസിഡന്‍റായും, സി. വി ജോർജ് ജോയിന്‍റ് ട്രഷറാറായും അടുത്ത രണ്ടു വർഷം പ്രവർത്തിക്കും.

പുതിയ തലമുറയിലെ എഴുത്തുകാരുടെ സാന്നിദ്ധ്യസഹകരണങ്ങൾ ഉറപ്പു വരുത്തി മുൻപോട്ടു പോകുവാൻ ഈ സംഘടന ശ്രമിക്കുമെന്നു നവ നേതൃത്വം അറിയിച്ചു. കൂടാതെ പ്രായഭേദമന്യെ ഡാലസ്സിലെ എല്ലാ സാഹിത്യകുതുകികളെയും ഇംഗ്ലീഷ്‌, മലയാളം എഴുത്തുകാരെയും കെ എൽ എസ്‌ അംഗങ്ങളാകാൻ കെ എൽ എസ്‌ പ്രവർത്തകസമിതി സ്വാഗതം ചെയ്യുന്നുവെന്നും പറഞ്ഞു.

20202021 വർഷങ്ങളിലെ പ്രസിഡന്‍റ് സിജു വി ജോർജിന്‍റെ നേതൃത്വത്തിലുള്ള 202021 പ്രവർത്തകസമിതി ചാരിതാർത്ഥ്യത്തോടെ അരങ്ങൊഴിയുമ്പോൾ കോവിഡ് മഹാമാരി പൊതുവെ സംഘടനാ പ്രസ്ഥാനങ്ങളെ തളർത്തി ഉറക്കിയ ഈ കാലയളവിൽ സൂം മാധ്യമത്തിലൂടെ എല്ലാ മാസവും സാഹിത്യ പരിപാടികൾ ഉണർവോടെ സംഘടിപ്പിക്കാൻ സാധിച്ചുവെന്നു സ്ഥാനം ഒഴിഞ്ഞ പ്രവർത്തക സമതി ശുഭപ്രതീക്ഷ പങ്കുവച്ചു.

അനശ്വരം മാമ്പിള്ളി

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്