• Logo

Allied Publications

Middle East & Gulf
പ്രോഗ്രസീവ് പ്രഫഷണൽ ഫോറം(പിപിഎഫ്), കുവൈറ്റിനു പുതിയ ഭാരവാഹികൾ
Share
കുവൈറ്റ്: കുവൈറ്റിലെ പ്രഫഷണല്‍ രംഗത്ത് പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയായ പ്രോഗ്രസീവ് പ്രഫഷണൽ ഫോറം (പിപിഎഫ്), കുവൈറ്റിന്‍റെ 25 മാർച്ച് 2022 നു ചേർന്ന വാർഷിക പൊതുയോഗത്തിൽ സംഘടനാ ഭാരവാഹികളായി അഡ്വ. തോമസ് സ്റ്റീഫൻ (പ്രസിഡണ്ട്) ഷേർളി ശശിരാജൻ (ജനറൽ സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.

ഡയറക്ടർ ജനറൽ ഡോ. ജോയ് ഇളമൺ പൊതുയോഗം ഉദ്ഘാടനം ചെയ്‌തു. വാർഷിക പൊതുയോഗത്തിനു ലോക കേരളാ സഭാ അംഗം ആർ. നാഗനാഥൻ ആംശംസകൾ നേർന്നു. അഡ്വ. തോമസ് സ്റ്റീഫൻ അധ്യക്ഷനായിരുന്ന യോഗത്തിൽ, ഷംനാദ് സ്വാഗതം പറഞ്ഞു. പി.പി.എഫ്. ജനറൽ സെക്രട്ടറി ശങ്കർ റാം കഴിഞ്ഞ രണ്ടു വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് ട്രഷറർ സുനിൽ കുമാർ വി പി സാമ്പത്തിക റിപ്പോർട്ടും ജോയിന്‍റ് സെക്രട്ടറി . ഷേർളി ശശി രാജൻ പി പി എഫ് കേരളത്തിലെ കൽപറ്റയിൽ പ്രളയ ബാധിതർക്ക് നൽകുന്ന ഭവനത്തിന്‍റെ നിർമ്മാണ പുരോഗതി റിപ്പോർട്ടും അവതരിപ്പിച്ചു.തുടന്ന് സമ്മേളനം റിപ്പോർട്ടുകൾ അംഗീകരിച്ചു.

202224 വർഷത്തെ തെരഞ്ഞെടുപ്പിന് ഓഡിറ്റർ സുരേഷ് കുമാർ എം. കെ വരണാധികാരിയായി. സമ്മേളനം തിരെഞ്ഞെടുത്ത പുതിയ എക്സിക്യൂട്ടീവ് കമ്മറ്റി യോഗം ചേർന്ന് വൈസ് പ്രസിഡന്‍റായി . പ്രശാന്ത് വാരിയർ, ജോയിന്റ് സെക്രട്ടറിയായി ഡോ. രാജേഷ് വര്ഗീസിനെയും ട്രഷറർ ആയി ശ്രീജിത്ത് പാലകുറിശ്ശിയെയും തെരഞ്ഞെടുത്തു.

അബ്ദുൽ റസൽ, അജിത് വള്ളൂർ, അസീം മുഹമ്മദ്, ബിപിൻ പുനത്തിൽ, ധനേഷ് അയ്യപ്പൻകുട്ടി, ഡോ. അനില ആൽബർട്ട്, ഡോ. രംഗൻ, ഫിറോഷ് പരീത്, ജിജു എം ലാൽ, കിരൺ കെ.ബി, മുനീർ എം.എഛ്, രമേശ് കാപ്പാടൻ, സഞ്ജയ് വിശ്വനാഥൻ, ശങ്കർ റാം, അഡ്വ. സ്മിതാ മനോജ്, സൂരജ് കുണ്ടുവളപ്പിൽ, ശ്രീജിത്ത് എസ് നായർ, ടിജോ കെ മാത്യു, വിനോദ് കെ എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായും ഓഡിറ്റർമാരായി സുനിൽ കുമാർ വി.പി, സുരേഷ് കുമാർ എം കെ എന്നിവരെയും തെരഞ്ഞെടുത്തു.

സലിം കോട്ടയിൽ



ഓൺലൈൻയായി നടന്ന യോഗത്തിനു ശ്രീ. ഷാജി മഠത്തിൽ പ്രശാന്ത് വാരിയർ എന്നിവർ മോഡറേറ്റർമാരായി പ്രവർത്തിച്ചു. തുടർ വർഷങ്ങളിലെ പി പി എഫിന്റെ പ്രവർത്തനത്തിന് എല്ലാവരുടെയും സഹകരണം പ്രസിഡന്റും സെക്രെട്ടറിയും അഭ്യർത്ഥിച്ചു. ശ്രീമതി. ഷേർളി ശശി രാജൻ സമ്മേളനത്തിന് നന്ദി രേഖപ്പെടുത്തി. സമ്മേളനത്തിന് ശേഷം അവയവ ദാനത്തെ (Share Organs, Save Lives) ആസ്പദമാക്കി KNOS സംസ്ഥാന നോഡൽ ഓഫീസർ *ഡോ: നോബിൾ ഗ്രെയ്‌ഷ്യസ് വെബിനാറും നടത്തി.

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.