• Logo

Allied Publications

Europe
ഒഡെപെക് വഴി ജര്‍മനിയിലേക്ക് നഴ്സിംഗ് റിക്രൂട്ട്മെന്‍റ്
Share
തിരുവനന്തപുരം: ബെല്‍ജിയത്തിനു പിന്നാലെ ജര്‍മനിയിലേക്കും നഴ്സുമാരെ റിക്രൂട്ട്മെന്‍റ് ചെയ്യുന്ന നടപടികളുമായി കേരള സര്‍ക്കാരിന്‍റെ ഉടമസ്ഥതയിലുള്ള ഓവര്‍സീസ് ഡെവലപ്മെന്‍റ് ആൻഡ് എംപ്ളോയ്മെന്‍റ് പ്രമോഷന്‍ കണ്‍സല്‍ട്ടന്‍റ് ലിമിറ്റഡ് രംഗത്തുവന്നു.

തൊഴിലും നൈപുണ്യവും വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ഒഡെപെകിന്‍റെ സൗജന്യ ജര്‍മ്മന്‍ റിക്രൂട്ട്മെന്‍റ് പ്രോഗ്രാമിന്‍റെ സംസ്ഥാനതല ഉദ്ഘാടനം പൊതുവിദ്യാഭ്യാസ, തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി തിരുവനന്തപുരത്ത് മാര്‍ച്ച് 22 ന് നിര്‍വഹിച്ചു.

ഒഡെപെകിന്‍റെ ഏറ്റവും പുതിയ പദ്ധതിയായ സൗജന്യ ജര്‍മ്മന്‍ റിക്രൂട്ട്മെന്‍റ് പ്രോഗ്രാം വഴി ഈ മേഖലയിലെ തട്ടിപ്പുകള്‍ ഒരു പരിധിവരെ തടയാന്‍ പൊതുമേഖലാ സ്ഥാപനമായ ഒഡെപെകിന്റെ ഇടപെടലിലൂടെ കഴിയുമെന്ന് മന്ത്രി വ്യക്തമാക്കി. ചടങ്ങില്‍ ഗതാഗത മന്ത്രി ആന്‍റണി രാജു അധ്യക്ഷത വഹിച്ചു. ഒഡെപെക് ചെയര്‍മാന്‍ അഡ്വ. കെ.പി. അനില്‍ കുമാര്‍, എംഡി അനൂപ് കെ. എ., ജര്‍മ്മന്‍ ഏജന്‍സി ഫോര്‍ സ്കില്‍ഡ് വര്‍ക്കേഴ്സ് ഫോര്‍ ഹെല്‍ത്ത് ആന്‍ഡ് നഴ്സിംഗ് പ്രഫഷൻ (ഡിഫാ) എക്സിക്യൂട്ടീവ് ഡയറക്ടര്‍ തോര്‍സ്ററന്‍ കീഫര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ജര്‍മനിയിലേക്കു നഴ്സുമാര്‍ക്കുള്ള സൗജന്യ റിക്രൂട്ട്മെന്‍റും രജിസ്ട്രേഷനും നേടുന്നതിനാവശ്യമായ ജര്‍മന്‍ ഭാഷാ പരിശീലനവും ഒഡെപെക് തന്നെ സൗജന്യമായി നല്‍കും. ജര്‍മന്‍ ഭാഷയുടെ ബി 1 ലെവല്‍ പാസാകുന്ന നഴ്സുമാര്‍ക്ക് അസിസ്റ്റന്‍റ് നഴ്സായി ജോലി ചെയ്യുന്നതിനൊപ്പം ബി 2 ലെവല്‍ പരീക്ഷ പൂര്‍ത്തിയാക്കുന്നതിനനുസരിച്ച് രജിസ്ട്രേഡ് നഴ്സായി മാറുന്നതിനും അവസരമുണ്ട്. ഈ പദ്ധതിയുടെ ഭാഗമായി ജര്‍മന്‍ ഭാഷയില്‍ ഓണ്‍ലൈന്‍, ഓഫ്‌ലൈൻ കോഴ്സുകളും ഒഡെപെക് ആരംഭിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

ജര്‍മന്‍ ഫ്രീ നഴ്സിംഗ് റിക്രൂട്ട്മെന്‍റെ വിശദാംശങ്ങള്‍ അറിയാന്‍ ഒഡെപക് കൊച്ചിയിലും കോഴിക്കോട്ടും സെമിനാറുകള്‍ നടത്തുന്നുണ്ട്. രജിസ്ട്രേഷന്‍ ഇല്ലാതെതന്നെ ഈ സ്ഥലങ്ങളില്‍ സെമിനാറില്‍ പങ്കെടുക്കാന്‍ കഴിയുമെന്ന് ഒഡെപെക് എംഡി അനൂപ് പറഞ്ഞു. രാവിലെ 10 മുതല്‍ 12 വരെയാണ് സെമിനാര്‍.

Register now to attend a seminar "FREE Recruitment of Nurses to GermanyThrough ODEPC, Government of Kerala''26 March 2022, Venue: K P Kesavamenon Hall, Kozhikode

ഇയുവിൽ ജ്വലന എഞ്ചിന്‍ വാഹനങ്ങള്‍ ചരിത്രമാവും.
ബ്രസല്‍സ്: യുറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ 2035 ഓടെ യൂറോപ്പില്‍ ജ്വലന എൻജിൻ വാഹനങ്ങൾ ചരിത്രത്തിൽ ഇടംപിടിക്കും.
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ യുവജന ക്യാമ്പ് നടത്തി.
ബിർമിങ്ഹാം : ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത എസ് എം വൈ എമ്മിന്‍റെ നേതൃത്വത്തിൽ രൂപതയിലെ യുവതീ യുവാക്കൾക്കായി നടത്തിയ ത്രിദിന യുവജന ക്യാമ്പ് ‘മാർഗം
യുകെയിലെ മലയാറ്റൂർ തിരുനാൾ ശനിയാഴ്ച; ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ.
മാഞ്ചസ്റ്റർ: മാഞ്ചസ്റ്റർ ദുക്റാന തിരുനാൾ ശനിയാഴ്ച നടക്കും.
യുക്മ കേരളപൂരം വള്ളംകളി 2022 ലോഗോ മത്സരത്തിന് അപേക്ഷകൾ ക്ഷണിച്ചു.
ലണ്ടൻ: യുക്മ സംഘടിപ്പിക്കുന്ന നാലാമത് കേരളപൂരം വള്ളംകളി 2022 ന്‍റെ ലോഗോ തിരഞ്ഞെടുക്കുവാൻ യുക്മ ദേശീയ സമിതി മത്സരം നടത്തുകയാണ്.
നോട്ടിംഗ് ഹാം സെന്‍റ് ജോൺ മിഷനിൽ സംയുക്ത തിരുനാൾ ആഘോഷവും , വിശുദ്ധ കുർബാന സ്വീകരണവും.
നോട്ടിംഗ് ഹാം: ഭാരത അപ്പോസ്തലനായ വിശുദ്ധ തോമാ ശ്ലീഹായുടെയും, വി ശുദ്ധ അൽഫോൻസാമ്മയുടെയും, വി.