• Logo

Allied Publications

Middle East & Gulf
കുവൈറ്റ് മോട്ടോർ ഷോ ഉദ്ഘാടനം ചെയ്തു
Share
കുവൈറ്റ് സിറ്റി : കുവൈറ്റ് മോട്ടോർ ഷോ 360 മാളിൽ ആരംഭിച്ചു. കുവൈത്തിലെ വാഹന പ്രേമികളുടെ ആവേശമായ ഷോ കഴിഞ്ഞ ദിവസമാണ് പൊതുമരാമത്ത് മന്ത്രി അലി അൽ മൂസ പ്രദർശനം ഉദ്ഘാടനം ചെയ്തത്. വാഹനങ്ങളുടെ വിസ്മയ ലോകം അവതരിപ്പിക്കുന്ന ഷോയുടെ പത്താം എഡിഷനാണ് രാജ്യം വേദിയാകുന്നത്‌.

ഏപ്രിൽ ഒന്ന് വരെ നീളുന്ന പ്രദര്‍ശനത്തില്‍ ലോകത്തിലെ ഏറ്റവും വില കൂടിയ ആഡംബര കാറുകളാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ലോകോത്തര ബ്രാന്‍ഡുകളുടെ ഏറ്റവും പുതിയ മോഡലുകളാണ് ഷോയിലുള്ളത്. ഉദ്ഘാടനദിവസം തന്നെ ആയിരങ്ങള്‍ ഒഴുകിയെത്തി.കൊവിഡ് ബാധയെ തുടർന്ന് രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പ്രദർശനം നടക്കുന്നത്.

രാജ്യത്തെ ഏറ്റവും വലിയ വാർഷിക കാർ ഇവന്‍റുകളിൽ ഒന്നാണിത്. അത്യാധുനിക കാറുകള്‍ അന്താരാഷ്ട്ര കമ്പനികളുടെ ബാനറിന് കീഴില്‍ പ്രത്യേകം സജ്ജീകരിച്ച സ്ഥലത്ത് പുതിയ കാറുകളുടെ ലോഞ്ചിംഗും മേളയുടെ ഭാഗമായുണ്ട്. കോടികള്‍ വിലയുള്ള ബുഗാട്ടി, ആസ്റ്റിന്‍ മാര്‍ട്ടിന്‍, ബെന്‍റ്ലി, ഫെരാരി, ലംബോര്‍ഗിനി, റോള്‍സ് റോയ്‌സ്, ബെന്‍സ് തുടങ്ങിയ ബ്രാൻഡുകളുള്ള 150ലധികം കാറുകളും മോട്ടോർസൈക്കിളുകളും ഷോയില്‍ പങ്കെടുക്കുന്നുണ്ട്.

സലിം കോട്ടയിൽ

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.