• Logo

Allied Publications

Australia & Oceania
വേ​ള്‍​ഡ് മ​ദ​ര്‍ വി​ഷ​ന്‍ പു​ര​സ്‌​കാ​ര​ങ്ങ​ൾ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Share
ആ​ല​പ്പു​ഴ: വേ​ള്‍​ഡ് മ​ദ​ര്‍ വി​ഷ​ന്‍റെ ഒ​ൻ​പ​താ​മ​ത് ക​ണി​യാം​പ​റ​മ്പി​ല്‍ മേ​രി മാ​ത്യു മെ​മ്മോ​റി​യ​ല്‍ പു​ര​സ്‌​കാ​ര​ത്തി​നാ​യി അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ന​ട​നും എ​ഴു​ത്തു​കാ​ര​നും സം​വി​ധാ​യ​ക​നും വേ​ള്‍​ഡ് മ​ദ​ര്‍ വി​ഷ​ന്‍ ചെ​യ​ര്‍​മാ​നു​മാ​യ ജോ​യി കെ.​ മാ​ത്യു​വി​ന്‍റെ മാ​താ​വ് മേ​രി മാ​ത്യു​വി​ന്‍റെ സ്മ​ര​ണാ​ർ​ഥ​മാ​ണ് അ​വാ​ർ​ഡ് ഏ​ർ​പ്പെ​ടു​ത്തി​യ​ത്. അ​വാ​ര്‍​ഡി​നാ​യി അ​പേ​ക്ഷ​ക​ള്‍ ഏ​പ്രി​ല്‍ 30ന​കം wmothervision@gmail.com എ​ന്ന ഇ​മെ​യി​ലി​ല്‍ അ​യ​യ്ക്ക​ണം.

സെ​പ്റ്റം​ബ​റി​ല്‍ ന​ട​ക്കു​ന്ന വേ​ള്‍​ഡ് മ​ദ​ര്‍ വി​ഷ​ൻ 25ാം വാ​ര്‍​ഷി​കാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ പു​ര​സ്‌​കാ​ര​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്യും. മ​ദ​ര്‍ വി​ഷ​ന്‍ ആ​ഗോ​ള മ​ല​യാ​ളി​ക​ള്‍​ക്കി​ട​യി​ല്‍ സം​ഘ​ടി​പ്പി​ച്ച സാ​ഹി​ത്യ മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ള്‍​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ളും അ​ന്ന് വി​ത​ര​ണം ചെ​യ്യും.

ജീ​വ​കാ​രു​ണ്യം, സാ​മൂ​ഹി​കം, വി​ദ്യാ​ഭ്യാ​സം എ​ന്നീ മേ​ഖ​ല​ക​ളി​ലെ സേ​വ​ന​ങ്ങ​ളി​ലൂ​ടെ സ​മൂ​ഹ​ത്തി​ലെ ദു​ര്‍​ബ​ല വി​ഭാ​ഗ​ങ്ങ​ളു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​ര്‍​ക്ക് അ​വാ​ര്‍​ഡി​നാ​യി അ​പേ​ക്ഷി​ക്കാം.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ജീ​വ​കാ​രു​ണ്യ, വി​ജ്ഞാ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ൾ, പാ​ച​കം എ​ന്നി​വ​യി​ല്‍ സ​ജീ​വ​മാ​യ വ്യ​ക്തി​ത്വ​ങ്ങ​ള്‍​ക്കും സം​ഘ​ട​ന​ക​ള്‍​ക്കും ഗ്രൂ​പ്പു​ക​ള്‍​ക്കും അ​പേ​ക്ഷി​ക്കാം. സം​ഘ​ട​ന​ക​ള്‍​ക്കും വ്യ​ക്തി​ക​ള്‍​ക്കും അ​വാ​ര്‍​ഡി​ന് അ​ര്‍​ഹ​ത​യു​ള്ള​വ​രെ നി​ര്‍​ദേ​ശി​ക്കാം.

സ​ന്ദേ​ശ ച​ല​ച്ചി​ത്ര​ങ്ങ​ളു​ടെ നി​ര്‍​മാ​ണ​വി​ത​ര​ണ രം​ഗ​ത്തും ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന രം​ഗ​ത്തും അ​ഭി​മാ​നാ​ര്‍​ഹ​മാ​യ നേ​ട്ട​ത്തോ​ടെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന വേ​ള്‍​ഡ് മ​ദ​ര്‍ വി​ഷ​ന്‍ ഇ​തി​ന​കം ചെ​റു​തും വ​ലു​തു​മാ​യ 12 സ​ന്ദേ​ശ ചി​ത്ര​ങ്ങ​ളും മൂ​ന്ന് ഡോ​ക്യൂ​മെ​ന്‍റ​റി​ക​ളും നി​ർ​മി​ച്ചു ക​ഴി​ഞ്ഞു. രാ​ജ്യാ​ന്ത​ര പു​ര​സ്കാ​ര​ങ്ങ​ൾ ഉ​ൾ​പ്പ​ടെ നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ൾ ഇ​വ​യ്ക്ക് ല​ഭി​ക്കു​ക​യും ചെ​യ്തു.

"വി​ദേ​ശ​ത്തു​നി​ന്നും തി​രി​കെ​യെ​ത്തു​ന്ന വ​നി​ത​ക​ൾ​ക്കു തൊഴിൽ ഉറപ്പാക്കണം'.
തി​രു​വ​ന​ന്ത​പു​രം: വി​ദേ​ശ​ത്തു​നി​ന്നും തി​രി​കെ​യെ​ത്തു​ന്ന വ​നി​ത​ക​ൾ​ക്കു തൊ​ഴി​ൽ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നു മെ​ൽ​ബ​ണി​ലെ ഊ​ർ​ജ​ജ​ല​വി​ത​ര​ണ മേ​ഖ​
ജ​ഗ​ജീ​വ് കു​മാ​ർ ലോ​ക കേ​ര​ളസ​ഭ​യി​ലേ​ക്ക്.
മെ​ൽ​ബ​ണ്‍: ലോ​ക കേ​ര​ള സ​ഭ​യു​ടെ മൂ​ന്നാം സ​മ്മേ​ള​ന​ത്തി​ലേ​ക്ക് ജ​ഗ​ജീ​വ് കു​മാ​ർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.
സേ​വ​നം ഓ​സ്ട്രേ​ലി​യ മാ​തൃ​ദി​നാ​ഘോ​ഷ​വും ന​ഴ്സ​സ് ദി​ന​വും സം​ഘ​ടി​പ്പി​ച്ചു.
പെ​ർ​ത്ത്: ആ​ഗോ​ള​ത​ല​ത്തി​ൽ ശി​വ​ഗി​രി മ​ഠം സം​ഘ​ടി​പ്പി​ക്കു​ന്ന ശി​വ​ഗി​രി തീ​ർ​ഥാ​ട​ന​ത്തി​ന്‍റെ ന​വ​തി, ബ്ര​ഹ്മ​വി​ദ്യാ​ല​യ​ത്തി​ന്‍റെ ക​ന​ക​ജൂ​
സ​ന്തോ​ഷ് ക​രി​ന്പു​ഴ ലോ​ക കേ​ര​ള​സ​ഭാം​ഗം.
സി​ഡ്നി: പ്ര​മു​ഖ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ സ​ന്തോ​ഷ് ക​രി​ന്പു​ഴ​യെ ലോ​ക കേ​ര​ള സ​ഭാം​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു.
ഓ​സ്ട്രേ​ലി​യാ​യി​ലെ ഇ​പ്സ്വി​ച് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന് ന​വ​നേ​തൃ​ത്വം.
ബ്രി​സ്ബെ​യ്ൻ: ഇ​പ്സ്വി​ച്ചി​ലെ മ​ല​യാ​ളി​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഇ​പ്സ്വി​ച് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ അ​ടു​ത്ത ഒ​രു വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ ഭാ​