• Logo

Allied Publications

Americas
ഫോമാ കേരളാ കൺവൻഷൻ തിരുവനന്തപുരത്ത്
Share
കാരുണ്യ പ്രവർത്തികളുടെയും ജനസേവനത്തിന്‍റേയും പുതിയ മാതൃകകൾ മലയാളികൾക്കും കേരളത്തിനും സമ്മാനിച്ച പ്രവാസി മലയാളികളുടെ പ്രിയ സംഘടനയായ ഫോമായുടെ ഏഴാമത് കേരളാ കൺവൻഷൻ തിരുവനന്തപുരത്ത് മേയ് 13, 14, 15 തീയതികളിൽ നടക്കും.

രാഷ്ട്രീയ സാംസ്കാരികസാമൂഹ്യ രംഗത്തെ പ്രമുഖർ കൺവൻഷനിൽ പങ്കെടുക്കും. അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന പ്രവാസിമലയാളികളും ഫോമായുടെ നേതാക്കളും അഭ്യുദയകാംഷികളും കൺവൻഷനിൽ എത്തിച്ചേരും.

ഫോമാ കേരളാ കൺവൻഷനു മുന്നോടിയായി മേയ് അഞ്ചിനു ലോക മലയാളി ബിസിനസുകാർ ഒന്നിക്കുന്ന "ഫോമാ എംപവർ കേരളാ 2022' ബിസിനസ് മീറ്റിനു എറണാകുളത്തെ ഗ്രാൻഡ് ഹയാത്തിൽ തുടക്കം കുറിക്കും. ജീവകാരുണ്യ രംഗത്തും ആതുര പ്രവർത്തനത്തിനും എക്കാലവും മുൻ‌തൂക്കം നൽകുന്ന ഫോമാ മേയ് 6 നും 12 നും ഇടയിൽ വിവിധ ഗ്രാമങ്ങളിൽ മെഡിക്കൽ ക്യാമ്പുകളും സംഘടിപ്പിക്കുന്നുണ്ട്.

കേരളാ കൺവൻഷനോടനുബന്ധിച്ചു സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള നൂറു കുട്ടികൾക്ക് ഉപരി പഠനത്തിനുള്ള ധനസഹായം ഫോമാ വിമെൻസ്‌ഫോറത്തിന്‍റെ നേതൃത്വത്തിൽ വിതരണം ചെയ്യും.

കഴിഞ്ഞ രണ്ടു വർഷക്കാലയളവിൽ നാലുകോടി രൂപയുടെ കാരുണ്യസേവന പദ്ധതികളാണ് ഫോമാ കേരളത്തിൽ നടപ്പിലാക്കിയത്. പ്രത്യകിച്ചും കോവിഡ് കാലയളവിൽ എല്ലാ ജില്ലകളിലേക്കും വെന്‍റിലേറ്ററുകൾ, ജീവൻ രക്ഷാ ഉപകരണങ്ങൾ, തുടങ്ങിയവ നൽകി ഫോമാ മറ്റു സംഘടനകൾക്ക് മാതൃകയായി. ബാലരാമപുരത്തെ കൈത്തറി തൊഴിലാളികളെ സംരക്ഷിക്കുന്നതിനുൾപ്പടെയുള്ള പദ്ധതികൾ നടപ്പിലാക്കിയതും ഫോമാ ഹെല്പിംഗ് ഹാൻഡ് വഴി കേരളത്തിലെ നിരവധി പേർക്ക് സാമ്പത്തിക സഹായങ്ങളും ഭാവന പദ്ധതികളും നടപ്പിലാക്കിയതും ഈ കാലയളവിലാണ്.

പുതിയ കാരുണ്യ പദ്ധതികളെ കുറിച്ചും സഹായ പദ്ധതികളുടെ നടത്തിപ്പിനെ കുറിച്ചും കൺ
വൻഷനിൽ ചർച്ച ചെയ്യും.

കൺവൻഷൻ വിജയിപ്പിക്കുന്നതിന് എല്ലാവിധ സഹായ സഹകരണങ്ങളും ഉണ്ടാകണമെന്ന് ഫോമാ പ്രസിഡന്‍റ് അനിയൻ ജോർജ്, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻ, ട്രഷറർ തോമസ് ടി.ഉമ്മൻ, വൈസ് പ്രസിഡന്‍റ് പ്രദീപ് നായർ, ജോയിന്‍റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്‍റ് ട്രഷറർ ബിജു തോണിക്കടവിൽ കേരള കൺവൻഷൻ ചെയർമാൻ ഡോ. ജേക്കബ് തോമസ്, എന്നിവർ അഭ്യർഥിച്ചു.

ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സി​ൽ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു.
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ കാ​ത്ത​ലി​ക്ക് ഇ​ട​വ​ക​യി​ൽ വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു.
ഫാ. ജോ​സ​ഫ് ​ത​ച്ചാ​റ​യ്ക്ക് ഹൂ​സ്റ്റ​ണി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
ഹൂ​സ്റ്റ​ൺ: സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ഫൊ​റോ​നാ ഇ​ട​വ​ക​യി​ൽ അ​സി​സ്റ്റ​ന്‍റ് വി​കാ​രി​യാ​യി ര​ണ്ടു വ​ർ​ഷം സേ​വ​ന​മ​നു​ഷ്ടി​ച്ച​ശേ​ഷം ഉ​പ​രി​പ​ഠ​ന​ത്
ജെ​യിം​സ് കൂ​ട​ൽ ശ​നി​യാ​ഴ്ച ചു​മ​ത​ല​യേ​ൽ​ക്കും.
തി​രു​വ​ന​ന്ത​പു​രം: ഓ​വ​ർ​സീ​സ് ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ കോ​ൺ​ഗ്ര​സ് ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റാ​യി ജെ​യിം​സ് കൂ​ട​ൽ ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് കെ​പ
റീ​നി അ​മേ​രി​ക്ക​യി​ല്‍ അ​ന്ത​രി​ച്ചു.
വാഷിംഗ്ടൺ ഡിസി: ചെ​ങ്ങ​ന്നൂ​ര്‍ പാ​ണ്ട​നാ​ട് മൂ​ലേ​ത്ത​റ ജേ​ക്ക​ബ് തോ​മ​സി​ന്‍റെ (ബാ​ബു) ഭാ​ര്യ റീ​നി (റീ​നി മ​മ്പ​ലം70) അ​മേ​രി​ക്ക​യി​ല്‍ അ​ന്ത​രി​
പ്ര​ധാ​ന സം​സ്ഥാ​ന​ങ്ങ​ളി​ൽ ക​ടു​ത്ത മ​ത്സ​രം; ട്രം​പി​ന് നേ​രി​യ മു​ൻ‌​തൂ​ക്ക​മെ​ന്ന് സ​ർ​വേ.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: യു​എ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രം ക​ടു​ക്കു​മെ​ന്ന് പു​തി​യ സ​ർ​വേ.