• Logo

Allied Publications

Americas
ജസ്റ്റിൻ ട്രൂഡോ സർക്കാർ 2025 വരെ അധികാരത്തിൽ തുടരാൻ ധാരണയായി
Share
ഒട്ടാവ: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ലിബറൽ പാർട്ടി ജഗ്‌മീറ്റ് സിംഗിന്‍റെ ന്യൂഡെമോക്രാറ്റിക് പാർട്ടിയുമായി 2025 വരെ അധികാരത്തിൽ തുടരുന്നതിന് ധാരണയായതായി ജസ്റ്റിൻ ട്രൂഡോ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ന്യൂനപക്ഷ പാർട്ടിയായി ലിബറൽ പാർട്ടിക്ക് 2025 വരെ തുടരണമെങ്കിൽ എൻഡിപിയുടെ പിന്തുണ ആവശ്യമാണ്. ആകെയുള്ള 338 സീറ്റിൽ 159 അംഗങ്ങളുടെ ലിബറൽ പാർട്ടിയാണ് എറ്റവും വലിയ കക്ഷി. കൺസർവേറ്റീവ് പാർട്ടിക്ക് 119 ഉം ബ്ലോക്ക് കുബിക്കോയ്സിന് 32 ഉം എൻഡിപിക്ക് 25 ഉം ഗ്രീൻപാർട്ടിക്ക് രണ്ടും ഒരു സ്വതന്ത്രനുമാണുള്ളത്. എൻഡിപിയുടെ പിനുണ കൂടി ലഭിക്കുന്നതോടെ ഭരണകക്ഷിയുടെ അംഗബലം 184 ആയി ഉയരും.

2022 മുതൽ 2025 വരെയുള്ള വർഷങ്ങളിൽ നാലു ബജറ്റ് സമ്മേളനങ്ങളാണ് നടക്കേണ്ടത്. ബജറ്റ് സമ്മേളനങ്ങളിൽ ആരെങ്കിലും അവിശ്വാസ പ്രമേ‍യങ്ങൾ അവതരിപ്പിക്കുകയാണെങ്കിൽ അതിനെ എതിർത്ത് വോട്ടു ചെയ്യുന്നതിനും എൻഡിപിയും ലിബറൽ പാർട്ടിയും ധാരണയായി.

വളരുന്ന സാന്പത്തിക രംഗം, ഗ്രീൻ ജോബ്, കാലാവസ്ഥ വ്യതിയാനം തുടങ്ങിയ നയപരമായ വിഷയങ്ങളിൽ സാധാരണ ജനങ്ങളുടെ ജീവിത ക്ഷേമത്തിനുതകുന്ന തീരുമാനങ്ങൾ ഇരുപാർട്ടികളും തമ്മിൽ ആലോചിച്ചു തീരുമാനിക്കും. ശിശുക്ഷേമം, ഹെൽത്ത്‌കെയർ, ഹൗസിംഗ് എന്നിവയും ഇതിൽ ഉൾപ്പെടും.

ന്യൂ ഡെമോക്രാറ്റിക് പാർട്ടി ലീഡറും ഇന്ത്യൻ കനേഡിയനുമായ ജഗ്‌മീറ്റ് സിംഗ് നടത്തിയ വെർച്വൽ പ്രസ് കോൺഫറൻസിൽ പ്രസിഡന്‍റ് ജസ്റ്റിൻ ട്രൂഡോ സർക്കാരിനു പിന്തുണ നൽകുന്ന കരാറിൽ ഒപ്പുവച്ചതായി സ്ഥിരീകരിച്ചു.

പി.പി. ചെറിയാൻ

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്