• Logo

Allied Publications

Middle East & Gulf
കേളി ന്യൂ സനയ്യ സെൻട്രൽ യൂണിറ്റ് സമ്മേളനം
Share
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ പതിനൊന്നാമത് കേന്ദ്രസമ്മേളനത്തിന്‍റെ ഭാഗമായി ന്യൂ സനയ്യ ഏരിയയിലെ സെൻട്രൽ യൂണിറ്റ് സമ്മേളനം ഏരിയ പരിധിയിൽ നടന്നു. ഓഗസ്റ്റിൽ നടക്കുന്ന കേന്ദ്ര സമ്മേളനത്തിന്ന് മുന്നോടിയായി ജനുവരി മുതൽ ഏപ്രിൽ മാസം വരെ യൂണിറ്റ് സമ്മേളനങ്ങളും മേയ് മുതൽ ജൂലൈ വരെ ഏരിയ സമ്മേളനങ്ങളും നടക്കും.

രക്തസാക്ഷി ധീരജ് നഗറിൽ നടന്ന സമ്മേളനം ലാസുറുദ്ദി യൂണിറ്റ് അംഗം ലിധിൻദാസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി ബൈജു ബാലചന്ദ്രൻ സ്വാഗതവും യൂണിറ്റ് പ്രസിഡന്‍റ് ബേബി ചന്ദ്രകുമാർ അധ്യക്ഷതയും വഹിച്ചു. യൂണിറ്റ് സെക്രട്ടറി ബൈജു ബാലചന്ദ്രൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ സജീഷ് വരവ്ചെലവു റിപ്പോർട്ടും കേളി കേന്ദ്ര കമ്മിറ്റി അംഗം മധു പട്ടാമ്പി സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. കേളി ആക്ടിംഗ് സെക്രട്ടറി ടി.ആർ. സുബ്രമണ്യൻ, മധു പട്ടാമ്പി, ബൈജു ബാലചന്ദ്രൻ എന്നിവർ ചർച്ചകൾക്ക് മറുപടി പറഞ്ഞു. രാജേഷ് രക്തസാക്ഷി പ്രമേയവും സജീഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. രാജേഷ്, സജീഷ്, സതീഷ് കുമാർ എന്നിവർ വിവിധ രാഷ്ട്രീയ പ്രമേയങ്ങൾ അവതരിപ്പിച്ചു.

കേളി ജോയിന്‍റ് സെക്രട്ടറി സുരേഷ് കണ്ണപുരം, ഏരിയ രക്ഷാധികാരി സമിതി സെക്രട്ടറി മനോഹരൻ, ഏരിയ ആക്ടിംഗ് സെക്രട്ടറി ജോർജ് വർഗീസ്, ഏരിയ രക്ഷാധികാരി സമിതി അംഗങ്ങളായ ഹുസൈൻ മണക്കാട്, ഷിബു തോമസ്, നിസാർ മണ്ണഞ്ചേരി, അബ്ദുൽ നാസർ, ഏരിയ കമ്മിറ്റി അംഗങ്ങളായ ഷൈജു ചാലോട്, കരുണാകരൻ മണ്ണടി, സതീഷ് കുമാർ, വിജയരാഘവൻ എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു.

പ്രസിഡന്‍റ് ബേബി ചന്ദ്രകുമാർ, വൈസ് പ്രസിഡന്‍റ് സജി കാവന്നൂർ , സെക്രട്ടറി ബൈജു ബാലചന്ദ്രൻ, ജോയിന്‍റ് സെക്രട്ടറി സജീഷ്, ട്രഷറർ രാജേഷ് കുമാർ, ജോയിന്‍റ് ട്രഷറർ ഷാജി പി.എൻ. എന്നിവരെ പുതിയ ഭാരവാഹികളായും, അഗസ്തി മുള്ളൂർ, ചാക്കോ എന്നിവരെ എക്സികുട്ടീവ് അംഗങ്ങളായും തെരഞ്ഞെടുത്തു. ബൈജു ബാലചന്ദ്രൻ നന്ദി പറഞ്ഞു.

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.