• Logo

Allied Publications

Americas
യൂറോപ്പിൽ കോവിഡ് വ്യാപനം രൂക്ഷം; അമേരിക്കൻ പൗരന്മാർ കരുതിയിരിക്കണമെന്ന് വിവേക് മൂർത്തി
Share
വാഷിംഗ്ടൺ ഡിസി: യൂറോപ്പിൽ കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ അമേരിക്കൻ പൗരന്മാർ ക രുതിയിരിക്കണമെന്നും എന്നാൽ പരിഭ്രാന്തരാകരുതെന്നും അമേരിക്കൻ സർജൻ ജനറൽ വിവേക് മൂർത്തി മുന്നറിയിപ്പു നൽകി.

യുകെ, ഫ്രാൻസ്, ജർമനി, ഇറ്റലി തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിൽ പുതിയ BA2 കോവിഡ് വേരിയന്‍റ് കേസുകൾ വർധിച്ചുവരുന്നു. ഇതൊരിക്കലും നാം തള്ളികളയരുത്. അമേരിക്കയിലും ഇതു വ്യാപിക്കുന്നതിന് സാധ്യതയുണ്ടെന്നാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

കഴിഞ്ഞ രണ്ടു വർഷമായി അമേരിക്കയിൽ പതിനായിരങ്ങളുടെ മരണത്തിനിടയാക്കിയ കോവിഡ് വ്യാപനത്തിന്‍റെ ശക്തി കുറഞ്ഞുവരികയാണ്. കർശനമായ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു വാക്സിനേഷനിലൂടേയും നമുക്ക് കോവിഡിനെ നിയന്ത്രിക്കാൻ കഴിഞ്ഞു. എന്നാൽ കോവിഡ് പൂർണമായി മാറിയെന്നു വിശ്വസിക്കാറായിട്ടില്ല.

അടുത്ത മാസങ്ങളിൽ വ്യാപനം വർധിക്കുന്നതിനോ കുറയുന്നതിനോ ഉള്ള സാധ്യതകൾ തള്ളിക്കളയാനാകില്ല. നമ്മുടെ ലക്ഷ്യം ആളുകളെ ആശുപത്രിയിൽ നിന്നും അകറ്റി നിർത്തുകയെന്നതാണ്. അവരുടെ ജീവൻ രക്ഷിക്കുകയും വേണം. വാക്സീൻ, ബൂസ്റ്റർ, ചികിത്സ എന്നിവയിൽ നാം ശ്രദ്ധിക്കണം. ഇത്രയും കാര്യങ്ങൾ നാം കൃത്യമായി ചെയ്താൽ കോവിഡ് വന്നാൽ പോലും അതിനെ അതിജീവിക്കുവാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വാരാന്ത്യം ഇത്തരത്തിലുള്ള മുന്നറിയിപ്പു ആന്‍റണി ഫൗച്ചിയും നൽകിയിരുന്നു. ഇരുവരുടെയും പ്രസ്താവന സൂചിപ്പിക്കുന്നത് മറ്റൊരു കോവിഡ് തരംഗത്തിനുള്ള സാധ്യതകളാണെന്നുവേണം കരുതാൻ.

പി.പി. ചെറിയാൻ

നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന് ന​വ നേ​തൃ​ത്വം.
ന്യൂ​യോ​ർ​ക്ക്: നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ന്നു.
ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് കോ​ട​തി.
ന്യൂ​യോ​ർ​ക്ക്: കോ​ട​തി ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് ജ​സ
യു​എ​സി​ൽ മ​രു​ന്നു​ക​ൾ തി​രി​കെ വിളിച്ച് ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ൾ.
ന്യൂ​യോ​ർ​ക്ക്: യു​എ​സ് വി​പ​ണി​യി​ൽ നി​ന്ന് പ്ര​ധാ​ന ജീ​വ​ൻ ര​ക്ഷാ മ​രു​ന്നു​ക​ൾ തി​രി​ച്ച് വി​ളി​ച്ച് ഇ​ന്ത്യ​ൻ ക​ന്പ​നി​ക​ളാ​യ സി​പ്ല​യും ഗ്ലെ​ൻ​മാ
കെ.​എം. ഏ​ലി​യ​മ്മ അ​ന്ത​രി​ച്ചു.
തി​രു​വ​ല്ല: ചാ​ത്ത​മ​ല വെ​ട്ടു​ചി​റ​യി​ൽ കൊ​ച്ചു​പ​റ​മ്പി​ൽ പ​രേ​ത​നാ​യ കെ.​സി. ജോ​ർ​ജി​ന്‍റെ ഭാ​ര്യ റി​ട്ട​യേ​ർ​ഡ് അ​ധ്യാ​പി​ക കെ.​എം.
മ​ല​യാ​ളി യു​വ​തി കാ​ന​ഡ​യി​ൽ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ; ഭ​ർ​ത്താ​വി​നെ കാ​ണാ​നി​ല്ല.
ഒട്ടാവ: ചാ​ല​ക്കു​ടി സ്വ​ദേ​ശ​നി​യാ​യ യു​വ​തി കാ​ന​ഡ​യി​ൽ വീ​ടി​ന​ക​ത്ത് ദു​രൂ​ഹ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച​നി​ല​യി​ൽ.