• Logo

Allied Publications

Middle East & Gulf
അൽ ഷംഖയിൽ ലുലു ഗ്രൂപ്പിന്‍റെ പുതിയ ഹൈപ്പർമാർക്കറ്റ്
Share
അബുദാബി: ലുലു ഗ്രൂപ്പിന്‍റെ ഏറ്റവും പുതിയ ഹൈപ്പർമാർക്കറ്റ് അബുദാബി അൽ ഷംഖയിൽ പ്രവർത്തനം ആരംഭിച്ചു. അബുദാബിയിലെ 36ാമത്തേയും ആഗോള തലത്തിൽ ലുലു ഗ്രൂപ്പിന്‍റെ 226 മത്തേയും ഷോറൂമാണ് ഷംഖ മാളിൽ പ്രവർത്തനം ആരംഭിച്ചത്.

അബുദാബി മുനിസിപ്പാലിറ്റി ഡയറക്ടർ സുൽത്താൻ ഹുവേയർ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി എന്നിവരുടെ സാന്നിധ്യത്തിൽ അബുദാബി മുൻസിപ്പാലിറ്റി അൽ വത്ബ ബ്രാഞ്ച് ഡയറക്ടർ ഹസൻ അലി അൽ ദാഹിരിയാണ് പുതിയ ലുലു ഹൈപ്പർ മാർക്കറ്റിന്‍റെ ഉദ്ഘാടനം നിർവഹിച്ചത്. ലുലു ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ സൈഫി രൂപാവാല, എക്സിക്യൂട്ടീവ് ഡയറക്ടർ അഷ് റഫ് അലി, അബുദാബി റീജൺ ഡയറക്ടർ അബൂബക്കർ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

അൽ ശംഖ മാളിൽ പ്രവർത്തിക്കുന്ന ലുലു ഹൈപ്പർമാർക്കറ്റ് മികച്ച ഷോപ്പിംഗ് അനുഭവമാണ് ഉപഭോക്താക്കൾക്ക് സമ്മാനിക്കുന്നത്. 60,000 ചതുരശ്ര അടി വിസ്തീർണമുള്ള ലുലു ഹൈപ്പർമാർക്കറ്റിൽ ഗ്രോസറി, ബേക്കറി, പാലുത്പന്നങ്ങൾ, ആരോഗ്യ സൗന്ദര്യ വർധക വസ്തുക്കൾ, വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക്സ് തുടങ്ങിയവ മിതമായ നിരക്കിലാണ് ഒരുക്കിയിട്ടുള്ളത്.

ഈ വർഷം മൂന്നു മാർക്കറ്റുകൾ കൂടി അബുദാബിയിൽ ആരംഭിക്കുമെന്നും ദീർഘവീക്ഷണത്തോടെയുള്ള യുഎഇയുടെ വികസനത്തിന്‍റെ ഭാഗമാകുന്നതിൽ ഏറെ അഭിമാനമുണ്ടെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു.

തിരഞ്ഞെടുക്കപ്പെട്ട ബ്രാൻഡുകളുടെ റീട്ടെയിൽ സ്റ്റോറുകൾ, വിനോദ കേന്ദ്രം, ഫുഡ് കോർട്ട്, ഫിറ്റ്‌നസ് സെന്‍റർ, കോഫി ഷോപ്പുകൾ, കെഎഫ്സി, പിസ്സ ഹട്ട്, മുനിസിപ്പാലിറ്റി ഓഫീസ്, മറ്റു സൗകര്യങ്ങൾ എന്നിവയും പുതിയ മാളിലുണ്ട്.

അനിൽ സി. ഇടിക്കുള

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.