• Logo

Allied Publications

Europe
"നീന ക്രിക്കറ്റ് ക്ലബ് ' ക്രിസ്റ്റൽ ജൂബിലി നിറവിൽ
Share
ഡബ്ലിൻ: അയർലൻഡിലെ ആദ്യകാല മലയാളി ക്രിക്കറ്റ് ക്ലബുകളിൽ ഒന്നായ "നീനാ ക്രിക്കറ്റ് ക്ലബ്' മികച്ച നേട്ടങ്ങളുമായി 15 വർഷങ്ങൾ പിന്നിടുകയാണ് .നിലവിൽ മൺസ്റ്റർ ക്രിക്കറ്റ് യൂണിയൻ ഒന്നാം ഡിവിഷനിലാണ് നീനാ ക്രിക്കറ്റ് ക്ലബ് കളിച്ചുകൊണ്ടിരിക്കുന്നത് .

2007 ൽ ടിപ്പററി കൗണ്ടിയിലെ നീന ടൗണിൽ ഒരു കൂട്ടം മലയാളി സുഹൃത്തുക്കൾ ചേർന്ന് ആരംഭിച്ച ഈ ക്ലബ് അതിന്‍റെ ജൈത്രയാത്രയിൽ നിരവധി നേട്ടങ്ങൾ കുറിച്ചിട്ടുണ്ട്. 2012 മൺസ്റ്റർ ചാമ്പ്യൻസ്, 2013,2014, 2015 മൺസ്റ്റർ റണ്ണേഴ്‌സ് അപ്പ് എന്നിങ്ങനെ തുടർച്ചയായി മികച്ച പ്രകടനം കാഴ്ചവച്ച് നീനാ നിവാസികൾക്കും വിശിഷ്യ മലയാളിക്കും അഭിമാനമായി മാറി.
2013 ൽ കണ്ണൻ ശ്രീനിവാസ് , 2021 ൽ ക്യാപ്റ്റൻ ജിൻസൺ അബ്രഹാം എന്നിവർ മൺസ്റ്ററിലെ മികച്ച താരങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു .

നിരവധി മികച്ച പ്രകടനങ്ങൾ കൊണ്ട് ഇതിനോടകം മൺസ്റ്റർ ക്രിക്കറ്റ് യൂണിയനിൽ നീന ക്രിക്കറ്റ് ക്ലബ് തങ്ങളുടെ മുഖമുദ്ര പതിപ്പിച്ചുവെന്നും മൺസ്റ്റർ മുൻനിര ക്ലബുകൾക്ക് ഗ്രൗണ്ടിൽ വെല്ലുവിളി ഉയർത്തുകയും പലവട്ടം വിജയക്കൊടി പാറിക്കുകയും ചെയ്ത് നീനയുടെ നിറസാന്നിദ്ധ്യം അറിയിച്ചുവെന്നും ആദ്യ ചെയർമാൻ ടോം പോളും 2012 മൺസ്റ്റർ കപ്പ് വിന്നിംഗ് ക്യാപ്റ്റനും മാൻ ഓഫ് ദി മാച്ചും ആയ ജിൻസൺ എബ്രഹാമും പറഞ്ഞു.

നിരവധി ക്ലബ് അംഗങ്ങൾ അമ്പയർ കോഴ്‌സ്, കോച്ചിംഗ് കോഴ്‌സ് തുടങ്ങിയവ പൂർത്തിയാക്കി പുതിയ തലമുറയെ പരിശീലിപ്പിക്കുന്നു. ടിപ്പററി കൗണ്ടിയിലും പരിസരത്തും ഉള്ള ഐറിഷുകാർ ഉൾപ്പെടെ ഉള്ളവർ ഇപ്പോൾ ടീമിൽ കളിക്കുന്നു. അയർലൻഡ് അണ്ടർ 19 വേൾഡ് കപ്പ് കളിച്ച, ഇപ്പോൾ മൺസ്റ്റർ ഹിറ്റ്‌സ് താരമായ 'ആരോൺ കാവലി'മുൻ നീന താരം ആണ്.
ലോക നിലവാരത്തിൽ ഉള്ള ബാലിഹാൻ ക്രിക്കറ്റ് ഗ്രൗണ്ട് ആണ് നീന ഹോം ഗ്രൗണ്ട് ആയി ഉപയോഗിക്കുന്നത്.

മൺസ്റ്റർ ക്രിക്കറ്റ് യൂണിയൻ സഹായത്തോടെ മികച്ച പരിശീലന സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും
പുതിയ സീസൺ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്നും ക്ലബ് ചെയർമാൻ
വി. അനുലാൽ, ക്യാപ്റ്റൻ ജോജിൻ മാത്യു എന്നിവർ പറഞ്ഞു.

ഏപ്രിൽ മാസം പുതിയ സീസൺ ആരംഭിക്കുമെന്നും മെമ്പർഷിപ് ഫീ, സ്റ്റുഡന്‍റ്സ്, അണ്ടർ 18 എന്നിവർക്കു ഡിസ്‌കൗണ്ട് നിരക്ക് സാധ്യമാണെന്നും ട്രഷറർ വിമൽ ജോൺ പറഞ്ഞു.

ജനുവരിയിൽ ചേർന്ന വാർഷിക പൊതുയോഗത്തിൽ പുതിയ ക്ലബ് കമ്മിറ്റിയെ നിയമിച്ചു. വി. അനുലാൽ (ചെയർമാൻ), എൻ.ജി. ഹരി (സെക്രട്ടറി), വിമൽ ജോൺ (ട്രഷറർ) എന്നിവർക്കൊപ്പം ജോജിൻ മാത്യു (ക്യാപ്റ്റൻ), ടോം പോൾ (വൈസ് ക്യാപ്റ്റൻ ) എന്നിവരും ചുമതലയേറ്റു .

വിവരങ്ങൾക്ക്: വി. അനുലാൽ (ചെയർമാൻ ) 353 87 147 8272, ജോജിൻ മാത്യു (ക്യാപ്റ്റൻ ) 353 87 160 9937.

ജെയ്സൺ കിഴക്കയിൽ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.