• Logo

Allied Publications

Americas
നയാഗ്ര മലയാളി സമാജത്തിനു പുതിയ കമ്മിറ്റി
Share
ഒന്‍റാരിയോ: നയാഗ്ര മലയാളി സമാജത്തിന് പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി ബൈജു പകലോമറ്റം (പ്രസി്ഡന്‍റ്), ആഷ്‌ലി ജോസഫ് (വൈസ് പ്രസിഡന്‍റ്), എൽഡ്രിഡ് കാവുങ്കൽ (സെക്രട്ടറി), രാജേഷ് പാപ്പച്ചൻ (ജോയിന്‍റ് സെക്രട്ടറി), പിന്‍റോ ജോസഫ് (ട്രഷറർ), ബിന്ധ്യ ജോയി (ജോയിന്‍റ് ട്രഷറർ) എന്നിവരേയും കമ്മിറ്റി അംഗങ്ങളായി നിത്യ ചാക്കോ, മധു സിറിയക്, റോബിൻ ചിറയത്, സജ്ന ജോസഫ്, അനൂബ് രാജു, കെലാബ് വർഗീസ്, ക്രിസ്റ്റി ജോസ്, രാമഭദ്രൻ സജികുമാർ, ശില്പ ജോഗി, ഷോബിൻ ബേബി എന്നിവരേയും ഓഡിറ്ററായി ലിജേഷ് ജോസഫിനെയും തെരഞ്ഞെടുത്തു.

ഡയറക്ടർ ബോർഡ് അംഗങ്ങളായി ജെയ്‌മോൻ മാപ്പിളശേരിൽ, ഡെന്നി കണ്ണൂക്കാടൻ, ലിനു അലക്സ് , ജോർജ് കാപ്പുകാട്ട് എന്നിവരേയും ടോണി വല്ലനാട്ട് (സ്പോർട്സ് കോഓർഡിനേറ്റർ), കവിത പിന്‍റോ (ആർട്സ് കോഓർഡിനേറ്റർ), ആസാദ് ജയൻ (മീഡിയ കോഓർഡിനേറ്റർ), യൂത്ത് കമ്മിറ്റി അംഗങ്ങളായി ആൽവിൻ ജെയ്‌മോൻ, ജെഫിൻ ബൈജു, പീറ്റർ തെക്കേത്തല, നേഹ ലോറൻസ് എന്നിവരെയും തെരഞ്ഞെടുത്തു. സുജിത് ശിവാനന്ദ്, രാജീവ് വാരിയർ, വർഗീസ് ജോസ്, ഷഫീക് മുഹമ്മദ്, പ്രസാദ് മുട്ടേൽ, വിൻസെന്‍റ് തെക്കേത്തല എന്നിവരാണ് ഉപദേശക സമിതി അംഗങ്ങൾ.

നയാഗ്ര ഫാൾസിലെ റമദാ ഹോട്ടലിൽ നടന്ന വാർഷിക പൊതുയോഗത്തിലാണ് പുതിയ കമ്മിറ്റിയെ തീരുമാനിച്ചത്. പൊതുയോഗത്തിനു ശേഷം പുതിയ കമ്മിറ്റുടെ ആദ്യ യോഗവും നടന്നു. കോവിഡ് മഹാമാരിയുടെ തോതു കുറഞ്ഞ സാഹചര്യത്തിൽ കൂടുതൽ പരിപാടികൾ സംഘടിപ്പിക്കുന്ന കാര്യങ്ങൾ കമ്മിറ്റി ചർച്ച ചെയ്തു. സൗഹാർദ്ദ രാവ്‌, പിക്നിക്, ഓണം, ക്രിസ്മസ് എന്നീ പരിപാടികൾക്കു പുറമെ സമാജത്തിന്‍റെ സാമൂഹിക സേവന പദ്ധതിയായ തണൽ മരം പദ്ധതിക്ക് കീഴിൽ വിവിധ സേവന പരിപാടികളും ആസൂത്രണം ചെയ്യുന്നുണ്ടെന്ന് പ്രസിഡന്‍റ് ബൈജു പകലോമറ്റം പറഞ്ഞു.

2021ലെ പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി എൽഡ്രിഡ് കാവുങ്കലും വരവ് ചെലവ് കണക്കുകൾ ട്രഷറർ ടോണി മാത്യുവും അവതരിപ്പിച്ചു. ബിന്ധ്യ ജോയി സ്വാഗതവും സജ്ന ജോസഫ് നന്ദിയും പറഞ്ഞു.

ആസാദ് ജയൻ

അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്
ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന​തി​നു​ള്ള ബി​ല്ലി​ൽ ബൈ​ഡ​ൻ ഒ​പ്പു​വ​ച്ചു.
വാഷിംഗ്ടൺ ഡിസി: യു​എ​സി​ൽ ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന ബി​ല്ലി​ൽ ബൈ​ഡ​ൻ ബു​ധ​നാ​ഴ്ച ഒ​പ്പു​വ​ച്ചു.
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ യൂ​ത്ത് ഫോ​റം ലോ​ക​ഭൗ​മ​ദി​നം ആ​ഘോ​ഷി​ച്ചു.
നാ​ഷ്വി​ൽ: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ (കാ​ൻ) യൂ​ത്ത് ഫോ​റ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 24 USA സീ 2 ​സ്കൈ സ്കൈ (Sea2sky)പ്രോ​ഗ്രാ​മു​മാ​യി ക
സൈ​ജ​ൻ ക​ണി​യൊ​ടി​ക്കൽ​ ഫോ​മാ അ​ഡ്വൈ​സ​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് മത്സരിക്കുന്നു.
ഡി​ട്രോ​യി​റ്റ് : ഫോ​മാ ഗ്രേ​റ്റ് ലേ​ക്സ് റീ​ജ​ൺ സൈ​ജ​ൻ ക​ണി​യൊ​ടി​ക്ക​ലി​നെ 202426 വ​ർ​ഷ​ത്തേ​ക്കു​ള്ള അ​ഡ്വൈ​സ​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്
പന്പയുടെ കുടുംബ സംഗമവും മാതൃദിനാഘോഷവും മേയ് 11ന്.
ഫിലഡൽഫിയ: പന്പ മലയാളി അസോസിയേഷന്‍റെ വാർഷിക കുടുംബ സംഗമവും 2024ലെ പ്രവർത്തനോദ്ഘാടനവും മാതൃദിനാഘോഷവും സംയുക്തമായി മേയ് 11ന് ശനിയാഴ്ച വൈകുന്നേരം 5