റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെ പതിനൊന്നാമത് കേന്ദ്രസമ്മേളനത്തിന്റെ ഭാഗമായി സനയ്യ അർബൈൻ ഏരിയയിലെ വെസ്റ്റ് യൂണിറ്റ് സമ്മേളനം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടു നടന്നു. ഓഗസ്റ്റിൽ നടക്കുന്ന കേന്ദ്ര സമ്മേളനത്തിന്ന് മുന്നോടിയായി ജനുവരി മുതൽ ഏപ്രിൽ മാസം വരെ യൂണിറ്റ് സമ്മേളനങ്ങളും മേയ് മുതൽ ജൂലൈ വരെ ഏരിയ സമ്മേളനങ്ങളും നടക്കും.
രക്തസാക്ഷി ഹരിദാസ് നഗറിൽ നടന്ന സമ്മേളനം ബ്രിഡ്ജ് യൂണിറ്റ് എക്സികുട്ടീവ് കമ്മിറ്റി അംഗം സത്താർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് കമ്മിറ്റി അംഗം മുഹമ്മദ് ഷാഫി സ്വാഗതവും യൂണിറ്റ് പ്രസിഡന്റ് ജനാർദ്ദനൻ അധ്യക്ഷതയും വഹിച്ചു. യൂണിറ്റ് ആക്റ്റിംഗ് സെക്രട്ടറി വാസുദേവൻ പ്രവർത്തന റിപ്പോർട്ടും രാജൻ പി. വരവ്ചെലവു റിപ്പോർട്ടും കേളി കേന്ദ്ര കമ്മിറ്റി അംഗം കാഹിം സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. കേളി സെക്രട്ടറിയേറ്റ് അംഗം ബോബി മാത്യു, യൂണിറ്റ് ആക്ടിംഗ് സെക്രട്ടറി വാസുദേവൻ എന്നിവർ ചർച്ചകൾക്ക് മറുപടി പറഞ്ഞു. എൽദോ രക്തസാക്ഷി പ്രമേയവും ഷാഫി അനുശോചന പ്രമേയവും സന്തോഷ്, ഷാഫി എന്നിവർ വിവിധ രാഷ്ട്രീയ പ്രമേയങ്ങളും അവതരിപ്പിച്ചു.
ഏരിയ രക്ഷാധികാരി കമ്മിറ്റി സെക്രട്ടറി സുകേഷ്, ഏരിയ സെക്രട്ടറി അബ്ദുൽ ഗഫൂർ, പ്രസിഡന്റ് അജിത്, ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ വിജയ കുമാർ, സുരേന്ദ്രൻ, അബ്ദുൽ നാസർ, സഫറുള്ള, വിജയൻ ബി, സുനീർ ബാബു, മുഹമ്മദ് ഷാഫി, ഏരിയ കമ്മിറ്റി അംഗം മെഹറൂഫ്, പ്രതീഷ് കുമാർ എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു.
പ്രസിഡന്റ് രാജൻ പി.കെ, വൈസ് പ്രസിഡന്റ് ജനാർദ്ദനൻ, സെക്രട്ടറി വാസുദേവൻ കെ.,ജോയിന്റ് സെക്രട്ടറി എൽദോ, ട്രഷറർ പ്രതീഷ് കുമാർ, ജോയിന്റ് ട്രഷറർ ഷാജി കൊച്ചു കുഞ്ഞു എന്നിവരെ പുതിയ ഭാരവാഹികളായും അനിരുദ്ധൻ, നവാസ് എന്നിവരെ എക്സികുട്ടീവ് അംഗങ്ങളായും സമ്മേളനം തെരഞ്ഞെടുത്തു. വാസുദേവൻ സമ്മേളനത്തിനു നന്ദി പറഞ്ഞു.
|