• Logo

Allied Publications

Middle East & Gulf
കല കുവൈറ്റ്‌ ഗൾഫ് മലയാളികൾക്കായി നാടക ഗാന മത്സരം സംഘടിപ്പിക്കുന്നു
Share
കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് ഗൾഫ് മലയാളികൾക്കായി (കുവൈറ്റ്, സൗദി, ബഹ്‌റൈൻ, UAE, ഒമാൻ, ഖത്തർ) "മധുരിക്കും ഓർമ്മകളെ' എന്ന പേരിൽ നാടക ഗാന മത്സരം സംഘടിപ്പിക്കുന്നു. മെയ് 15 ന് വൈകുന്നേരം 4 മണി മുതൽ നടക്കുന്ന മത്സരം ഓൺലൈനായാണ് (zoom App) സംഘടിപ്പിക്കുന്നത്. പ്രായ ഭേദമന്യേ ആർക്കും മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.

മത്സരങ്ങളിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന മത്സരാർത്ഥികൾ www.kalakuwait.com എന്ന വെബ്‌സൈറ്റിൽ പേരുകൾ രജിസ്റ്റർ ചെയ്യണം. മത്സരാർത്ഥികൾ നാടകഗാനം ആലപിക്കുന്നതിന്‍റെ സാമ്പിൾ വീഡിയോ ഏപ്രിൽ 10 നു മുൻപ് kalakwt.kalavibhagam@gmail.com എന്ന ഇമെയിൽ ഐഡിയിൽ അയച്ചു തരേണ്ടതാണ്.

അതിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവർക്കാണ് മെയ്‌ 15ന് നടക്കുന്ന മൽസരത്തിൽ പങ്കെടുക്കാൻ സാധിക്കുക. പരിപാടിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് 0096555416559 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

സലിം കോട്ടയിൽ

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.