• Logo

Allied Publications

Europe
സമീക്ഷ യുകെ അംഗത്വ വിതരണ കാന്പയിൻ
Share
ലണ്ടൻ: യുകെയിലെ ഇടതുപക്ഷ പുരോഗമന സാംസ്കാരിക സംഘടനയായ സമീക്ഷ‌ രാജ്യത്തുടനീളം നടത്തിവരുന്ന അംഗത്വ വിതരണത്തിന്‍റെ ഭാഗമായി മിഡ്‌ലാൻഡ് മേഖലയിലെ ബോസ്റ്റൺ ബ്രാഞ്ചിൽ കുടുംബയോഗം സംഘടിപ്പിച്ചു.

മാർച്ച് 13നു 'ശ്രീപുരം'ബോസ്റ്റണിൽ നടന്ന കുടുബസംഗത്തിൽ ബോസ്റ്റണിലെ വിവിധ മേഖലകളിൽ നിന്നായി നിരവധി ആളുകൾ പങ്കെടുത്തു. ബ്രാഞ്ച് പ്രസിഡന്‍റ് ഷാജി പി. മത്തായിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബ്രാഞ്ച് സെക്രട്ടറി സന്തോഷ് ദേവസി സ്വാഗതം ആശംസിച്ചു. മിഡ്‌ലാൻഡ് ഏരിയ സെക്രട്ടറിയും ഐടി ടീം അംഗവുമായ പ്രവീൺ രാമചന്ദ്രൻ , ലോക കേരള സഭാംഗവും സ്ത്രീ സമീക്ഷ കോഓർഡിനേറ്റും സമീക്ഷ ദേശീയ സമിതി അംഗവുമായ സ്വപ്നാ പ്രവീൺ എന്നിവർ മേൽകമ്മറ്റി പ്രതിനിധികളായി പങ്കെടുത്തു.

എൻഎച്ച്എസ് സ്റ്റാഫ് ആയി അടുത്തിടെ ബോസ്റ്റണിൽ എത്തിച്ചേർന്ന കണ്ണൂർ കൂത്തുപറമ്പ് സ്വദേശിയായ ഐശ്വര്യ വിഷ്ണുവിന് ആദ്യ മെമ്പർഷിപ്പ് കൂപ്പൺ നൽകി പ്രവീൺ രാമചന്ദ്രൻ അംഗത്വവിതരണോദ്ഘാടനം നിർവഹിച്ചു.

സമീക്ഷയുടെ മുൻകാല പ്രവർത്തനത്തെയും ആശയപരമായ നിലപാടുകളെയും കുറിച്ച് അംഗങ്ങൾക്ക് വ്യക്തത നൽകുന്നതിനായി ദേശീയ സമ്മേളനത്തിന്‍റെ ഭാഗമായി ചിത്രീകരിച്ച ഒരു ഹ്രസ്വദൃശ്യാവിഷ്‌കാരം യോഗത്തിൽ പ്രദർശിപ്പിച്ചു.

സമീക്ഷയുടെ ആശയങ്ങളെ കുറിച്ചും നിലപാടുകളെ കുറിച്ചും പ്രസക്തമായ ചോദ്യങ്ങളുന്നയിച്ച നിധീഷ് പാലക്കൽ (ബ്രാഞ്ച് ട്രഷറർ), നവീൻ എന്നിവർ ചോദ്യോത്തരവേളയെ ഏറെ സജീവമാക്കി. വിഷ്ണുദാസ് , അനീഷ് ചന്ദ്, നിധീഷ് പാലക്കൽ എന്നിവരൊരുക്കിയ സംഗീത വിരുന്ന് ഏറെ ആസ്വാദ്യകരമായിരുന്നു. രുചികരമായ ഭക്ഷണമൊരുക്കിയ മയാ ഭാസ്കർ, സന്തോഷ് ദേവസി, ഷാജി പി. മത്തായി, നീതു നിധീഷ്, നിധീഷ് പാലക്കൽ എന്നിവരെ യോഗം പ്രത്യകം അഭിനന്ദിച്ചു. ദേശീയ വൈസ് പ്രസിഡന്‍റ് ഭാസ്കർ പുരയിലിന്‍റെ നന്ദി പ്രകടനത്തോടെ കുടുംബ സംഗമത്തിന് പരിസമാപ്തിയായി.

ദിനേശ് ശ്രീധരൻ

മ്യൂസിക് മഗ് സീസൻ 2 പുതിയ ഗാനം പുറത്തിറങ്ങി.
ഡബ്ലിൻ : ഫോർ മ്യൂസിക്‌സിന്‍റെ ഒറിജിനൽ സിരീസ് ആയ “മ്യൂസിക് മഗ് സീസൻ 2”ലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി.
വേൾഡ് മലയാളി കൗൺസിൽ യുകെ പ്രൊവിൻസിന് പുതിയ ഭാരവാഹികൾ.
ലണ്ടൻ : വേൾഡ് മലയാളി കൗൺസിൽ യുകെ പ്രൊവിൻസ് 202224 വർഷത്തേക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
മോദി ജര്‍മന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി.
ബര്‍ലിന്‍: ജര്‍മന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച യു.എ.ഇയിലേക്കു പോയി.
ഗവേഷക വിദ്യാര്‍ത്ഥി അരുണ്‍ സത്യന്റെ മുങ്ങിമരണം ജര്‍മന്‍ മലയാളി സമൂഹത്തെ ഞടുക്കി.
ബര്‍ലിന്‍: ജര്‍മനിയിലെ നീഡര്‍ സാക്സണ്‍ സംസ്ഥാനത്തിലെ ഗോട്ടിംങ്ങന്‍ ജില്ലയിലെ റൈന്‍സ്ഹോഫ് റോസ്ഡോര്‍ഫര്‍ ബാഗര്‍സീയില്‍ ഉണ്ടായ ദുരന്തത്തില്‍ അക്ഷരാര്
ജ​ർ​മ​നി​യി​ൽ മ​ല​യാ​ളി ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി തടാകത്തിൽ മു​ങ്ങി മ​രി​ച്ചു.
ബെ​ർ​ലി​ൻ: മ​ല​യാ​ളി ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​യെ ജ​ർ​മ​നി​യി​ൽ ത​ടാ​ക​ത്തി​ൽ മു​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.