• Logo

Allied Publications

Americas
നെതര്‍ലന്‍ഡ് യുഎസ് അംബാസിഡറായി ഇന്ത്യന്‍ അമേരിക്കന്‍ വനിത ഷിഫലി റസ്ഡണ്‍ നിയമിതയായി
Share
വാഷിംഗ്ടണ്‍: നെതര്‍ലന്‍ഡ് യുഎസ് അംബാസിഡറായി ഇന്ത്യന്‍ അമേരിക്കന്‍ പൊളിറ്റിക്കല്‍ ആക്ടിവിസ്റ്റ് ഷിഫലി റസ്ഡന്‍ ഡഗ്ഗലിനെ പ്രസിഡന്‍റ് ബൈഡന്‍ നോമിനേറ്റ് ചെയ്തു. മാര്‍ച്ച് 11 നാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം പുറത്തുവന്നത്

യുപിയിലെ ഹരിദ്വാറില്‍ ജനിച്ച ഷിഫലി ചെറുപ്രായത്തില്‍ അമേരിക്കയില്‍ എത്തി. ഒഹായോയിലെ സിന്‍സിനാറ്റിയിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചത്. ഓക്സ്ഫര്‍ഡ് മയാമി യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്യൂണിക്കേഷനില്‍ ബിരുദവും, ന്യുയോര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മീഡിയ എക്കോളജിയില്‍ മാസ്റ്റര്‍ ബിരുദവും കരസ്ഥമാക്കി.

ഒബാമയുടെ 2012ലെ തെരഞ്ഞെടുപ്പില്‍ ഇവര്‍ നാഷണല്‍ ഫിനാന്‍സ് കമ്മിറ്റി അംഗമായിരുന്നു. 2016 ല്‍ ക്ലിന്‍റന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ നാഷണല്‍ അഡ്വൈസറി കൗണ്‍സില്‍ അംഗം കൂടിയായിരുന്നു. ഡിഎന്‍സി സൗത്ത് ഏഷ്യന്‍ അമേരിക്കന്‍ ലീഡര്‍ഷിപ്പ് കൗണ്‍സില്‍ ട്രസ്റ്റി എന്ന നിലയിലും പ്രവര്‍ത്തിച്ചിരുന്നു.

കാശ്മീരി പണ്ഡിറ്റ് കുടുംബാംഗമായ ഇവരുടെ ഭര്‍ത്താവ് രഞ്ജന്‍ ഡഗ്ഗലാണ്. രണ്ട് മക്കളുണ്ട്. സെനറ്റിന്റെ അംഗീകാരം ലഭിച്ചാല്‍ ഇവര്‍ നെതര്‍ലന്‍ഡ് അംബാസിഡറായി ചുമതലയേല്‍ക്കും. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കും സമ്മതയായ ഇവരുടെ നോമിനേഷന്‍ സെനറ്റ് അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പി.പി. ചെറിയാന്‍

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്