• Logo

Allied Publications

Middle East & Gulf
ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്പ്ലെ​ൻ​ഡേ​ഴ്സ് ഓ​ഫ് ഇ​ന്ത്യ ഫെ​സ്റ്റി​വ​ൽ സം​ഘ​ടി​പ്പി​ച്ചു
Share
കു​വൈ​റ്റ് സി​റ്റി: ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ഷ​ന​ൽ കൗ​ണ്‍​സി​ൽ ഫോ​ർ ക​ൾ​ച്ച​ർ, ആ​ർ​ട്ട് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​റു​മാ​യി സ​ഹ​ക​രി​ച്ച് സം​ഘ​ടി​പ്പി​ച്ച സ്പ്ലെ​ൻ​ഡേ​ഴ്സ് ഓ​ഫ് ഇ​ന്ത്യ’ ഫെ​സ്റ്റി​വ​ൽ ഹൃ​ദ്യ​മാ​യി. ഇ​ന്ത്യ​യു​ടെ വൈ​വി​ധ്യ​വും പ്ര​താ​പ​വും സൗ​ന്ദ​ര്യ​വും വെ​ളി​പ്പെ​ടു​ത്തി ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ നൂ​റു​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു. ദാ​ർ അ​ൽ​അ​ത​ർ അ​ൽ​ഇ​സ്ലാ​മി​യ്യ മ്യൂ​സി​യം​യ​ർ​മൂ​ക്ക് ക​ൾ​ച്ച​റ​ൽ സെ​ന്‍റ​റി​ൽ ശ​നി​യാ​ഴ്ച രാ​വി​ലെ 11ന് ​ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഇ​ന്ത്യ സ്വാ​ത​ന്ത്ര്യം നേ​ടി ഒ​രു നൂ​റ്റാ​ണ്ട് തി​ക​യാ​ൻ ഇ​നി 25 വ​ർ​ഷ​മാ​ണു​ള്ള​ത്. ഇ​പ്പോ​ൾ മു​ത​ൽ നാം ​അ​ത് ആ​ഘോ​ഷി​ക്കു​ക​യാ​ണ്. പു​തി​യ ഇ​ന്ത്യ​യെ കെ​ട്ടി​പ്പ​ടു​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളു​ടേ​തു​കൂ​ടി​യാ​ണ് ഈ ​കാ​ലം. സ്പ്ലെ​ൻ​ഡേ​ഴ്സ് ഓ​ഫ് ഇ​ന്ത്യ ഉ​ത്സ​വം കു​വൈ​റ്റി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ൽ പ​ഠി​ക്കു​ന്ന 50,000 ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​മ​ർ​പ്പി​ക്കു​ന്ന​താ​യും അം​ബാ​സ​ഡ​ർ ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു.

ര​ണ്ടു​വ​ർ​ഷ​ത്തെ പ്ര​തി​സ​ന്ധി നി​റ​ഞ്ഞ വി​ദ്യാ​ർ​ഥി ജീ​വി​ത​ത്തി​നു​ശേ​ഷം കു​ട്ടി​ക​ൾ​ക്ക് പൂ​ർ​ണ തോ​തി​ൽ സ്കൂ​ളി​ൽ നേ​രി​ട്ട് അ​ധ്യ​യ​നം ന​ട​ത്താ​ൻ സാ​ഹ​ച​ര്യം ഒ​രു​ങ്ങു​ന്ന​ത് സ​ന്തോ​ഷ​ക​ര​മാ​ണെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. കു​വൈ​റ്റ് ഭ​ര​ണ നേ​തൃ​ത്വം, നാ​ഷ​ന​ൽ കൗ​ണ്‍​സി​ൽ ഫോ​ർ ക​ൾ​ച്ച​ർ, ആ​ർ​ട്, ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ അ​ധി​കൃ​ത​ർ, ദാ​ർ അ​ൽ​അ​ത​ർ അ​ൽ​ഇ​സ്ലാ​മി​യ്യ മ്യൂ​സി​യം അ​ധി​കൃ​ത​ർ, ശൈ​ഖ ഹു​സ സ​ബാ​ഹ് അ​ൽ സാ​ലിം അ​സ​ബാ​ഹ്, സ്റ്റാ​ളു​ക​ൾ സ​ജ്ജീ​ക​രി​ച്ച ബി​സി​ന​സ് സ്ഥാ​പ​ന​ങ്ങ​ൾ, ക​ലാ​കാ​ര​ന്മാർ, മ​റ്റു പി​ന്തു​ണ ന​ൽ​കി​യ​വ​ർ എ​ന്നി​വ​ർ​ക്കെ​ല്ലാം സി​ബി ജോ​ർ​ജ് ന​ന്ദി അ​റി​യി​ച്ചു. ഫെ​സ്റ്റി​വ​ലി​ന്‍റെ ഭാ​ഗ​മാ​യി ക​ള​രി​പ്പ​യ​റ്റും യോ​ഗ​യും ഭ​ക്ഷ്യ​മേ​ള​യും പു​സ്ത​ക​മേ​ള​യും ഇ​ന്ത്യ​ൻ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും സം​ഘ​ടി​പ്പി​ച്ചു.


സ​ലിം കോ​ട്ട​യി​ൽ

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.