• Logo

Allied Publications

Americas
ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ വ​നി​താ ദി​നാ​ഘോ​ഷം വി​പു​ല​മാ​യി ന​ട​ത്തി
Share
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​നി​താ​ദി​നാ​ഘോ​ഷ​ങ്ങ​ൾ ബാ​ല​ൻ​സ് ഫോ​ർ ബെ​റ്റ​ർ എ​ന്ന പേ​രി​ൽ ന​ട​ത്ത​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് ജോ​ഷി വ​ള്ളി​ക്ക​ള​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ വി​മ​ൻ​സ് ഫോ​റം കോ​ർ​ഡി​നേ​റ്റേ​ഴ്സ് ആ​യ ഡോ. ​റോ​സ് വ​ട​ക​ര, ഷൈ​നി തോ​മ​സ്, ഡോ. ​സ്വ​ർ​ണ്ണം ചി​റ​മേ​ൽ എ​ന്നി​വ​ർ ചേ​ർ​ന്നു തി​രി​തെ​ളി​യി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ വ​നി​ത​ക​ൾ​ക്കു ന​ൽ​കു​ന്ന പ്രാ​ധാ​ന്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് ഈ ​ഭ​ര​ണ​സ​മി​തി​യു​ടെ എ​ക്സി​ക്യൂ​ട്ടീ​വി​ലും ബോ​ർ​ഡി​ലു​മാ​യി ഇ​ത്ര​യ​ധി​കം വ​നി​ത​ക​ളു​ള്ള​തെ​ന്നും വി​മ​ൻ​സ് ഫോ​റം കോ​ർ​ഡി​നേ​റ്റേ​ഴ്സി​നെ കൊ​ണ്ടു​ത​ന്നെ വ​നി​താ​ദി​നം ഉ​ദ്ഘാ​ട​നം ചെ​യ്യി​പ്പി​ച്ച​തെ​ന്നും അ​ധ്യ​ക്ഷ പ്ര​സം​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് ജോ​ഷി വ​ള്ളി​ക്ക​ളം ചൂ​ണ്ടി​ക്കാ​ട്ടി.

അ​മി​ത ഹെ​ൽ​ത്ത് ഹോ​ളി ഫാ​മി​ലി ഹോ​സ്പി​റ്റ​ലി​ന്‍റെ സീ​നി​യ​ർ എ​ക്സി​ക്യൂ​ട്ടീ​വ് ആ​യ ഷി​ജി അ​ല​ക്സ് ഈ ​വ​ർ​ഷ​ത്തെ അ​ന്ത​രാ​ഷ്ട്ര വ​നി​താ​ദി​ന​ത്തി​ന്‍റെ പ്ര​മേ​യ​മാ​യ ബ്രേ​ക്ക് ദി ​ബ​യ​സ് എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി വ​നി​താ​ദി​ന സ​ന്ദേ​ശം ന​ൽ​കി. സ്ത്രീ​ക​ൾ ത​ന്നെ പ്ര​ബു​ദ്ധ​രാ​യി​കൊ​ണ്ട് സ്വ​യം തീ​രു​മാ​ന​മെ​ടു​ത്ത് എ​ങ്ങ​നെ​യാ​ണ് മു​ന്നോ​ട്ട് വ​രേ​ണ്ട​തെ​ന്ന് സ്വ​ന്തം ജീ​വി​ത​ത്തി​ലെ ത​ന്നെ ചി​ല ഉ​ദാ​ഹ​ര​ണ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ണി​ച്ചു സം​സാ​രി​ച്ചു. ഷി​ക്കാ​ഗോ​യോ​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള വ​നി​താ ഡോ​ക്ടേ​ഴ്സി​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. വി​മ​ൻ​സ് ഫോ​റം കോ​ർ​ഡി​നേ​റ്റേ​ഴ്സ് ആ​യ ഡോ. ​റോ​സ് വ​ട​ക​ര സ്വാ​ഗ​ത​വും ഡോ. ​സ്വ​ർ​ണം ചി​റ​മേ​ൽ കൃ​ത​ജ്ഞ​ത​യും അ​ർ​പ്പി​ച്ചു. ജോ. ​സെ​ക്ര​ട്ട​റി ഡോ. ​സി​ബി​ൾ ഫി​ലി​പ്പ് മീ​റ്റിം​ഗി​ന്‍റെ അ​വ​താ​രി​ക​യാ​യി​രു​ന്നു. സെ​റാ​ഫി​ൻ ബി​നോ​യി ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ ആ​ന്ത​വും അ​ലോ​ന ജോ​ർ​ജ് അ​മേ​രി​ക്ക​ൻ നാ​ഷ​ണ​ൽ ആ​ന്ത​വും ആ​ല​പി​ച്ചു.

വ​നി​ത​ക​ൾ​ക്കാ​യി അ​ന്നേ ദി​വ​സം പാ​ച​ക​റാ​ണി മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തി വി​ജ​യി​ക​ൾ​ക്ക് ക്യാ​ഷ് അ​വാ​ർ​ഡും ട്രോ​ഫി​യും ന​ൽ​കി. തു​ട​ർ​ന്ന് വ​നി​ത​ക​ൾ വി​വി​ധ​ങ്ങ​ളാ​യ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. ശാ​ന്തി ജ​യ്സ​ൻ, മെ​ർ​ലി​ൻ ജോ​സ്, ജോ​ബ് മോ​ൻ മാ​ത്യു, ജ​സി ത​രി​യ​ത്ത് ആ​ൻ​ഡ് ടീം ​എ​ന്നി​വ​രു​ടെ ഗാ​ന​ങ്ങ​ൾ ശ്രു​തി​മ​ധു​ര​മാ​യി​രു​ന്നു. സാ​റാ അ​നി​ൽ കോ​ർ​ഡി​നേ​റ്റ് ചെ​യ്ത 25 ല​ധി​കം പേ​ർ പ​ങ്കെ​ടു​ത്ത ഇ​ന്ത്യ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് ന​ട​ത്തി​യ ഇ​ന്ത്യ​ൻ ഫാ​ഷ​ൻ എ​ക്സ്പ്ര​സ് ഡാ​ൻ​സ് വ​ള​രെ ശ്ര​ദ്ധേ​യ​മാ​യി. സൂ​സ​ൻ ഏ​ബ്ര​ഹാം ആ​ൻ​ഡ് മ​നാ​സി, ശ്രീ​ദേ​വി പ​ണ്ടാ​ല ആ​ൻ​ഡ് ടീം ​എ​ന്നി​വ​രു​ടെ ഡാ​ൻ​സും പ​രി​പാ​ടി​ക്ക് മോ​ടി​കൂ​ട്ടി.

അ​ന്നു ന​ട​ത്തി​യ റാ​ഫി​ൾ ഡ്രോ​യി​ൽ ഡോ. ​റോ​സ് വ​ട​ക​ര സ്പോ​ണ്‍​സ​ർ ചെ​യ്ത ഒ​ന്നാം സ​മ്മാ​ന​മാ​യ ആ​പ്പി​ൾ​വാ​ച്ച് ഡോ. ​ഏ​ലി​ക്കു​ട്ടി ജോ​സ​ഫ്, ര​ണ്ടാം സ​മ്മാ​നം ബ​ട്ട​ൻ ഹൗ​സ് സ്പോ​ണ്‍​സ​ർ ചെ​യ്ത സാ​രി ജി​ജോ പൂ​ത്തു​റ, മൂ​ന്നാം സ​മ്മാ​ന​മാ​യ ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ സ്പോ​ണ്‍​സ​ർ ചെ​യ്ത ജ്വ​ല്ല​റി ഡോ. ​സി​യ പു​തു​മ​ന എ​ന്നി​വ​ർ ക​ര​സ്ഥ​മാ​ക്കി. സെ​ക്ര​ട്ട​റി ലീ​ല ജോ​സ​ഫ്, ട്ര​ഷ​റ​ർ ഷൈ​നി ഹ​രി​ദാ​സ്, ജോ. ​ട്ര​ഷ​റ​ർ വി​വീ​ഷ് ജേ​ക്ക​ബ് വി​മ​ൻ​സ് ഫോ​റം ക​മ്മി​റ്റി മെം​ബേ​ഴ്സ് ആ​യ സൂ​സ​ൻ ചാ​ക്കോ, സാ​റാ അ​നി​ൽ, ജൂ​ബി വ​ള്ളി​ക്ക​ളം എ​ന്നി​വ​ർ പ​രി​പാ​ടി​ക​ളു​ടെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ചു.

ജോ​ഷി വ​ള്ളി​ക്ക​ളം

ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്
ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന​തി​നു​ള്ള ബി​ല്ലി​ൽ ബൈ​ഡ​ൻ ഒ​പ്പു​വ​ച്ചു.
വാഷിംഗ്ടൺ ഡിസി: യു​എ​സി​ൽ ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന ബി​ല്ലി​ൽ ബൈ​ഡ​ൻ ബു​ധ​നാ​ഴ്ച ഒ​പ്പു​വ​ച്ചു.
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ യൂ​ത്ത് ഫോ​റം ലോ​ക​ഭൗ​മ​ദി​നം ആ​ഘോ​ഷി​ച്ചു.
നാ​ഷ്വി​ൽ: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ (കാ​ൻ) യൂ​ത്ത് ഫോ​റ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 24 USA സീ 2 ​സ്കൈ സ്കൈ (Sea2sky)പ്രോ​ഗ്രാ​മു​മാ​യി ക