• Logo

Allied Publications

Middle East & Gulf
ജോർജ് വർഗീസിന് കേളി യാത്രയയപ്പ് നൽകി
Share
റിയാദ് : 28 വർഷത്തെ സൗദി പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന കേളി കലാ സാംസ്കാരിക വേദി ന്യൂസനയ്യ ആക്ടിങ് സെക്രട്ടറി ജോർജ് വർഗീസിന്‌ കേളി ന്യൂസനയ്യ രക്ഷാധികാരി കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. 44 വർഷത്തോളമായി പ്രവാസ ജീവിതം നയിക്കുന്ന ജോർജ് വർഗീസ് 16 വർഷത്തോളം മുംബൈയിലും തുടർന്ന് 28 വർഷം സൗദിയിലും പ്രവാസിയായി.

റിയാദിലെ സൗദി കാർപെറ്റ് കമ്പനിയിൽ മെഷിൻ ഓപ്പറേറ്ററായി ജോലി ചെയ്തു വരികയായിരുന്ന ജോർജ്, പത്തനംതിട്ട കവിയൂർ സ്വദേശിയാണ്. കേളി ന്യൂസനയ്യ പവർ ഹൗസ് യൂണിറ്റ് സെക്രട്ടറി, പ്രസിഡന്റ്, ഏരിയ പ്രസിഡന്‍റ്, ട്രഷറർ, ആക്ടിങ് സെക്രട്ടറി, രക്ഷാധികാരി സമിതി അംഗം എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്.

റിയാദ് അപ്പോളോ ഡിമോറോയിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗം ബൈജു ബാലചന്ദ്രൻ ആമുഖ പ്രഭാഷണം നടത്തി. ഏരിയ രക്ഷാധികാരി കമ്മിറ്റി സെക്രട്ടറി മനോഹരൻ നെല്ലിക്കൽ അധ്യക്ഷത വഹിച്ചു.

ഏരിയ പ്രസിഡന്‍റ് ഹുസൈൻ മണക്കാട് സ്വാഗതം പറഞ്ഞു. കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ്, കമ്മിറ്റി അംഗം സതീഷ് കുമാർ, കേളി ആക്ടിങ് സെക്രട്ടറി ടി.ആർ.സുബ്രഹ്മണ്യൻ, വൈസ് പ്രസിഡന്‍റ് പ്രഭാകരൻ കണ്ടോന്താർ, ജോയിന്റ് സെക്രട്ടറി സുരേഷ് കണ്ണപുരം, ജോയിന്റ് ട്രഷറർ ബോബി മാത്യു, സെക്രട്ടറിയേറ്റ് അംഗം ഷമീർ കുന്നുമ്മൽ, കുടുംബവേദി പ്രസിഡന്‍റ് പ്രിയ വിനോദ്, ബദിയ ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗം റഫീഖ് പാലത്ത്, അസീസിയ ഏരിയ പ്രസിഡന്‍റ് ഹസ്സൻ പുന്നയൂർ, സെക്രട്ടറി റഫീഖ് ചാലിയം, ന്യൂസനയ്യ ഏരിയ ആക്ടിങ് സെക്രട്ടറി നിസാർ മണ്ണഞ്ചേരി, ട്രഷറർ കരുണാകരൻ കണ്ടോന്താർ, ഏരിയ കമ്മറ്റി അംഗങ്ങളായ ഷൈജു ചലോട്,, അബ്ദുൾ നാസർ, അബ്ബാസ്, ഷിബു എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

ന്യൂസനയ്യ രക്ഷാധികാരി കമ്മിറ്റിക്കു വേണ്ടി സെക്രട്ടറി മനോഹരൻ, ഏരിയ കമ്മറ്റിക്ക് വേണ്ടി ആക്ടിങ് സെക്രട്ടറി നിസാർ മണ്ണഞ്ചേരി, പ്രസിഡന്‍റ് ഹുസൈൻ മണക്കാട്, പവർ ഹൗസ് യൂണിറ്റിന് വേണ്ടി സെക്രട്ടറി അബ്ബാസ് എന്നിവർ ഉപഹാരങ്ങൾ കൈമാറി. യാത്രയയപ്പിന് ജോർജ് വർഗീസ് നന്ദി പറഞ്ഞു.

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.