• Logo

Allied Publications

Americas
കാൽഗറിയിൽ നമ്മൾ കൂട്ടായ്മ രണ്ടു വനിതകളെ ആദരിച്ചു
Share
കാൽഗറി (കാനഡ): നോർത്ത് അമേരിക്കൻ മീഡിയ സെന്‍റർ ഫോർ മലയാളം ആർട്സ് ആൻഡ് ലിറ്ററേച്ചർ ( NAMMAL). അന്താരാഷ്ട്ര വനിതാ ദിനമായ മാർച്ച് 8ന് കാൽഗറിയിലെ വ്യത്യസ്ത മേഖലകളിൽ ശ്രദ്ധേയരായ രണ്ടു വനിതകളെ ആദരിച്ചു.

വ്യത്യസ്തമായ രചനാശൈലി കൊണ്ട് കാനഡയിലെ മലയാളികൾക്കിടയിൽ ശ്രദ്ധേയയായ എഴുത്തുകാരി ഷാഹിത റഫീക്, കുറഞ്ഞ പ്രായത്തിൽത്തന്നെ പൈലറ്റ് ലൈസൻസ് കരസ്ഥമാക്കിയ ഗോഡ്!ലി മേബിൾ എന്നിവരെയാണ് ഈ വനിതാ ദിനത്തിൽ നമ്മൾ കൂട്ടായ്മ ആദരിച്ചത്.

കാനഡയിലെ മലയാളി എഴുത്തുകാർക്കിടയിൽ വളരെ ശ്രദ്ധേയയാണ് കാൽഗരിയിൽ നിന്നുമുള്ള ഷാഹിത റഫീക്. ഏകാന്തതയും വിഷാദവും ബന്ധങ്ങളുടെ തീവ്രതയും പിൻവിളികളുടെ തേങ്ങലുകളുമൊക്കെ കഥാ തന്തുക്കളായ 40ഓളം ചെറു കഥകളുടെ സമാഹാരമായ ’ഓർമ്മകളുടെ ഒറ്റത്തുരുത്ത്’ എന്ന ഷാഹിതയുടെ പുസ്തകം ഇതിനോടകം തന്നെ വായനക്കാരുടെ പ്രിയപ്പെട്ട പുസ്തകങ്ങളിലൊന്നായി മാറിയിട്ടുണ്ട്.

പതിനെട്ടാമത്തെ വയസിൽ ഒരു ഇന്ത്യൻ വനിതയും നേടാത്ത വളരെ അഭിമാനാർഹമായ നേട്ടം കരസ്ഥമാക്കിയ കാൽഗരിയിൽ സ്ഥിര താമസമാക്കിയിട്ടുള്ള പ്രവാസി മലയാളിയാണ് ഗോഡ്!ലി മേബിൾ എന്ന കൊച്ചു മിടുക്കി. അടിയുറച്ച ആത്മവിശ്വസത്തിന്‍റെയും സ്വപ്ന സാക്ഷാൽക്കാരത്തിനുള്ള അഭിനിവേശത്തിന്‍റെയും ഫലമായിട്ടാണ് ഈ ചെറു പ്രായത്തിൽ മറ്റൊരു മലയാളിയ്ക്കും ഇതു വരെ നേടാൻ കഴിയാത്ത തിളക്കമാർന്ന നേട്ടം ഗോഡ്!ലി മേബിളിന് കൈവരിക്കാൻ സാധിച്ചത്. ജീവിതത്തിന്‍റെ വിവിധ തുറകളിൽ വിജയം നേടുവാൻ പ്രയത്നിക്കുന്ന ഏവർക്കും മേബിൾ എന്ന കൊച്ചു മിടുക്കിയുടെ ഈ നേട്ടം ഒരു പ്രചോദനം തന്നെയാണ്.

അടുക്കളയിൽ നിന്നും അരങ്ങത്തേക്ക് വന്ന് ജീവിതത്തിന്‍റെ എല്ലാ മേഘലകളിലും വിജയക്കൊടി പാറിക്കാൻ ഷാഹിതയെയും മേബിളിനെയും പോലെയുള്ള വ്യക്തിത്വങ്ങൾ മലയാളി വനിതകൾക്ക് ഒരു പ്രജോദനമായിതീരട്ടെ എന്ന് നമ്മൾ കൂട്ടായ്മ ആശംസിച്ചു.

ജോയിച്ചൻ പുതുക്കുളം

അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്
ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന​തി​നു​ള്ള ബി​ല്ലി​ൽ ബൈ​ഡ​ൻ ഒ​പ്പു​വ​ച്ചു.
വാഷിംഗ്ടൺ ഡിസി: യു​എ​സി​ൽ ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന ബി​ല്ലി​ൽ ബൈ​ഡ​ൻ ബു​ധ​നാ​ഴ്ച ഒ​പ്പു​വ​ച്ചു.
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ യൂ​ത്ത് ഫോ​റം ലോ​ക​ഭൗ​മ​ദി​നം ആ​ഘോ​ഷി​ച്ചു.
നാ​ഷ്വി​ൽ: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ (കാ​ൻ) യൂ​ത്ത് ഫോ​റ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 24 USA സീ 2 ​സ്കൈ സ്കൈ (Sea2sky)പ്രോ​ഗ്രാ​മു​മാ​യി ക
സൈ​ജ​ൻ ക​ണി​യൊ​ടി​ക്കൽ​ ഫോ​മാ അ​ഡ്വൈ​സ​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് മത്സരിക്കുന്നു.
ഡി​ട്രോ​യി​റ്റ് : ഫോ​മാ ഗ്രേ​റ്റ് ലേ​ക്സ് റീ​ജ​ൺ സൈ​ജ​ൻ ക​ണി​യൊ​ടി​ക്ക​ലി​നെ 202426 വ​ർ​ഷ​ത്തേ​ക്കു​ള്ള അ​ഡ്വൈ​സ​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്
പന്പയുടെ കുടുംബ സംഗമവും മാതൃദിനാഘോഷവും മേയ് 11ന്.
ഫിലഡൽഫിയ: പന്പ മലയാളി അസോസിയേഷന്‍റെ വാർഷിക കുടുംബ സംഗമവും 2024ലെ പ്രവർത്തനോദ്ഘാടനവും മാതൃദിനാഘോഷവും സംയുക്തമായി മേയ് 11ന് ശനിയാഴ്ച വൈകുന്നേരം 5