• Logo

Allied Publications

Middle East & Gulf
കുവൈറ്റിൽ താമസ നിയമലംഘകർക്ക് രാജ്യം വിടാൻ അവസരം
Share
കുവൈറ്റ് സിറ്റി : താമസ നിയമലംഘകർക്ക് പിഴ ‌അടയ്ക്കാതെ രാജ്യം വിടാൻ റസിഡൻസ് അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്‍റ് നിർദ്ദേശം സമർപ്പിച്ചതായി പ്രാദേശിക പത്രമായ അൽ അൻബ റിപ്പോർട്ടു ചെയ്തു.

ഏറ്റവും പുതിയ കണക്കുകൾ പ്രകാരം രാജ്യത്തു നിലവിൽ 1,50,000 നിയമലംഘകർ അനധികൃതമായി താമസിക്കുന്നുണ്ട്. നേരത്തെ നിരവധി തവണ പൊതുമാപ്പ് അടക്കമുള്ള ഇളവുകള്‍ നല്‍കിയിരുന്നുവെങ്കിലും ഇത്തരക്കാർ രാജ്യം വിടാൻ തയാറായിരുന്നില്ല.

അതിനിടെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ആഭ്യന്തര മന്ത്രാലയം സുരക്ഷാ പരിശോധന ആരംഭിച്ചിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥർ സിവിൽ വേഷത്തിലെത്തിയാണ് ഫ്ലാറ്റുകൾ കയറിയും മറ്റും അനധികൃത താമസക്കാരെ പിടികൂടുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ അബാസിയ, ഹസാവി, മഹബൂല, ഫഹാഹീൽ തുടങ്ങിയ ഭാഗങ്ങളിൽ പരിശോധന നടത്തിയതായി അധികൃതര്‍ അറിയിച്ചു.

സലിം കോട്ടയിൽ

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.